പോസ്റ്റുകള്‍

ഒക്‌ടോബർ 3, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

രാജ്യത്തെ സൈനിക സ്കൂൾ പ്രവേശന പരീക്ഷ ജനുവരി 9ന്: അപേക്ഷ ഒക്ടോബർ 26വരെ

രാജ്യത്തെ 33 സൈനിക സ്കൂളുകളിലെ പ്രവേശനത്തിന്ഒക്ടോബർ 26വരെ അപേക്ഷ സമർപ്പിക്കാം. സംസ്ഥാനത്തുള്ളവർക്ക് കേരളത്തിലെ ഏക ക്യാമ്പസ്സായ തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളിൽ പ്രവേശനം നേടാം. പ്രവേശന പരീക്ഷ 2022 ജനുവരി 9ന് നടക്കും. 6,9 ക്ലാസുകളിലെ പ്രവേശനത്തിനാണ് അവസരം. http://aissee.nta.nic.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇംഗ്ലീഷ് മീഡിയത്തിൽ സിബിഎസ്ഇ സിലബസ് പ്രകാരമാണ് പഠനം.  12-ാം ക്ലാസ് വരെയുള്ള പഠനത്തിനു പുറമേ, കായികവും മാനസികവുമായ വികാസത്തിനുള്ള പരിശീലനവും നൽകും.  അപേക്ഷാഫീ 550 രൂപ. പട്ടികവിഭാഗത്തിന് 400 രൂപ. കഴക്കൂട്ടം സ്കൂളിൽ 6-ാം ക്ലാസിൽ ആകെ 85 സീറ്റുകളാണുള്ളത്.  ഇതിൽ 75 സീറ്റുകൾ ആൺകുട്ടികൾക്കും 10 സീറ്റുകൾ പെൺകുട്ടികൾക്കുമായി നീക്കി വച്ചിട്ടുണ്ട്.  9-ാം ക്ലാസിൽ ആകെയുള്ളത് 95 സീറ്റുകളാണ്.  85 സീറ്റുകൾ ആൺകുട്ടികൾക്കും 10സീറ്റുകൾ പെൺകുട്ടികൾക്കുമായി നീക്കിവെച്ചിരിക്കുന്നു.  കേരളത്തിലെ കുട്ടികൾക്കു മറ്റു സംസ്ഥാനങ്ങളിലെ സൈനിക സ്കൂളുകളിലേക്കും അപേക്ഷിക്കാം. ആറാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷകരുടെ പ്രായം 10നും 12നും ഇടയിലായിരിക്കണം. 2022 മാർച്ച് 31ന് 10...

വിദ്യാർത്ഥികൾക്ക് വെളിച്ചമാവാൻ കരിയർ പ്രയാണം പോർട്ടൽ

ഇമേജ്
  ഇനിയെന്ത് പഠിക്കണം?? എവിടെ പഠിക്കണം??  സ്കോളർഷിപ്പുണ്ടോ?? പ്രവേശന പരീക്ഷയുണ്ടോ??  തൊഴിൽ സാധ്യതയെങ്ങനെ??.......  തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരമേകും വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ പ്രയാണം പോർട്ടൽ. പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് വഴികാട്ടിയാവുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ആഴ്ചയാണ് www.careerprayanam.com പോർട്ടൽ പ്രവർത്തനമാരംഭിച്ചത്.  സംസ്ഥാനത്തെ 14 ലക്ഷം വിദ്യാർഥികൾക്ക് കരിയർ പ്രയാണം ​ഗുണകരമാകുമെന്നാണ് പ്രതീക്ഷ.  യൂണിസെഫാണ് വിദ്യാഭ്യാസവകുപ്പിന് പോർട്ടൽ നിർമിച്ചുനൽകിയത്.  മൂന്നുവർഷത്തേക്ക് പോർട്ടലിൽ വിവരങ്ങൾ പുതുക്കുന്നതും യൂണിസെഫാണ്.  ഹയർ സെക്കൻഡറി വിഭാ​ഗം കരിയർ ​ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. മലയാളികൾ കൂടുതലായി പഠനത്തിനും ജോലിക്കും ആശ്രയിക്കുന്ന രാജ്യങ്ങളിലെ വിദ്യാഭ്യാസ, തൊഴിൽ വിവരങ്ങളാണ് പോർട്ടലിലുള്ളത്.  ഇന്ത്യ ഉൾപ്പെടെ 17 രാജ്യങ്ങളിലെ വിവരങ്ങൾ ലഭ്യമാണ്. രണ്ടരലക്ഷത്തിലധികം കോഴ്സുകൾ, ആയിരത്തിലധികം തൊഴിൽമേഖലകൾ, 21,000 വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ലഭ...

സൗജന്യ ഡിജിറ്റല്‍ പരിശീലനവുമായി 'Digi Saksham' പ്രോഗ്രാം

ഇമേജ്
മൈക്രോസോഫ്റ്റ്, ആഗാഖാൻ റൂറൽ സപ്പോർട്ട് പ്രോഗ്രാം ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ വിവിധ തൊഴിലുകൾക്കായി അടിസ്ഥാന സാങ്കേതികവിദ്യയിൽ സൗജന്യപരിശീലനം നൽകാൻ കേന്ദ്രസർക്കാരിന്റെ 'Digi Saksham' പദ്ധതി. താത്പര്യമുള്ളവർ തൊഴിൽ മന്ത്രാലയത്തിന്റെ നാഷണൽ കരിയർ സർവീസ് പോർട്ടലിൽ ( www.ncs.gov.in )രജിസ്റ്റർ ചെയ്യണം.  18 വയസ്സിനു മുകളിലുള്ളവർക്കും പത്ത്, 12 ക്ലാസുകൾ പാസായവർക്കും ഐ.ടി.ഐ., ഡിപ്ലോമ, ബിരുദധാരികൾക്കുമൊക്കെ പ്രയോജനപ്പെടുത്താം. പരിശീലനം പൂർത്തിയാക്കിയവർക്ക് സാക്ഷ്യപത്രം, തൊഴിൽ ലഭ്യമാക്കുന്നതിനുള്ള സഹായം എന്നിവയുണ്ടാകും. ആദ്യവർഷം മൂന്നു ലക്ഷം പേർക്കെങ്കിലും പരിശീലനം നൽകും. ജാവാ സ്ക്രിപ്റ്റ്, ഡേറ്റ വിഷ്വലൈസേഷൻ, അഡ്വാൻസ് എക്സൽ, പവർ ബി., എച്ച്.ടി.എം.എൽ., പ്രോഗ്രാമിങ് ലാംഗ്വേജ്, സോഫ്റ്റ്വേർ ഡെവലപ്മെന്റ് അടിസ്ഥാനം, കോഡിങ് ഇൻട്രൊഡക്ഷൻ തുടങ്ങിയവയിലാണ് പരിശീലനം.