പോസ്റ്റുകള്‍

ഒക്‌ടോബർ 5, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സൗജന്യ ബി.ടെക്​ പഠനനം ; ​ലെഫ്​റ്റനൻറായി ജോലി - ​ പ്ലസ്​ടുകാർക്ക്​ കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ അവസരം

ഇന്ത്യൻ നാവികസേന 10+2 (ബി. ടെക്) കേഡറ്റ് എൻട്രി സ്കീമിന് കീഴിലുള്ള നാല് വർഷത്തെ ബി.ടെക് ഡിഗ്രി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് joinindiannavy.gov.in ൽ കോഴ്സിന് അപേക്ഷിക്കാം.  ശാസ്​ത്രവിഷയങ്ങളിൽ സമർഥരായ പ്ലസ്​ടു വിജയികൾക്ക്​ കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയിൽ സൗജന്യമായി ബി.ടെക്​ പഠിക്കാം, ​ലെഫ്​റ്റനൻറായി ജോലി നേടാം.  10 + 2 (ബി.ടെക്​) കാഡറ്റ്​ എൻട്രി പദ്ധതി പ്രകാരമാണ്​ തെരഞ്ഞെടുപ്പ്​.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ഒക്ടോബർ 10 എജുക്കേഷൻ എക്​സിക്യൂട്ടിവ്​ & ടെക്​നിക്കൽ ബ്രാഞ്ചുകളിലാണ്​ അവസരം. മൊത്തം ഒഴിവുകളിൽ 5 എണ്ണം വിദ്യാഭ്യാസ ബ്രാഞ്ചിനും 30 എണ്ണം എക്സിക്യൂട്ടീവ്, ടെക്നിക്കൽ ബ്രാഞ്ചുകൾക്കുമാണ്. കോഴ്​സ്​ 2022 ജനുവരിയിൽ ആരംഭിക്കും. ഔദ്യോഗിക വിജ്ഞാപനം www.joinindiannavy.gov.in ൽ നിന്ന്​ ഡൗൺലോഡ്​ ചെയ്യാം. ജെഇഇ മെയിൻ 2021 (ബിഇ/ ബിടെക്കിന്) പരീക്ഷ എഴുതിയ അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.  സീനിയർ സെക്കൻഡറി/തത്തുല്യ ബോർഡ്​ പരീക്ഷയിൽ ഫിസിക്​സ്​, കെമിസ്​ട്രി, മാത്തമാറ്റിക്​സ്​ വിഷയങ്ങൾക്ക്​ മൊത്തം 70 ശതമാനം മാ...