പരീക്ഷാഹാളില്‍ ചെല്ലുമ്പോള്‍.........
വളരെ പ്രധാനപ്പെട്ടതും ഓര്‍മയില്‍ നില്‍ക്കാത്തതുമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവ ലഘുകുറിപ്പായി എഴുതിവെക്കുക. പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പറ്റിയ പാകത്തില്‍ മനസ്സിനെ ശാന്തമാക്കുക പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൊതുബജറ്റിനെ തന്റെ പരീക്ഷയായി പ്രധാനമന്ത്രി വിശേഷിപ്പിച്ചത് വായിച്ചില്ലേ. ജീവിതത്തില്‍ ചെറുതും വലുതുമായ ഒട്ടേറെ പരീക്ഷകള്‍ കൂട്ടുകാര്‍ക്ക് അഭിമുഖീകരിക്കേണ്ടതുണ്ട് എന്നര്‍ഥം. നാളെ പരീക്ഷാഹാളില്‍ ശ്രദ്ധയോടെ എഴുതാന്‍ ഇന്ന് നന്നായി ഉറങ്ങുകയും വിശ്രമിക്കുകയും വേണം. കടുത്ത വേനല്‍ച്ചൂട് ആയതിനാല്‍ നന്നായി വെള്ളം കുടിക്കുകയെന്നതും പ്രധാനം. ആവശ്യത്തിനു വെള്ളം കരുതണം. യാതൊരു ലേബലുമില്ലാത്ത കുപ്പിയില്‍ കുടിവെള്ളം പരീക്ഷാഹാളില്‍ കൊണ്ടുപോകാന്‍ കുട്ടികളെ അനുവദിച്ചിട്ടുണ്ട്. പേന, പെന്‍സില്‍, റബ്ബര്‍ ഇന്‍സ്ട്രുമെന്റ് ബോക്‌സ് തുടങ്ങി പഠനസാമഗ്രികളും സ്വന്തമായി വേണം. ഹാള്‍ടിക്കറ്റും മറക്കരുത്. വളരെ പ്രധാനപ്പെട്ടതും ഓര്‍മയില്‍ നില്‍ക്കാത്തതുമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവ ലഘുകുറിപ്പായി എഴുതിവെക്കുക. പരീക്ഷ്‌ക്കുമുമ്പുള്ള മണിക്കൂറില്‍ സ്വന്തമായി തയ്യാറാക്കിയ ഇത്തരം പഠനനോട്ടുകളാണ് വായിക്കേ...