പോസ്റ്റുകള്‍

ഡിസംബർ 17, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പിഎസ്-സി 51 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

ഇമേജ്
വി വിധ തസ്തികകളിൽ കേരള പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചു. thulasi.psc.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 30 . * ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): സൂപ്രണ്ട്-സാങ്കേതിക വിദ്യാഭ്യാസം (ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്), അസിസ്റ്റന്റ്-തമിഴ് അറിയുന്നവർ (കേരള പബ്ലിക് സർവീസ് കമ്മിഷൻ), ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ-മെക്കാനിക്കൽ ഗ്രേഡ് II (ജലസേചനം), ഇൻസ്പെക്ടിങ് അസിസ്റ്റന്റ് (ലീഗൽ മെട്രോളജി), കെയർടേക്കർ-വനിത (വനിതാ ശിശുവികസന വകുപ്പ്), പ്യൂൺ/വാച്ച്മാൻ-കെ.എസ്.എഫ്.ഇയിലെ പാർട്ട് ടൈം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം (കെ.എസ്.എഫ്.ഇ.), അസിസ്റ്റന്റ് മാനേജർ-ബോയ്ലർ ഓപ്പറേഷൻ (ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ്), ഡ്രൈവർ-കം-അറ്റൻഡന്റ് (കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ). ...

സ്‌നേഹപൂര്‍വ്വം പദ്ധതി: ഡിസംബർ 31 വരെ അപേക്ഷിക്കാം

ഇമേജ്
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു.  അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ദ്ധനരായവരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂര്‍വ്വം. 2020-21 അദ്ധ്യയന വര്‍ഷത്തെ അപേക്ഷ, പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും, പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന ഓണ്‍ലൈന്‍ ആയി അപ്‌ലോഡ് ചെയ്യണം. സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടുള്ള അപേക്ഷ പരിഗണിക്കില്ല. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.simonmash.com/2020/10/sampoorna-helps-snehapoorvam.html http://kssm.ikm.in/ ടോള്‍ഫ്രീ നമ്ബര്‍ 1800-120-1001