പോസ്റ്റുകള്‍

ഡിസംബർ 16, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബാങ്കിംഗ് ചാർജുകൾ: ശ്രദ്ധിച്ചാൽ ഒഴിവാക്കാം.

ഇമേജ്
ധനകാര്യമേഖലയിലാണ് ഏറ്റവും കൂടുതൽ ഫീസുകൾ നിലനില്ക്കുന്നത്. പ്രത്യേകിച്ചും ബാങ്കിംഗിൽ.  ചില ബാങ്കുകളുടെ ശാഖയിൽ പ്രവേശിച്ചാൽ പോലും ചാർജ് നല്കേണ്ട അവസ്‌ഥയാണ്! ചുരുക്കത്തിൽ സാധാരണ ബാങ്കിംഗ് സേവനത്തിന് അപ്പുറത്ത് എന്ത് ലഭിച്ചാലും അതിന് ചാർജ് നല്കേണ്ടതായി വരും. പല സേവനങ്ങളും ആവശ്യമില്ലാത്തതായിരിക്കും. അതു മനസിലാക്കുമ്പോഴേയ്ക്കും പോക്കറ്റിൽനിന്ന് അതിന്റെ ചാർജ് പോയിക്കഴിഞ്ഞിരിക്കും. ചെക്കുകളുടെ സൂക്ഷിച്ചുളള ഉപയോഗം, ഡ്യൂപ്ളിക്കേറ്റ് ഡോക്കുമെന്റുകൾ വാങ്ങുന്നത്, മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് വരുന്ന പെനാൽറ്റി തുടങ്ങി പലതും ശ്രദ്ധിച്ചാൽ പല ചാർജുകളും ഒഴിവാക്കാം. പാസ് ബുക്ക് സൂക്ഷിക്കുക  സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ ബാങ്ക് സൗജന്യമായി പാസ് ബുക്ക് തരുന്നു. സൗജന്യം ഇവിടെ തീരുകയാണ്. ഇനി ശ്രദ്ധിച്ചില്ലെങ്കിൽ ചാർജുകൾ വന്നുകൊണ്ടിരിക്കും. പാസ് ബുക്ക് നഷ്ടപ്പെട്ടാൽ പുതിയതു കിട്ടുവാൻ ചാർജ് നല്കണം. 100 രൂപ മുതൽ 1000 രൂപ വരെയാണ് ചാർജ്. അപ്പോഴുളള ബാലൻസ് മാത്രം പ്രിന്റ് ചെയ്ത് ലഭിക്കുന്ന പാസ് ബുക്കിനാണ് 100 രൂപ. മുൻകാല ഇടപാടുകൾ പ്രിൻറ് ചെയ്യണമെങ്കിൽ ചില ബാങ്കുകൾക്ക് 100 രൂപ കൂടി നല്ക...