പോസ്റ്റുകള്‍

ഒക്‌ടോബർ 24, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സിവിൽ സർവീസ് പരിശീലനവുമായി സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി

ഇമേജ്
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി കോളേജ് വിദ്യാർഥികൾക്കായി സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സും ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ടാലന്റ് ഡവലപ്‌മെന്റ്/ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളും ആരംഭിക്കുന്നു.  ഒന്നാം വർഷത്തിൽ 13,900 രൂപയും (ഫീസ് – 10,000 രൂപ, ജി.എസ്.ടി – 1,800 രൂപ, കോഷൻ ഡെപ്പോസിറ്റ് – 2,000 രൂപ, സെസ്സ് – 100 രൂപ) രണ്ടും മൂന്നും വർഷങ്ങളിൽ 17,850 രൂപയും (ഫീസ് – 15,000 രൂപ, ജി.എസ്.ടി – 2,700 രൂപ, സെസ്സ് – 150 രൂപ) ആണ് ഫീസ് ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സും ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സർവീസ് ഫൗണ്ടേഷൻ കോഴ്‌സും നടത്തുക.   ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിന് 3570 രൂപയും (ഫീസ്  3,000 രൂപയും ജി.എസ്.ടി  18 ശതമാനവും ഒരു ശതമാനം സെസ്സും) ഫൗണ്ടേഷൻ കോഴ്‌സിന് 5,950 രൂപയുമാണ് (ഫീസ്  5,000 രൂപയും ജി.എസ്.ടി  18 ശതമാനവും ഒരു ശതമാനം സെസ്സും)  ഫീസ്. നവംബർ ഒന്നു മുതൽ ക്ലാസുകൾ തുടങ്ങും.   പൊതു അവധി ദിവസമൊഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെയാണ് ക്ലാസുകൾ കോവിഡ് വ്യാപന...

പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്പറിനുള്ള അപേക്ഷ 27 മുതൽ ; വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ.

ഇമേജ്
കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/Combination Transfer" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന ഓപ്ഷനുകൾ ചേർക്കാനുള്ള ബോക്സിൽ വിദ്യാർത്ഥി മാറ്റത്തിനായി ഉദ്ദേശിക്കുന്ന സ്കൂളുകളും കോമ്പിനേഷനുകളും മുൻഗണനാ ക്രമത്തിൽ സെലക്ട് ചെയ്ത് സബ്മിറ്റ് ചെയ്യുക.  സപ്ലിമെൻററി അലോട്ട്മെൻറിനുശേഷമുള്ള വേക്കൻസി ലിസ്റ്റ് ട്രാൻസ്ഫർ അലോട്ട്മെന്റിനായി  പ്രസിദ്ധീകരിച്ചു  ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ , സ്പോർട്സ് ക്വാട്ടയിലോ പ്രവേശനംനേടിയ വിദ്യാർത്ഥികൾക്ക് മാത്രമേ ട്രാൻസ്ഫറിന് അപേക്ഷിക്കാൻ അർഹതയുള്ളൂ.  ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും ട്രാൻസ്‌ഫെറിന് അപേക്ഷിക്കാൻ അര്ഹതയുണ്ട്. വിഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകർക്ക് അധിക സീറ്റ് സൃഷ്ടിച്ച് അലോട്ട്മെൻറ് അനുവദിച്ചിട്ടുള്ളതിനാൽ വിദ്യാർത്ഥികൾക്ക്  ട്രാൻസ്ഫറിന് അപേക്ഷിക്കാൻ സാധിക്കുകയില്ല.  മാറ്റം ആവശ്യപ്പെടുന്ന സ്കൂളോ കോമ്പിനേഷനോ വിദ്യാർത്ഥി ആദ്യം സമർപ്പിച്ചഅപേക്ഷയിൽ ഓപ്ഷനായി ആവശ്യപ്പെട്ടിരിക്കണമെന്നില്...