പോസ്റ്റുകള്‍

ജനുവരി 1, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കലോത്സവം: കൗമാരത്തിന്​ ദിശാബോധവുമായി പ്രദർശനം

ഇമേജ്
തൃശൂര്‍: കൗമാരത്തിന് ദിശാബോധം നൽകുന്ന ജീവിതഗന്ധിയായ വിഭവങ്ങളുമായി സംസ്ഥാന സ്കൂൾ കലോത്സവ പ്രദർശനം അണിഞ്ഞൊരുങ്ങുന്നു. പ്രകൃതിയും പരിസ്ഥിതിയും മനഷ്യനും തമ്മിലെ പാരസ്പര്യത്തിനൊപ്പം അതിജീവനത്തി​െൻറ സുരക്ഷപാഠങ്ങൾ വരെ പ്രദർശനത്തിൽനിന്ന് കുട്ടികൾക്ക് ലഭിക്കും. സ്വയംരക്ഷക്ക് ആയോധനകലകള്‍ പഠിപ്പിക്കാൻ തിരുവനന്തപുരത്തുനിന്ന് വനിത പൊലീസി​െൻറ സ്പെഷല്‍ ടീമാണ് എത്തുന്നത്. പ്രദര്‍ശനത്തിനെത്തുന്ന മുഴുവന്‍ കുട്ടികൾക്കും സ്വയംരക്ഷയുടെ പ്രാഥമികപാഠം പകര്‍ന്നുനല്‍കി സംഘം കരുത്തേകും. കൃഷിവകുപ്പി​െൻറ പച്ചക്കറിത്തോട്ടവും അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനവുമാണ് പ്രധാന ആകര്‍ഷണം. കൃഷിത്തോട്ടങ്ങളും ചിത്രംസഹിതമുള്ള വിവരണങ്ങളും കാർഷികാവബോധം നൽകും. കലോത്സവങ്ങള്‍, വിദ്യാഭ്യാസ പരിപാടികളുടെയും ചിത്രങ്ങളുടെ അപൂർവതയുമുണ്ടാവും. സംസ്ഥാന ശാസ്ത്രമേളയില്‍നിന്ന് തിരഞ്ഞെടുത്ത മികച്ച കണ്ടുപിടുത്തങ്ങളും ഉപകരണങ്ങളും ചിത്രങ്ങളും കലോത്സവത്തിനെത്തുന്നവര്‍ക്ക് കാണാനാകും. എട്ടു സ്റ്റാളുകളിലായി ശാസ്ത്രമേളയിലെ മികച്ച ഇനങ്ങൾ അണിനിരക്കും. ലഹരിക്കെതിരെ കുട്ടികള്‍ തയ്യാറാക്കിയ കുറിപ്പുകളും വരച്ചതും കാമറയില്‍ പകര്‍ത്തിയതുമായ ചിത്രങ്ങ...