പോസ്റ്റുകള്‍

ജനുവരി 27, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജനുവരി 31 മദ്യവിരുദ്ധ ഞായര്‍; മദ്യം ഉപേക്ഷിക്കണമെന്ന്‌ സര്‍ക്കുലര്‍

ജനുവരി 31 മദ്യവിരുദ്ധ ഞായറായി കേരള കത്തോലിക്കാ സഭ ആചരിക്കും. ആരോഗ്യവും സമ്പത്തും സമാധാനവും നശിപ്പിക്കുകയും രോഗങ്ങള്‍ക്ക്‌ അടിമപ്പെടുത്തുകയും കുടുംബങ്ങളെ തകര്‍ത്ത്‌ ജീവിതം നരകതുല്യമാക്കുകയും ചെയ്യുന്ന മഹാവിപത്തായ മദ്യത്തെ ഉപേക്ഷിക്കണമെന്ന്‌ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം സര്‍ക്കുലറില്‍ ഉദ്ബോധിപ്പിച്ചു. നമ്മുടെ വിശ്വാസത്തിനും ധാര്‍മികതയ്ക്കും നിരക്കാത്തതും ബൈബിളും മതഗ്രന്ഥങ്ങളും നിഷിദ്ധമെന്നു പഠിപ്പിക്കുന്നതുമായ മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കണം. മദ്യവിരുദ്ധ ഞായറോടനുബന്ധിച്ച്‌ പള്ളികളില്‍ വായിക്കുന്നതിനായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ്‌ ആര്‍ച്ച്ബിഷപ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. അതിരൂപതയുടെ ശതോത്തര രജതജൂബിലി ആഘോഷത്തിനൊരുങ്ങുമ്പോള്‍ മദ്യവിമുക്ത സമൂഹമായി അതിരൂപതയെ നവീകരിക്കാന്‍ കഴിയണമെന്ന്‌ ആശിക്കുന്നു. മദ്യപാനശീലമുള്ളവര്‍ അതുപേക്ഷിച്ച്‌ ഈ പണം നല്ല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണം. ആഘോഷ ചടങ്ങുകളില്‍നിന്നും മദ്യത്തെ അകറ്റിനിര്‍ത്തണം. മദ്യവിമുക്ത സമൂഹത്തിനായുള്ള ധര്‍മസമരത്തില്‍ എല്ലാവരും അണിചേരണമെന്നും ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.

നിയമന നിബന്ധനകള്‍ അവകാശലംഘനം: കെസിബിസി

2006-2007 വര്‍ഷം മുതല്‍ എയ്ഡഡ്‌ സ്കൂളിലെ പുതിയ ഡിവിഷനുകളിലെ നിയമനം അംഗീകരിച്ചുകൊണ്ട്്‌ ഈ മാസം 12ന്‌ വിദ്യാഭ്യാസവകുപ്പ്‌ പുറപ്പെടുവിച്ച ഉത്തരവിലെ നിബന്ധനകള്‍ അവകാശലംഘനമാണെന്നു കെസിബിസി. നിലവിലുള്ള കേരള സംസ്ഥാന വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കു വിരുദ്ധവും ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനവുമായ ഉത്തരവു പിന്‍വലിക്കണമെന്ന്‌ കെസിബിസി സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. എയ്ഡഡ്‌ സ്കൂളിലെ അധ്യാപകനിയമനം മാനേജര്‍മാരുടെ അവകാശമാണ്‌. അതിനു വിരുദ്ധമായി ഇപ്പോള്‍ അംഗീകരിക്കപ്പെടുന്ന തസ്തികകള്‍ക്കു തത്തുല്യമായ എണ്ണം സംരക്ഷിത അധ്യാപകരെ നിയമിക്കാമെന്ന്‌ മുദ്രപ്പത്രത്തില്‍ എഗ്രിമെന്റ്‌ കൊടുക്കാനുള്ള നിബന്ധന നിയമ വിരുദ്ധമായതിനാല്‍ അംഗീകരിക്കാനാവില്ല. ഇനി വരുന്ന പുതിയ ഡിവിഷനുകളില്‍ 1:1 അനുപാതത്തിലുള്ള നിയമന നിര്‍ദേശവും അവകാശങ്ങളുടെ മേലുള്ള കൈയേറ്റമാണ്‌. കേരളത്തിലെ വിദ്യാഭ്യാസമേഖലയെ പക്വതയില്ലാത്ത പരിഷ്കാരങ്ങളിലൂടെ അനുദിനം തകര്‍ത്തുകൊണ്ടിരിക്കുന്ന ഇടതുപക്ഷസര്‍ക്കാരിന്റെ ന്യൂനപക്ഷപീഡനത്തിന്റെ മറ്റൊരു രൂപമാണ്‌ ഇപ്പോഴത്തെ പുതിയ എയ്ഡഡ്‌ സ്കൂള്‍ നിയമന നിബന്ധനകള്‍. നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ട്‌ സര്‍ക്കാരുമായി ധാരണയിലോ കരാറി...