പോസ്റ്റുകള്‍

മാർച്ച് 12, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

CUET UG 2023 – LAST DATE TO APPLY EXTENDED TILL MARCH 30

യോഗ്യരായ വിദ്യാർത്ഥികൾക്ക് CUET ഔദ്യോഗിക വെബ്സൈറ്റായ cuet.samarth.ac.in ൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ദേശീയ ബിരുദ പ്രവേശന പരീക്ഷയ്ക്ക് (സി യു ഇ ടി) അപേക്ഷിക്കാനുള്ള സമയം മാർച്ച് 30 വരെ നീട്ടി. കൂടുതൽ സ്ഥാപനങ്ങൾ സി യു ഇ ടിയുടെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താൻ തീരുമാനിച്ച പശ്ചാത്തല ത്തിലാണു സമയം നീട്ടിനൽകാൻ തീരുമാനിച്ചത്. സമയം മാർച്ച് 12ന് അവസാനിക്കേണ്ടതായിരു ന്നു. പുതിയ അറിയിപ്പു പ്രകാരം 30നു രാത്രി 9.50 വരെ അപേക്ഷിക്കാം. ഫീസ് അടയ്ക്കാൻ രാത്രി 11.50 വരെ സമയമുണ്ട്. തെറ്റുതിരുത്താനുള്ള കറക്ഷൻ വിൻഡോ ഏപ്രിൽ 1 മുതൽ 3 വരെ ലഭ്യമാക്കും. പരീക്ഷാകേന്ദ്രങ്ങൾ ഏപ്രിൽ 30ന് പ്രസിദ്ധീകരിക്കും കഴിഞ്ഞ വർഷം 90 സ്ഥാപനങ്ങളാണ് സി യു ഇ ടിയുടെ അടിസ്ഥാനത്തിൽ പ്രവേശനം നിശ്ചയിച്ചിരുന്നത്. ഇത്തവണ ഇതിനകം 168 സ്ഥാപനങ്ങൾ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. കർണാടകയിലെ ഡോ. ബി. ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഗുവാഹത്തി കോട്ടൺ യൂണിവേഴ്സിറ്റി, ഡൽഹി ഗുരുഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി, ഭോപാൽ ബർക്കത്തുള്ള യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഈ വർഷം മുതൽ സി യു ഇ ടിയുടെ ഭാഗമാണ്. 44 കേന്ദ്ര, 31 സംസ്ഥാന സർവകലാശാലകളും 2...