ക്രൈസ്തവസഭയെ അവഹേളിച്ച് വീണ്ടും അധ്യാപക പഠനസഹായി
ക്രൈസ്തവ സഭയെ മനഃപൂര്‍വം അവഹേളിക്കാന്‍ ഉദ്ദേശിച്ചു മലയാളം അധ്യാപകരുടെ ജില്ലാതല ക്ലസ്റ്ററില്‍ സിഡി പ്രദര്‍ശനം. വൃദ്ധസദനങ്ങള്‍ പ്രത്യേകിച്ചു ക്രൈസ്തവസഭയുടെ നേതൃത്വത്തിലുള്ളവ കച്ചവടസ്ഥാപനങ്ങളാണെന്നു സ്ഥാപിക്കുന്ന വിധത്തിലാണു സിഡിയിലെ അവതരണം. തേഞ്ഞ കാലടികളിലൂടെ എന്ന പേരിലുള്ള സിഡി ജിഎച്ച്എസ്എസ് തടത്തില്പറന്പില് സ്കൂളിലെ ഒന്‍പത് സി ക്ലാസിലെ കുട്ടികള്‍ തയാറാക്കിയതെന്നാണു ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഏതാനും സ്കൂള്‍ കുട്ടികളുടെ സംഭാഷണങ്ങളും ചില വൃദ്ധജനങ്ങളെയും കാണിച്ചശേഷം, വൃദ്ധസദനങ്ങളും കച്ചവട സ്ഥാപനങ്ങളാണെന്നുള്ള വിലയിരുത്തല്‍ ഡോ.ഡി.ശശിധരന് എന്ന മനഃശാസ്ത്രജ്ഞന് സിഡിയിലൂടെ നല്കുന്നു. അതിനുശേഷം കാണിക്കുന്നതു ഒരു ബോര്‍ഡാണ്. കരുണാഭവന് (Home of Compassion) , താമരശേരി രൂപത, വൃന്ദാവന്‍ കോളനി. താമരശേരി രൂപതയുടെ പ്രഥമ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ആരംഭിച്ചതാണു ചേവായൂരിലെ കരുണാഭവന്. 56 വൃദ്ധജനങ്ങള്‍ ഈ സ്ഥാപനത്തില്‍ അന്തേവാസികളാണ്. വിവിധ മതസ്ഥരായ നല്ലവര്‍ പ്രതിദിനം നല്കുന്ന സാന്പത്തികസഹായംവഴിയാണു സ്ഥാപനം നടന്നുപോകുന്നത്. ബോര്‍ഡില്‍ പേരുപറഞ്ഞു പ്രസ്തുത സ്ഥാപനത്തെ അവഹേളിക്ക...