പോസ്റ്റുകള്‍

ഒക്‌ടോബർ 29, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

How to Install UBUNTU

ഇമേജ്
പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ കൂടി സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഹയര്‍സെക്കണ്ടറിയിലും, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയിലുമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്സുകളുടെ അധ്യാപകര്‍ക്ക് ഐ.ടി സ്കൂളിന്‍റെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം കൂടി വേണമെങ്കില്‍ ലൈസന്‍സുള്ള പ്രൊപ്രൈറ്ററി സോഫ്റ്റുവെയറുകള്‍ ഉപയോഗിച്ചും അധ്യയനം നടത്താം എന്ന് സര്‍ക്കുലര്‍ ഉണ്ട്. അടുത്ത വര്‍ഷം മുതല്‍ പൂര്‍ണ്ണമായും എല്ലാവരും ഉബുണ്ടു അധിഷ്ഠിതമായ പാഠഭാഗങ്ങളിലേക്ക് മാറേണ്ടി വരും. ഈ മാറ്റം കണക്കിലെടുത്ത് ഭൂരിഭാഗം വിദ്യാലയങ്ങളും ഉബുണ്ടു അധിഷ്ഠിതമായ അധ്യയനമാണ് ഇപ്പോള്‍ നടത്തിവരുന്നത്. ഹൈസ്കൂള്‍ അധ്യാപകരെ സംബന്ധിച്ചിടത്തോളം അവര്‍ ഏറെ വര്‍ഷങ്ങളായി ഉബുണ്ടുവില്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കുന്നു. അതിന്‍റെ ഇന്‍സ്റ്റലേഷനും മറ്റും അവര്‍ക്ക് വ്യക്തമായി അറിയാവുന്നതാണ്. എന്നാല്‍ ഹയര്‍സെണ്ടറി, വി.എച്ച്.എസ്.സി വിഭാഗങ്ങളിലെ അധ്യാപകരെ സംബന്ധിച്ചിടത്തോളം ഉബുണ്ടു എന്നത് അവര്‍ക്ക് പുതിയ ഒരു മേഖലയാണ്. നല്ല രീതിയിലുള്ള പരിശീലനം അവര്‍ക്ക് ലഭിച്ചിട്ടുണ...

എസ്.എസ്.എല്‍.സി, പ്ലസ് ടു; ചോദ്യക്കടലാസ് തയ്യാറാക്കുക പഠിപ്പിച്ച അധ്യാപകര്‍

ഇമേജ്
എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകളുടെ ചോദ്യക്കടലാസ് തയ്യാറാക്കുന്നത് അതത് മേഖലയില്‍ അധ്യാപകരായവര്‍ തന്നെയാവണമെന്ന് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. ഇതുവരെ കോളേജധ്യാപകരാണ് ചോദ്യം തയ്യാറാക്കിയിരുന്നത്. കോളേജധ്യാപകര്‍ പാഠ്യപദ്ധതിയിലുള്‍പ്പെട്ട പാഠഭാഗംമാത്രം പരിശോധിച്ച് ചോദ്യക്കടലാസ് തയ്യാറാക്കുന്നതില്‍ ഒട്ടേറെ ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ബുദ്ധിമുട്ടേറിയ ചോദ്യങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കണക്കിന് വീണ്ടും പരീക്ഷ നടത്തേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് ചോദ്യക്കടലാസ് തയ്യാറാക്കുന്നതിന് ശാസ്ത്രീയമായ കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഓരോ വിഷയത്തിനും ചോദ്യക്കടലാസുണ്ടാക്കാന്‍ നാല് അധ്യാപകരെ വീതമാണ് ചുമതലപ്പെടുത്തുക. ഇതില്‍ മൂന്നുപേരെങ്കിലും നിലവില്‍ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നവരാകും. നാലാമത്തെയാളും ഈ വിഭാഗത്തിലുള്ള ആളാകുന്നതിന് തടസ്സമില്ല. ആവശ്യമെങ്കില്‍ പ്രസ്തുത വിഷയം പഠിപ്പിക്കുന്ന ഒരു കോളേജധ്യാപകനെകൂടി ഉള്‍പ്പെടുത്താം. ചോദ്യക്കടലാസ് തയ്യാറാക്കുന്ന സംഘത്തിലെ അഞ്ചാമനും ചെയര്‍മാനുമായി കോളേജധ്യാപകനാണ് പ്രവര്‍ത്തിക്കുക. ചെയര്‍മാന് മേല്‍നോട്ടച്ചുമതലയ...