പോസ്റ്റുകള്‍

ഡിസംബർ 15, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മലയാളത്തിലെ പുതിയ വാക്കുകള്‍ക്കായി ഒരു സംരംഭം

മലയാള ഭാഷയിലെ പുതിയ പദങ്ങള്‍ ഇവിടെ ലഭ്യമാണ്: www.bit.ly/ml-words പുതിയവാക്ക് എഴുതാന്‍: http://bit.ly/ml-words-form ഇന്ന് (മാര്‍ച്ച് ആറ്, 2010) നടന്ന ഒരു ഗൂഗിള്‍ ബസ് ചര്‍ച്ചയെ തുടര്‍ന്ന് ആരംഭിച്ച ഒരു സംരംഭമാണ്. നിങ്ങള്‍ക്കും പുതിയ വാക്കുകള്‍ നല്‍കാം. സാങ്കേതിക വിദ്യ സംബന്ധമായ ഒട്ടേറെ പദങ്ങളും ശൈലിയും ദിനേന മലയാള ഭാഷയിലേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഭാഷയുടെ തനിമ നിലനിര്‍ത്താനും പുതിയതും പുതുക്കപ്പെട്ടതുമായ വാക്കുകള്‍ അറിയാനും ഈ കണ്ണികള്‍ പ്രയോജനപ്പെടുത്താം. ഇവിടെ നടക്കുന്ന വാക്കുചേര്‍ക്കലുകള്‍ക്കും മാറ്റിയെഴുതലുകള്‍ക്കും പക്വത പ്രാപിക്കുന്നതിനുമനുസരിച്ച് ഒരു ബ്ലോഗിലേക്കോ അല്ലെങ്കില്‍ വിക്കി പേജിലേക്കോ വാക്കുകളെ മാറ്റാം. എതായാലും പത്രപ്രവര്‍ത്തകര്‍ക്ക്/ബ്ലോഗര്‍മാര്‍ക്ക് ഈ ശൈലീ-വാക്ക് ഇ-പുസ്തകം പ്രയോജനപ്പെടുമെന്ന പ്രതീക്ഷയുണ്ട്. പുതിയ പദങ്ങള്‍ ഇവിടെ ലഭ്യമാണ്: www.bit.ly/ml-words പുതിയവാക്ക് എഴുതാന്‍: http://bit.ly/ml-words-form

ഐസി ചിപ്പിന്‌ 50

ആധുനികലോകത്തിന്റെ ചരിത്രത്തില്‍നിന്ന്‌ ഒരിക്കലും മാറ്റിവയ്‌ക്കാനാകാത്ത സംഭാവനയാണ്‌ ഐസി ചിപ്പുകളുടെ കണ്ടുപിടിത്തം. ടെലിവിഷന്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും റോക്കറ്റ്‌ നിയന്ത്രണസംവിധാനങ്ങളും ഉപഗ്രഹങ്ങളും അടങ്ങിയ ഉന്നത സാങ്കേതികവിദ്യയും ഇലക്‌ട്രോണിക്‌ കളിപ്പാട്ടങ്ങളും കംപ്യൂട്ടര്‍ഗെയിം കണ്‍സോള്‍ ഉള്‍പ്പെടുന്ന വിനോദവ്യവസായവിപണിയും പ്രവര്‍ത്തിക്കുന്നത്‌ ഐസി ചിപ്പിന്റെ സഹായത്തോടെയാണ്‌. കംപ്യൂട്ടറുകളിലെയും മൊബൈല്‍ഫോണുകളിലെയും മുഖ്യ ഐസി ചിപ്പിനെ മൈക്രോ പ്രോസസര്‍ എന്നാണ്‌ അറിയുന്നത്‌. ഈ വര്‍ഷം ലോകമാകമാനം 265 ശതകോടി ഡോളറിന്റെ ഐസി ചിപ്പ്‌ വ്യാപാരം നടക്കുമെന്ന്‌ കണക്കുകൂട്ടുന്നുവെന്ന്‌ പറയുമ്പോള്‍ ഇത്തിരികുഞ്ഞന്‍ ചിപ്പിന്റെ ഒത്തിരി വലിയ പ്രാധാന്യം മനസ്സിലാക്കാവുന്നതേയുള്ളൂ. വളരുന്തോറും ചെറുതാകും!!!!! `വളരുന്തോറും ചെറുതാകും, ചെറുതാകുന്തോറും വലുതാകും'- ഈ പ്രയോഗം ഇന്റഗ്രേറ്റഡ്‌ ചിപ്പുകള്‍ അഥവാ ഐസി ചിപ്പുകളുടെ ചരിത്രകഥ പരിശോധിച്ചാല്‍ അക്ഷരംപ്രതി ശരിയാണെന്ന്‌ ബോധ്യമാകും. ഐസി ചിപ്പിന്റെ കണ്ടുപിടിത്തത്തിനുപിന്നില്‍ രണ്ടു ശാസ്‌ത്രജ്ഞരാണുള്ളത്‌. ജാക്‌ എസ്‌ കില്‍ബിയും...

