പോസ്റ്റുകള്‍

ജനുവരി 1, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എസ്എസ്എൽസി മുതൽ പിജിവരെ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് 7 വരെ അപേക്ഷിക്കാം

സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്എസ്എൽസി / ടിഎച്ച്എസ്എൽസി, പ്ലസ് ടു / വിഎച്ച്എസ്ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർക്കും / ബിരുദ തലത്തിൽ 80 ശതമാനം മാർക്കോ / ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സ്കോളർഷിപ്പ് ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ജനുവരി 7 വരെ അപേക്ഷ നൽകാം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുന്നത്.   2023-24 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടു / വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് 10,000 (പതിനായിരം രൂപ മാത്രം) രൂപയും, ബിരുദ തലത്തിൽ 80 ശതമാനം മാർക്കോ / ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടുന്ന വിദ്യാർത്ഥികൾക്ക് 15,000 (പതിനയ്യായിരം രൂപ മാത്രം) രൂപയുമാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്.  ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക...

സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: അപേക്ഷ ജനുവരി 10വരെ

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) നൽകുന്ന സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.  സ്കോളർഷിപ്പ് ഹോസ്റ്റൽ സ്‌റ്റൈപന്റ് എന്നിവ (റിന്യൂവൽ) പുതുക്കുന്നതിനും അപേക്ഷ നൽകാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ജനുവരി 10 വരെ നീട്ടിയിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർക്കാണ് റിന്യൂവലിന് അവസരം. ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 6,000 രൂപാ വീതവും, പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 7,000 രൂപാ വീതവും ഹോസ്റ്റൽ സ്‌റ്റൈപന്റ് ഇനത്തിൽ 13,000 രൂപാ വീതവുമാണ് പ്രതിവർഷം സ്‌കോളർഷിപ്പ് നൽകുന്നത്.  ഒരു വിദ്യാർത്ഥിനിക്ക് സ്‌കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്‌റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോ...

ഹൈസ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസംവരെ: വിദ്യാസമുന്നതി സ്കോളർഷിപ്പിന് 20വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ മുന്നാക്ക (സംവരണേതര) സമുദായത്തിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെടുന്നവരുമായ വിദ്യാർഥികൾക്ക് നൽകുന്ന വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.  സംസ്ഥാന സർക്കാർ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) മുഖേന നടപ്പിലാക്കി വരുന്ന സ്കോളർഷിപ്പാണിത്.  ഹൈസ്കൂൾ, ഹയർസെക്കണ്ടറി, ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ / സി.എം.എ / സി.എസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം / ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് (പിഎച്ച്.ഡി) എന്നീ വിഭാഗങ്ങളിലേക്കാണ് സ്കോളർഷിപ്പുകൾ ലഭ്യമാകുന്നത്.  വിവിധ മത്സര പരീക്ഷകളുടെ പരിശീലനത്തിനുള്ള ധനസഹായം അനുവദിക്കുന്ന വിദ്യാസമുന്നതി കോച്ചിങ് അസിസ്റ്റൻസ് പദ്ധതിയിലേക്കും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും http://kswcfc.org വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 20 ആണ്‌.

IICD ഡിസൈൻ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

 രൂപകൽപ്പനയുടെയും കരകൗശലത്തിൻ്റെയും ലോകത്ത് ഒരു കരിയർ സ്വപ്നം കാണുന്നവർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈൻ (IICD) ഒരു സുവർണ്ണാവസരം ഒരുക്കുന്നു. വൈവിധ്യമാർന്ന ഡിസൈൻ കോഴ്സുകളിലൂടെ നിങ്ങളുടെ സർഗ്ഗാത്മക കഴിവുകൾക്ക് മൂർച്ച കൂട്ടാനും വിജയകരമായ ഒരു കരിയർ കെട്ടിപ്പടുക്കാനും IICD നിങ്ങളെ സഹായിക്കുന്നു. സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ, ഹാർഡ് മെറ്റീരിയൽ ഡിസൈൻ, ഫയേർഡ് മെറ്റീരിയൽ ഡിസൈൻ, ഫാഷൻ ക്ലോത്തിംഗ് ഡിസൈൻ, ക്രാഫ്റ്റ്സ് കമ്മ്യൂണിക്കേഷൻ, ജുവല്ലറി ഡിസൈൻ, ഇൻ്റീരിയർ ഡിസൈൻ എന്നിങ്ങനെ ഏഴ് വ്യത്യസ്ത സ്പെഷ്യലൈസേഷനുകളിൽ ബിരുദ പ്രോഗ്രാമുകൾ IICD വാഗ്ദാനം ചെയ്യുന്നു.  ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഒരു കോഴ്സ് തിരഞ്ഞെടുത്ത് ഡിസൈൻ ലോകത്തേക്ക് ഒരു പുതിയ യാത്ര ആരംഭിക്കുക. IICD-യിലെ പ്രവേശന പരീക്ഷയും വ്യക്തിഗത അഭിമുഖവും നിങ്ങളുടെ കഴിവുകൾ വിലയിരുത്തുന്നതിനും നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്നതിനുള്ള ഒരുക്കങ്ങൾ ഉറപ്പാക്കുന്നതിനും സഹായിക്കുന്നു. ജനുവരി 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി