പോസ്റ്റുകള്‍

ഫെബ്രുവരി 5, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സത്യ നാദെല്ല മൈക്രോസോഫ്റ്റ് മേധാവി

ഇമേജ്
മൈക്രോസോഫ്റ്റിന്റെ മേധാവിയായി ഹൈദരാബാദ് സ്വദേശി സത്യ നെദെല്ലയെ തിരഞ്ഞെടുത്തു. കമ്പനിയുടെ ചരിത്രത്തിലെ മൂന്നാമത്തെ സി.ഇ. ഒയാണ് നാല്‍പ്പത്തിയാറുകാരനായ നാദെല്ല. സ്റ്റീവ് ബാമറുടെ പിന്‍ഗാമിയായാണ് മൈക്രോസോഫ്റ്റില്‍ 22 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നാദെല്ല കമ്പനിയുടെ അമരത്തെത്തുന്നത്.  നിലവില്‍ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗം മേധാവിയായിരുന്നു സത്യ. എന്‍ജിനീയറിങ് പ്രാഗത്ഭ്യമുള്ളയാള്‍ കമ്പനിയുടെ തലപ്പത്തെത്തണമെന്ന നിലപാടാണ് സത്യക്ക് തുണയായത്. മൈക്രോസോഫ്റ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച വിഭാഗമാണ് ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20.3 ദശലക്ഷം ഡോളറാണ് ഇവര്‍ നേടിക്കൊടുത്ത ലാഭം. ബില്‍ ഗേറ്റ്‌സ് സാങ്കതിക ഉപദേശകനായി തുടരും. ജോണ്‍ തോംപ്‌സണാണ് പുതിയ ചെയര്‍മാന്‍ .

ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ശുപാര്‍ശ

ഇമേജ്
പൊതുചെലവ് റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്താന്‍ ഡോ.ബി.എ.പ്രകാശ് അധ്യക്ഷനായ കേരള പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തു. പെന്‍ഷനുകള്‍ ബാധ്യതയായിമുടങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ജീവനക്കാരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് നിര്‍ബന്ധിത പെന്‍ഷന്‍ സമ്പാദ്യപദ്ധതി തുടങ്ങാനും കമ്മിറ്റി ശുപാര്‍ശ ചെയ്തതായി കമ്മിറ്റി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.  ഇപ്പോള്‍ പെന്‍ഷന് അര്‍ഹതയുള്ള ജീവനക്കാര്‍ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ പത്തില്‍ ഒന്ന് ഈ പദ്ധതിയില്‍ നിക്ഷേപിക്കണം. പി.എഫിന് നല്‍കുന്ന നിരക്കില്‍ നിക്ഷേപത്തിന് പലിശ നല്‍കും. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ പലിശ സഹിതം തുക തിരികെ നല്‍കും. ക്ലാസ് ഫോര്‍ ജീവനക്കാരെ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഏഴു സര്‍വകലാശാലകളും ധനപ്രതിസന്ധിയിലാണെന്ന് കമ്മിറ്റി കണ്ടെത്തി. കേരള, കാലിക്കറ്റ്, എം.ജി, കുസാറ്റ്, സംസ്‌കൃതം, കാര്‍ഷിക സര്‍വകലാശാലകള്‍ പ്രതിസന്ധിയിലാണ്. ജീവനക്കാരുടെ ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ എന്നീ ചെലവുകള്‍ക്ക് സര്‍ക്കാര്‍ നോണ്‍പ്ലാന്...