പോസ്റ്റുകള്‍

ജനുവരി 11, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല ഉയരും

ഇമേജ്
അയ്യായിരത്തോളം വരുന്ന കൗമാര പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന തൃശ്ശൂര്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച പാവറട്ടിയില്‍ തിരശീല ഉയരും. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗക്കാരാണ് മത്സരത്തിനെത്തുന്നത്. പ്രധാന വേദിയായ പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോസഫ്‌സ് ബി.എഡ് ട്രൈയ്‌നിങ് കോളേജ്, സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂള്‍, സി.കെ.സി. ടീച്ചേഴ്‌സ് ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റിയൂട്ട്, സി.കെ.സി. എല്‍.പി. സ്‌കൂള്‍, എല്‍.എഫ്.എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളിലെ 11 വേദികളിലാണ് മത്സരം നടക്കുന്നത്. പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂള്‍, സി.കെ.സി. എല്‍.പി. സ്‌കൂള്‍, എന്നിവിടങ്ങളിലാണ് ഓപ്പണ്‍ സ്റ്റേജുകളുള്ളത്. ആണ്‍കുട്ടികള്‍ക്ക് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പെണ്‍കുട്ടികള്‍ക്ക് സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂളിലുമാണ് താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന് ബുധനാഴ്ച രാവിലെ 8.30ന് തൃശ്ശൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഉഷാ കിരണ്‍ പതാക ഉയര്‍ത്തും. 8.45ന് പാവറട്ടി സംസ്‌കൃത വിദ്യാപീഠം...

ശമ്പളക്കമ്മീഷന്‍ അധ്യാപകരെ തരംതാഴ്ത്തി -എ.കെ.എസ്.ടി.യു.

സമാന ശമ്പളനിരക്കില്‍ ജോലി ചെയ്തിരുന്ന ഇതരവിഭാഗം ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ശമ്പളസ്‌കെയില്‍ അനുവദിച്ചപ്പോള്‍ അധ്യാപകര്‍ക്ക് അത് നിഷേധിക്കുകയും തരംതാഴ്ത്തുകയും ചെയ്ത നടപടി പുനപ്പരിശോധിക്കണമെന്ന് എ.കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രൈമറി അധ്യാപകരുടെ ശമ്പളസ്‌കെയിലായിരുന്ന 6680-10690ന് പകരം 11620-18540 ആണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍. 6680 രൂപ അടിസ്ഥാനശമ്പളമുണ്ടായിരുന്ന യു.ഡി.ക്ലാര്‍ക്ക് തസ്തികയുള്‍പ്പടെയുള്ളവരുടെ സ്‌കെയില്‍ 13210-20740 ആയി വര്‍ധിപ്പിച്ചു. അടിസ്ഥാനശമ്പളത്തില്‍ തന്നെ 1590 രൂപയുടെ വ്യത്യാസമാണുള്ളത്. ഹയര്‍സെക്കന്‍ഡറി മേഖലയിലെ അധ്യാപകര്‍ക്കാകട്ടെ നിലവിലുള്ള 11070-18450 എന്ന സ്‌കെയിലിനു പകരം 19240-32110 സ്‌കെയിലാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതേനിരക്കില്‍ ശമ്പളം പറ്റിയിരുന്ന മറ്റ് ജീവനക്കാര്‍ക്ക് 20740-33650 സ്‌കെയിലാണ് അനുവദിച്ചിട്ടുള്ളത്. 1500 രൂപയുടെ വ്യത്യാസമുണ്ട്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഡയറ്റ് അധ്യാപകര്‍ക്കും ഇതിന് സമാനമായ തരംതാഴ്ത്തല്‍ ശമ്പളസ്‌കെയിലില്‍ ഉണ്ടായിട്ടുണ്ട്. ഇത് പരിഹൃതമായില്ലെങ്കില്...

ശമ്പളപരിഷ്‌കരണം: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കണം

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വന്നിട്ടുള്ള അവഗണനയും അപാകങ്ങളും പരിഹരിച്ച് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-2ന്റെ ശമ്പളം മുന്‍കാലങ്ങളിലെപ്പോലെ യു.ഡി. ക്ലാര്‍ക്കിന് തുല്യമായി വര്‍ധിപ്പിക്കണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് രാജശേഖരന്‍ ഉണ്ണിത്താന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അരുമാനൂര്‍ രാജന്‍, ജയപ്രകാശ് (തൃശ്ശൂര്‍), അജയകുമാര്‍ (എറണാകുളം), ശര്‍മ (പത്തനംതിട്ട) തുടങ്ങിയവര്‍ സംസാരിച്ചു.

ക്ലാസ്‌ഫോര്‍ ജീവനക്കാരും സമരത്തിന്

ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ വകുപ്പുതല ഉദ്യോഗക്കയറ്റം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് കേരള ഗവ. ക്ലാസ്‌ഫോര്‍ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമരത്തിലേക്ക് പോകുമെന്ന് ജനറല്‍സെക്രട്ടറി കരുനാഗപ്പള്ളി അജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 24ന് സെക്രട്ടേറിയറ്റ്പടിക്കല്‍ ജീവനക്കാര്‍ ഉപവാസസമരം നടത്തും. ശമ്പള കമ്മീഷന്‍ നാലാമത്തെ ഹയര്‍ ഗ്രേഡാണ് നല്‍കിയത്. ഇത് പുനഃപരിശോധിക്കണം. ഹയര്‍ഗ്രേഡ് വാങ്ങിയ ക്ലാസ്‌ഫോര്‍ ജീവനക്കാര്‍ക്ക് ഇന്‍ഗ്രിമെന്റ് ലഭിക്കാത്ത സ്ഥിതിയുണ്ട്. ഇത് ഒഴിവാക്കാനായി ഉയര്‍ന്ന സ്‌കെയില്‍ അനുവദിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.