പോസ്റ്റുകള്‍

സെപ്റ്റംബർ 18, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2023 വർഷത്തെ വിവിധ പ്രവർത്തനങ്ങൾ:

 പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2023 വർഷത്തെ വിവിധ പ്രവർത്തനങ്ങൾ വിശദമാക്കാനാണ് ഈ വാർത്താ സമ്മേളനം. സംസ്ഥാനതല മേളകൾ 1. സംസ്ഥാന സ്‌കൂൾ കായികമേള  ഒക്‌ടോബർ 16 മുതൽ 20 വരെ  തൃശ്ശൂർ ജില്ലയിൽ വെച്ച് നടക്കും.  2. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം എറണാകുളം ജില്ലയിൽ നവംബർ 9 മുതൽ 11 വരെ നടക്കും.  3. ശാസ്‌ത്രോത്സവം തിരുവനന്തപുരം ജില്ലയിൽ വെച്ച് നവംബർ 30 മുതൽ ഡിസംബർ 3 വരെയാണ്.  4. സംസ്ഥാന സ്‌കൂൾ കലോത്സവം കൊല്ലം ജില്ലയിൽ 2024 ജനുവരി 4 മുതൽ 8 വരെ സംഘടിപ്പിക്കും.  പരീക്ഷകൾ 2024 ലെ എസ്.എസ്.എൽ.സി. പരീക്ഷ സമയക്രമം ഇനി പറയുന്നു. ഐ.റ്റി. മോഡൽ പരീക്ഷ 2024 ജനുവരി 17 മുതൽ ജനുവരി 29 വരെ (9 ദിവസം) ഐ.റ്റി. പരീക്ഷ - 2024 ഫെബ്രുവരി 1 മുതൽ 14 വരെ (10 ദിവസം)  എസ്.എസ്.എൽ.സി. മോഡൽ പരീക്ഷ - 2024 ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെ  (5 ദിവസം) എസ്.എസ്.എൽ.സി. പരീക്ഷ - 2024 മാർച്ച് 4 മുതൽ മാർച്ച് 25 വരെ എസ്.എസ്.എൽ.സി. മൂല്യനിർണ്ണയ ക്യാമ്പ് - 2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെ  (10 ദിവസം) എസ്.എസ്.എൽ.സി. പരീക്ഷയുടെ ടൈംടേബിൾ തയ്യാറാണ്.  2024 മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുത...