പോസ്റ്റുകള്‍

ഒക്‌ടോബർ 22, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒന്പതാം ക്ലാസിലെ കുട്ടികള്‍ക്ക് 'വാണിഭ"സംസ്കാരം ആസ്വാദന വിഷയം!

ഒന്പതാം ക്ലാസിലെ കുട്ടികളോട് "വാണിഭ"സംസ്കാരത്തെക്കുറിച്ച് ആസ്വാദനമെഴുതാന്‍ ചോദ്യക്കടലാസില്‍ നിര്‍ദേശം. സര്‍ക്കാര്‍ നടത്തുന്ന അര്‍ധവാര്‍ഷിക മൂല്യനിര്‍ണയ പരീക്ഷയുടെ മലയാളത്തിന്‍റെ ഒന്നാം പേപ്പറിലാണ് ഈ ചോദ്യമുള്ളത്. നളിനി ജമീലയുടെ കഥ പാഠപുസ്തകമാക്കണമെന്ന് നിര്‍ദേശിച്ചവര്‍ ഉറങ്ങിയിട്ടില്ല. 40 മാര്‍ക്കിനുള്ള പരീക്ഷയിലെ ഏറ്റവും അധികം മാര്‍ക്കുള്ള ചോദ്യവും വാണിഭത്തെക്കുറിച്ചുള്ളതാണ്. ഒന്പത് ചോദ്യങ്ങള്‍ക്കാണ് 40 മാര്‍ക്ക്. ഈ ആസ്വാദനത്തിന് എട്ടു മാര്‍ക്കുണ്ട്. അതായത് ചോദ്യകര്‍ത്താക്കള്‍ ഏറ്റവും പ്രാധാന്യം കൊടുക്കുന്നതും ഇതിനാണെന്ന് വ്യക്തം. പവിത്രന്‍ തീക്കുനി എഴുതിയ കവിതയാണ് ആസ്വാദനം തയാറാക്കുന്നതിനായി ചോദ്യക്കടലാസില്‍ ഇടം പിടിച്ചത്. കവിത ഇങ്ങനെയാണ്.""പത്മിനി പപ്പയുടെ വീട്ടിലേക്ക്. ആലീസ് അമ്മയുടെ വീട്ടിലേക്ക്. ഹസീന തയ്യല്‍ക്കടയിലേക്കും. റീജയും സൂസന്നയും കൂട്ടുകാരിയെ കല്യാണത്തിനു വിളിക്കാന്‍. പക്ഷേ, പോയവരാരും തിരിച്ചു വന്നില്ല. രമണി, സുലേഖ, ബിന്ദു. തിരിച്ചുവരാത്തവരുടെ വീടുകള്‍ ഗ്രാമത്തില്‍ പെരുകി. അന്വേഷണങ്ങളുടെയും അലമുറകളുടെയും പ്രളയത്തില്‍ ഗ്രാമം മുങ്ങി. തിരോധാനത്തിന്‍റെ ഉത...