വീഡിയോ ക്ലിപ്പിംഗുകള് : ദൃശ്യശേഖരണത്തിന്റെ തലം ഏറെ ജനകീയo

വീഡിയോ ക്ലിപ്പിംഗുകള്‍ പങ്കുവയ്‌ക്കാനും പ്രദര്‍ശിപ്പിക്കാനും സഹായിക്കുന്ന സൈറ്റുകള്‍ ഇന്ന്‌ ഏറെ പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുന്ന വെബ്‌ സൈറ്റുകളില്‍ മുന്‍പന്തിയിലാണ്‌. ബ്ലോഗിംഗ്‌ അച്ചടി മാധ്യമത്തെ സ്വാധീനിക്കുന്നുവെങ്കില്‍ വീഡിയോ ഷെയറിംഗ്‌ സൈറ്റുകള്‍ ഉന്നം വയ്‌ക്കുന്നത്‌ ടെലിവിഷന്‍ ചാനലുകളെയാണ്‌. കഴിഞ്ഞ വര്‍ഷം നടന്ന ഒരു പഠനപ്രകാരം ഇന്റര്‍നെറ്റിലെത്തുന്ന മുതിര്‍ന്ന പ്രായക്കാരില്‍ 48 ശതമാനം പേരും വീഡിയോ കാണാറുണ്ടെന്ന്‌ എടുത്തു പറയുന്നു. യുവാക്കളുടെ ഇടയില്‍ ഈ ശതമാനക്കണക്ക്‌ ഇതിലുമധികമാണ്‌. 2007 ഒക്‌ടോബറിനും ഡിസംബറിനും ഇടയ്‌ക്ക്‌ 2054 അമേരിക്കക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ്‌ വീഡിയോ അപ്‌ലോഡിംഗിന്റെ വര്‍ദ്ധിച്ച സ്വീകാര്യത വെളിവാക്കുന്ന പഠനം നടത്തിയത്‌. വീഡിയോ പങ്കിടലിന്റെ വെബ്‌സൈറ്റുകളില്‍ ഏറ്റവും പോപ്പുലറായ യൂടൂബില്‍ മാത്രം 2008 ജനുവരി മാസം 79 ദശലക്ഷം ഉപയോക്താക്കള്‍ 3 ബില്യണ്‍ വീഡിയോ കാണുകയുണ്ടായി. ഓരോ മിനിട്ടിലും ഏകദേശം പത്തുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി യൂടുബിലേക്കെത്തുന്നു. പ്രത്യേകിച്ച്‌ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലാണ്‌ വീഡിയോ ഷെയറിംഗ്‌ സ...

ക്രിസ്തുമസ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നേരത്തേ

തിരുവനന്തപുരം: ക്രിസ്തുമസ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ഡിസംബര്‍ മാസത്തിലെ ശമ്പളം 22, 23 ,24 തീയതികളിലായി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പെന്‍ഷനുകളും നേരത്തെ വിതരണം ചെയ്യും. 20, 21 തീയതികളിലായാണ് പെന്‍ഷന്‍ നല്‍കുക.

ബ്ലോഗിന്റെ ചരിത്രം

ബ്ലോഗിംഗ്‌ - മാധ്യമ പ്രവര്‍ത്തനത്തിന്റെ വിപ്‌ളവ വഴിയിലൂടെ ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാകുന്ന വെബ്‌പേജിലൂടെ നിങ്ങള്‍ക്ക്‌ ഏറെ താത്‌പര്യമുള്ള വിഷയത്തില്‍ മൗലികവും സ്വതന്ത്രവുമായ ആശയ പ്രകടനങ്ങള്‍ നടത്തുന്ന മാധ്യമരീതിയാണ്‌ ബ്ലോഗിംഗ്‌. ബ്ലോഗിന്‌ ഒരു പ്രത്യേക ഘടനയില്ല എന്നു പറയാം. ഒരു ഡയറി എഴുതുന്നതുപോലെ തനിക്കു ചുറ്റുമുള്ള എന്തിനെപ്പറ്റിയും ഉള്ള ആശയങ്ങള്‍ പങ്കുവയ്‌ക്കാം. പുതിയ പാചകക്കുറിപ്പാകാം, കഴിഞ്ഞ ദിവസത്തെ കളിയില്‍ സച്ചിന്റെയോ ദ്രാവിഡിന്റെയോ പ്രകടനത്തെക്കുറിച്ച്‌ നിങ്ങളുടെ കമന്റാകാം, വായിച്ച കൃതിയുടെ സാഹിത്യാസ്വാദനമാകാം, ഇനി ഭാഷാപഠനത്തിനുള്ള, ശൈലിയെ മനസ്സിലാക്കാനുള്ള ബ്ലോഗാകാം, ഫാഷന്‍ ട്രെന്‍ഡുകളെപറ്റിയാകാം, സാമൂഹിക പ്രവര്‍ത്തനമാകാം ഇങ്ങനെ വിഷയവൈവിധ്യം കൊണ്ടും ആശയസമ്പുഷ്‌ടതകൊണ്ടും ബ്ലോഗുകള്‍ വ്യവസ്ഥാപിത മാധ്യമ ഘടനയില്‍നിന്നും മാറിനിന്നുകൊണ്ട്‌ ശക്തമായ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു. ഒപ്പം വായനക്കാരുടെ പ്രതികരണങ്ങള്‍ അപ്പപ്പോള്‍ തന്നെ ലഭിക്കുകയും ചെയ്യും. വെബ്‌ ബ്ലോഗുകള്‍ എന്ന ഓണ്‍ലൈന്‍ മാധ്യമ സാധ്യതയുടെ വരവോടെ ശരാശരി വ്യക്തിക്കുപോലും ലോകത്തിന്റെ തന്നെ ചിന്തയെ സ്വാധീനിക്കുന്ന രീത...