പോസ്റ്റുകള്‍

ഓഗസ്റ്റ് 21, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Income Tax Return Filing -2020 Financial Year 2019-20 (Assessment Year 2020-21) Malayalam Notes

ഇമേജ്
വ്യക്തികള്‍ക്ക് 2019-20 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയ പരിധി ജൂലായ് 31 ല്‍ നിന്നും നവംബര്‍ 30 വരെ നീട്ടിയിരിക്കുന്നു. സമയ പരിധിക്കുള്ളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാതിരുന്നാല്‍ 5000 രൂപയാണ് Late Filing Fee. 2020 ഡിസംബര്‍ 31 കഴിഞ്ഞാല്‍ അത് 10,000 യാകും. Taxable Income 5 ലക്ഷത്തില്‍ കുറഞ്ഞവര്‍ക്ക് (ടാക്സ് ഇല്ലാത്തവര്‍ക്ക്) Late Filing Fee 1,000 രൂപയില്‍ കൂടില്ല. Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ വരുമാനത്തില്‍ നിന്നും പ്രൊഫഷനല്‍ ടാക്സ്, ഹൌസിങ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷം ഉള്ള സംഖ്യ) രണ്ടര ലക്ഷം രൂപയില്‍ കൂടുതലുള്ള 60 വയസ്സു വരെ ഉള്ളവരും 3 ലക്ഷം രൂപയില്‍ കൂടുതല്‍ ഉള്ള 60 നു മുകളിലുള്ളവരും റിട്ടേണ്‍ സമര്‍പ്പിക്കണം. 80 വയസ്സു കഴിഞ്ഞവര്‍ക്ക് E Filing നടത്തുകയോ Paper Format ല്‍ നല്‍കുകയോ ആവാം. ശമ്പള വരുമാനം, ഒരു House Property യില്‍ നിന്നും ഉള്ള വരുമാനം, ബാങ്ക് പലിശ, ഫാമിലി പെന്‍ഷന്‍ പോലുള്ള മറ്റ് വരുമാനങ്ങള്‍, 5,000 രൂപ വരെയുള്ള കാര്‍ഷിക വരുമാനം എന്നിവ ഉള്ളവര്‍ക്ക് റിട്ടേണ്‍ ഫോം ITR 1 (SAHAJ) ഉപയോഗിക്കാം. For ...

പ്ലസ്‌ടു സേ, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകൾ സെപ്‌തംബർ 22 മുതൽ

ഇമേജ്
ഹയര്‍സെക്കന്‍ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി/ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ററി/ആര്‍ട്ട് ഹയര്‍ സെക്കന്‍ററി സേ/ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ 2020 സെപ്തംബര്‍ 22-ന് ആരംഭിക്കുന്നതാണ്.  വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗം കുട്ടികള്‍ അവരുടെ സ്കൂളുകളുമായി  ബന്ധപ്പെട്ട് അപേക്ഷിക്കാവുന്നതാണ്.  എസ്.എസ്.എല്‍.സി. /ടി.എച്ച്.എസ്.എല്‍.സി./എ.എച്ച്.എസ്.എല്‍.സി./എസ്.എസ്.എല്‍.സി.(ഹിയറിംഗ് ഇംപയേര്‍ഡ്.) /ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) സേ പരീക്ഷകളും 2020 സെപ്റ്റംബര്‍ 22-ന് ആരംഭിക്കും.   കോവിഡ് 19-ന്‍റെ പശ്ചാത്തലത്തില്‍ മെയ് 26 മുതല്‍ നടന്ന പരീക്ഷകള്‍ എഴുതാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് അവസരം നഷ്ടപ്പെട്ട  വിഷയങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതും ഇത്തരം വിദ്യാര്‍ത്ഥികളെ റഗുലര്‍ കാന്‍ഡിഡേറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതാണ്. കോവിഡ് 19 വ്യാപനം വിലയിരുത്തിയ ശേഷം പരീക്ഷാ തീയതിയില്‍    ആവശ്യമെങ്കില്‍ മാറ്റം വരുത്തുന്നതാണ്. പ്രധാന തിയ്യതികൾ ഇംപൂവ്മെന്റ് പരീക്...