പോസ്റ്റുകള്‍

ഓഗസ്റ്റ് 3, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Check Your Plus One Revaluation Results-2023

RVF-Revaluation Result - First Year March 2023 ExV1/6142/2023/1RV/DGE RVWM-Revaluation Result - With Marks - First Year March 2023 ExV1/6142/2023/1RV/DGE-1 RV10-Revaluation Result - 10 Percent Change - First Year March 2023 ExV1/6142/2023/1RV/DGE-2

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അപേക്ഷകളിൽ അപാകത: ആധാർ ഉൾപ്പെടുത്താൻ ക്യാമ്പുകൾ

ഇമേജ്
കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ 2022-24 വർഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് വിതരണത്തിനായി ഗുണഭോക്താക്കളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ പരിശോധിച്ചതിൽ പല അപാകതകളും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ബന്ധപ്പെട്ട സ്ഥാപന മേധാവികളും സ്ഥാപന തല നോഡൽ ഓഫീസർമാരും അപേക്ഷകരായ എല്ലാ വിദ്യാർഥികളും ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ പങ്കെടുത്ത് ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷൻ നടത്തണം. ക്യാമ്പിന്റെ തീയതികൾ http://dcescholarship.kerala.gov.in ൽ പ്രസിദ്ധീകരിക്കും. നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ ഓഗസ്റ്റ് 10ന് മുൻപായി ഇതുവരെ ആധാർ ഉൾപ്പെടുത്താത്ത വിദ്യാർഥികൾ തങ്ങളുടെ ആധാർ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇക്കാര്യങ്ങൾ വീഴ്ച കൂടാതെ പൂർത്തിയാക്കുന്നവരുടെ അപേക്ഷകൾ മാത്രമേ സ്‌കോളർഷിപ്പ് നൽകുന്നതിനായി കേന്ദ്ര പരിഗണിക്കുകയുള്ളൂവെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ചൈൽഡ് ഹെൽപ് ലൈൻ സേവനങ്ങൾ ഇനി മുതൽ വനിതാ ശിശു വികസന വകുപ്പ് മുഖേന: 1098ൽ വിളിക്കാം

ഇമേജ്
ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികൾക്കായി ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന 1098 ടോൾഫ്രീ കോൾ സെന്റർ സംവിധാനം പൂർണമായും വനിത ശിശു വികസന വകുപ്പിന്റെ കീഴിലാക്കിയതായി ആരോഗ്യ, വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ്. കുട്ടികൾക്ക് സേവനങ്ങൾക്കും അടിയന്തര സഹായങ്ങൾക്കുമായി എമർജൻസി നമ്പരായ 1098ൽ 24 മണിക്കൂറും വിളിക്കാം. ഇതിനായി സംസ്ഥാനതല കൺട്രോൾ റൂമും ജില്ലാതല യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. 18 ജീവനക്കാരാണ് സ്റ്റേറ്റ് കൺട്രോൾ റൂമിൽ സേവനമനുഷ്ഠിക്കുന്നത്. ജില്ലകളിൽ ഡിസിപിഒ യൂണിറ്റുകളോട് ചേർന്ന് 8 പേരുള്ള ജില്ലാതല യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ്പ് ലൈനുകളും പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനതല കൺട്രോൾ റൂം തിരുവനന്തപുരത്തെ വനിത ശിശുവികസന വകുപ്പ് ഡയറക്ടറേറ്റിലാണ് സജ്ജമാക്കിയിരിക്കുന്നത്. 1098 ലേക്ക് വിളിക്കുന്ന കോളുകൾ സംസ്ഥാന കൺട്രോൾ റൂമിലാണ് എത്തുന്നത്. ഈ കോളുകൾ അടിയന്തര ഇടപെടലിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ജില്ലകളിലെ ചൈൽഡ് ഹെൽപ് ലൈൻ യൂണിറ്റിലേക്ക് അയച്ചു കൊടുക...