പോസ്റ്റുകള്‍

ഡിസംബർ 20, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സംസ്ഥാന സ്കൂള്‍ കലോത്സവം : അപൂര്‍വ പ്രദര്‍ശനകേന്ദ്രം ഒരുങ്ങുന്നു..

സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ പ്രധാനവേദിക്കരികില്‍ ഒരുക്കുന്നത് അപൂര്‍വ പ്രദര്‍ശനകേന്ദ്രം.  10,000 ചതുരശ്ര അടിവലിപ്പത്തില്‍ തയ്യാറാക്കുന്ന പന്തലില്‍ വിദ്യാഭ്യാസം, സാഹിത്യം, സംഗീതം, ചിത്രകല, പരിസ്ഥിതി, കൃഷി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ചിത്രങ്ങളും ശില്‍പ്പങ്ങളും ഉല്‍പ്പന്നങ്ങളും മറ്റുമാണ് പ്രദര്‍ശിപ്പിക്കുക. മനോരമ, മാതൃഭൂമി തുടങ്ങിയ മുഖ്യധാരാ മാധ്യമങ്ങളും അവരുടെ ചരിത്ര ശേഖരത്തിലുള്ള അപൂർവ്വ ചിത്രങ്ങൾ എക്സിബിഷനില്‍ പ്രദർശിപ്പിക്കും. പോലീസ്,  എക്സൈസ് എന്നീ വകുപ്പുകൾക്ക്  പ്രത്യേക സ്റ്റാളുകളുണ്ടാകും. വിദ്യാര്‍ഥിനികള്‍ക്ക് സ്വയപ്രതിരോധന മാർഗങ്ങൾ   അഭ്യസിപ്പിക്കുന്നതിന് വനിതാ പൊലീസിന്റെ പ്രത്യേക ടീം പ്രദർശന പന്തലിലുണ്ടാവും. കൃഷിവകുപ്പിന്റെ പച്ചക്കറിത്തോട്ടവും, കേരളത്തിന്റെ കൃഷി പ്രത്യേകതകളും മറ്റു നേട്ടങ്ങളുടെ   പ്രദര്‍ശനവുമാണ് എക്സിബിഷനിലെ മറ്റൊരു പ്രധാന ആകര്‍ഷണം. പ്രദശനത്തിനൊപ്പം ഹൈസ്കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരവും ഉപന്യാസരചനാ മത്സരവും ഉണ്ടാവും.  താല്...