പോസ്റ്റുകള്‍

ഫെബ്രുവരി 21, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പരീക്ഷക്കാലത്ത് ചെയ്യേണ്ടത്

ഇമേജ്
മാര്‍ച്ച് മാസം പരീക്ഷക്കാലം തന്നെ. കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദം വര്‍ധിക്കുന്ന കാലം. പരീക്ഷയടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പേടിയാണ്. തോല്‍വി സംഭവിച്ചാലുണ്ടാവുന്ന മാനക്കേട് കൊണ്ടാണിത് ഉണ്ടാസുന്നത്. പരീക്ഷപ്പേടി അല്‍വവേം വേണം. ഇല്ലെങ്കില്‍ പഠനം നടക്കില്ല. അത് അധികമാകാന്‍ പാടില്ല. പരീക്ഷയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന മാര്‍ക്ക് രണ്ട് സുപ്രധാന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പരീക്ഷിച്ചുനോക്കാനുള്ള സ്ഥലമല്ല പരീക്ഷാ ഹാള്‍. പരീക്ഷിച്ചും പരിശീലിച്ചും നോക്കേണ്ടത് വീട്ടില്‍ത്തന്നെ. എന്താണ് നിങ്ങള്‍ എഴുതിയത്? എങ്ങനെയാണ് അത് അവതരിപ്പിച്ചത്? മോശമായി ഉത്തരമെഴുതിയ പേപ്പറുകളേക്കാള്‍, മോശമായ കൈപ്പടയിലെഴുതിയ ഉത്തരക്കടലാസ്സുകളെയാണ് പരീക്ഷകര്‍ അധികം വെറുക്കുന്നത്. വായിക്കാന്‍ വയ്യാത്ത കൈപ്പട, അവിടെയുമിവിടെയും കുത്തിച്ചേര്‍ക്കുന്ന വാക്കുകള്‍, പല സ്ഥലത്തും മഷി പടര്‍ത്തല്‍, എഴുതിയതിന്റെ പുറത്തെഴുതല്‍, എഴുതിയത് വെട്ടിക്കളയല്‍ – ഇതൊക്കെ കിട്ടേണ്ട മാര്‍ക്ക് കിട്ടാതിരിക്കാന്‍ കാരണമാകും. പരീക്ഷകന്റെ ക്ഷമ പരീക്ഷിക്കരുത്. ഉത്തരക്കടലാസിന്റെ ഓരോ പേജും തോട്ടക്കാരനുള്ള പൂന്തോട്ടം പോലെ, കാണാന്‍...

ആത്‌മവിശ്വാസം അതല്ലേ എല്ലാം

ഇമേജ്
മാർച്ചിലെ പരീക്ഷാദിനങ്ങൾ അടുത്തെത്തി. പത്താം ക്ളാസിലെ പൊതുപ്രവേശന പരീക്ഷക്കുള്ള പ്രാധാന്യം ഇപ്പോഴും കുറഞ്ഞിട്ടില്ല. എങ്കിലും ഗ്രേഡിംഗ് പോലുള്ള പരിഷ്‌കാരങ്ങൾ വിദ്യാർത്ഥികളിലുള്ള സമ്മർദ്ദത്തിന് അൽപ്പം കുറവ് വരുത്തിയിട്ടുണ്ട് എന്നത് ശരിയാണ്. നിരന്തര മൂല്യനിർണ്ണയവും മാതൃകാപരീക്ഷയും എല്ലാം കടന്നുവന്ന വിദ്യാർത്ഥികൾക്ക് ഇനി അവസാനവട്ട ഒരുക്കത്തിനുള്ള സമയമാണ്. എല്ലാ വിഷയവും ഒരു തവണയെങ്കിലും വായിച്ചു കഴിഞ്ഞവർക്ക് ഇനി ടെൻഷന്റെ ആവശ്യമില്ല. കഴിഞ്ഞിട്ടില്ലാത്തവർ ഒരു ടൈംടേബിൾ തയ്യാറാക്കി നിശ്ചിതസമയത്തിനുള്ളിൽ അത് പൂർത്തിയാക്കണം. ഒരു ദിവസം മിക്കവാറും എല്ലാ വിഷയങ്ങളും പഠനത്തിൽ ഉൾക്കൊള്ളിക്കാൻ ശ്രദ്ധിക്കണം. ടൈം മാനേജ്മെന്റ് ഓരോരുത്തർക്കും താത്പര്യമുള്ള വിഷയങ്ങൾ വ്യത്യസ്‌തമായിരിക്കും. ഇഷ്‌ടവിഷയങ്ങൾ ആദ്യം തന്നെ പഠിച്ചു തീർത്താൽ പ്രയാസമുള്ളവയ്‌ക്കായി കൂടുതൽ സമയം ചെലവഴിക്കാൻ സഹായിക്കും. ഒന്നും നാളേയ്‌ക്ക് മാറ്റി വയ്‌ക്കരുത്. ഇന്ന് പഠിച്ചു തീർക്കാനുള്ളത് ഇന്ന് തന്നെ തീർക്കുക. ടൈംടേബിളുണ്ടാക്കി അതനുസരിച്ച് പഠിക്കുന്നതും പ്രയോജനപ്രദമാണ്. അവരവർക്ക് ഏറ്റവും സൗകര്യപ്രദമായ ടൈംടേബിൾ വേണം ഉണ്ടാക്കാൻ. ആഹാരം, ഉറക...