സ്‌കൂള്‍ വിദ്യാര്‍ഥി പ്രവേശനത്തിന് അടുത്ത അധ്യയന വര്‍ഷവും അഞ്ചു വയസ് തന്നെ
സ്‌കൂള്‍ വിദ്യാര്‍ഥി പ്രവേശനത്തിന് അടുത്ത അധ്യയന വര്‍ഷവും അഞ്ചു വയസ് തന്നെ തുടരാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രീയ വിദ്യാലയങ്ങളില്‍ സ്‌കൂള്‍ പ്രവേശന പ്രായം വര്‍ധിപ്പിക്കും വരെ ഈ നില തുടരും. അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ മന്ത്രി പി.കെ. അബ്‌ദുറബാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറുവയസ് ആക്കണം. കേരളം ഇതിനു തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലടക്കം പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഈ വര്‍ഷവും അഞ്ചു വയസിലാണ് പ്രവേശനം. ഈ സാഹചര്യത്തിലാണു കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ഒരേസമയത്ത് പ്രായമാറ്റം നടപ്പാക്കിയാല്‍ മതിയെന്നു തീരുമാനിച്ചത്. അതിനാല്‍ ഇക്കൊല്ലം അഞ്ചാം വയസില്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാം. എല്‍.പി, യു.പി. ഘടനാ മാറ്റം സാങ്കേതികം മാത്രമായിരിക്കും. ഇതിനായി സമീപ സ്‌കൂളുകള്‍ ചേര്‍ത്ത് ക്ലസ്‌റ്ററുകള്‍ രൂപവല്‍കരിക്കും. വിദ്യാര്‍ഥികള്‍ക്കു നിലവിലുള്ള സ്‌കൂള്‍ മാറ്റമുണ്ടാകും. വി.എച്ച്.എസ്.ഇ. ലയനം പെട്ടെന്നുണ്ടാകില്ല. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അഞ്ചാം ക്ലാസ് എല്‍.പിയി...