പോസ്റ്റുകള്‍

ജൂൺ 12, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്ലസ് ടു വിജയിച്ചവർക്ക് ആർമി, എയർഫോഴ്‌സ്, നേവി, നേവൽ അക്കാദമി പ്രവേശനത്തിന് NDA പരീക്ഷ: അപേക്ഷ ക്ഷണിച്ചു

ഇമേജ്
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി (UPSC NDA/ NA II Exam 2 2021) വിജ്ഞാപനം പുറത്തിറങ്ങി . യു.പി.എസി.സിയുടെ ഔദ്യോഗിക കലണ്ടർ പ്രകാരം ജൂൺ 29 വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.  എൻഡിഎ അല്ലെങ്കിൽ എൻഎ നാഷനൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷ ഹയർ സെക്കൻഡറി വിജയിച്ചവർക്കുള്ളതാണ്. എൻഡിഎഡിയിലുള്ള കരസേന, വ്യോമസേന, നാവികസേനാ വിഭാഗങ്ങളിലും നേവൽ അക്കാദമിയിലെ ഇന്ത്യൻ നേവൽ അക്കാദമി കോഴ്സിനുമാണ് (ഐനാക്) പ്രവേശനം. പ്ലസ് ടു സയൻസ് വിജയിച്ചവർക്ക് എല്ലാ മേഖലയിലേക്കും അപേക്ഷ സമർപ്പിക്കാം. ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് പ്ലസ് ടു വിജയിച്ചവർക്ക് ആർമിയിലേക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാനാവുക.  2021 സെപ്റ്റംബർ 5 നാണു NDA പരീക്ഷ നടക്കുക. അപേക്ഷിക്കുന്നവർ ഇന്ത്യൻ പൗരൻമാരായിരിക്കണം. ജനറൽ വിഭാഗത്തിന് 100 രൂപയാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗക്കാർക്ക് ഫീസില്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ട്രെയിനിംഗ് കാലയവിൽ മാസം 56,100 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ഇന്ത്യയിലെ കരസേന, നാവികസേന, വായുസേന എന്നീ മൂന്ന് സായുധ സേനകളിലെയും അംഗങ്ങൾക്ക് ട്രെയിനിങ് നൽകുന്ന സൈനി...