പോസ്റ്റുകള്‍

ഫെബ്രുവരി 20, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കര്‍ദ്ദിനാല്‍ സംഘം ചേരുന്നത് കുടുബങ്ങളെ കേന്ദ്രീകരിച്ച്

ഇമേജ്
ഫെബ്രുവരി 20-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ ആരംഭിക്കുന്ന സഭയിലെ കര്‍ദ്ദിനാളന്മാരുടെ സമ്മേളനത്തെ consistory-യെയാണ് ദൈവശാസ്ത്രപണ്ഡിതനും ക്രിസ്തുവിജ്ഞാനിയ വിദഗ്ദ്ധനുമായ കര്‍ദ്ദിനാള്‍ കാസ്പര്‍ അഭിസംബോധന ചെയ്യുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. സമൂഹം ഇന്ന് നേരിടുന്നതും കത്തോലിക്കാസഭ അഭിമുഖീകരിക്കുന്നതുമായ വിവാഹമോചനം, സഭയ്ക്കു പുറത്തുള്ള വിവാഹം, പുനര്‍വിവിഹം, ഗര്‍ഭനിരോധനം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള സഭയുടെ അജപാലന നിലപാടുകളെക്കുറിച്ചുള്ള തന്‍റെ ദൈവശാസ്ത്രപരമായ വീക്ഷണം കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍ സംഘവുമായി പങ്കുവയ്ക്കുമെന്നും പ്രസ്താവന വ്യക്തമാക്കി. ഒക്ടോബര്‍ 5 മുതല്‍ 19-വരെ തിയതികളില്‍ വത്തിക്കാനില്‍ സംഗമിക്കുന്ന കുടുംബം പഠനവിഷയമാക്കിയിരിക്കുന്ന മെത്രാന്മാരുടെ പ്രത്യേക സിനഡു സമ്മേളനത്തിന് കര്‍ദ്ദിനാള്‍ കാസ്പറിന്‍റെ ഈ പങ്കുവിയ്ക്കല്‍ സഹായകമാകുമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു. വ്യാഴാഴ്ച രാവിലെ ആരംഭിക്കുന്ന സിനഡില്‍ സഭയിലെ 185 കര്‍ദ്ദിനാളന്മാര്‍ പങ്കെടുക്കുമെന്ന്, കര്‍ദ്ദിനാള്‍ സംഘത്തലവന്‍ ആഞ്ചലോ സൊഡാനോ അറിയിച്ചു. ദൈവശാസ്ത്ര പാണ്ഡിത്യവും ...