പോസ്റ്റുകള്‍

ഡിസംബർ 4, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രേമത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പരസ്യശാസന പാടില്ല

ഇമേജ്
പ്രേമത്തിന്റെ പേരില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ പരസ്യമായി ശാസിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം. കുട്ടികള്‍ക്കുള്ള ശിക്ഷാനടപടികള്‍ മാതൃകാപരമായിരിക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു. ശിക്ഷകള്‍ വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തിന് ഹാനി ഉണ്ടാക്കുകയും ചിലതെങ്കിലും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. അച്ചടക്കരാഹിത്യവും എതിര്‍ലിംഗക്കാരുമായുള്ള സ്‌നേഹബന്ധങ്ങളും പലപ്പോഴും സ്‌കൂളില്‍ പ്രശ്‌നം സൃഷ്ടിക്കാറുണ്ട്. പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും കര്‍ശനമായ ഇടപെടലുകള്‍ക്ക് ഇത് അവസരമൊരുക്കുന്നു. തെറ്റുചെയ്ത വിദ്യാര്‍ഥികളെ പരസ്യമായി അസംബ്ലിയില്‍വച്ച് മാപ്പുപറയിക്കുക, ക്ലാസില്‍ സഹപാഠികളുടെ മുന്നില്‍വച്ച് ആക്ഷേപിക്കുക. സ്റ്റാഫ് റൂമില്‍ മറ്റ് അധ്യാപകരുടെ മുന്നില്‍ പരസ്യമായി കുറ്റവിചാരണ ചെയ്യുക തുടങ്ങിയ ശിക്ഷാനടപടികള്‍ പല വിദ്യാലയങ്ങളിലും നടക്കുന്നുണ്ടെന്ന്് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. കൗമാരകാലഘട്ടത്തില്‍ വിദ്യാര്‍ഥികളില്‍ അഭിമാന, ദുരഭിമാന, മിഥ്യാ ബോധങ്ങള്‍ രൂപപ്പെട്ടുവരുന്നു. പരസ്യമായി, പ്രത്യേകിച്ച് എതിര്‍ലിംഗത...

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: ഡിസംബര്‍ 24 വരെ അപേക്ഷിക്കാം

ഇമേജ്
ബിരുദാനന്തര ബിരുദ പരീക്ഷയില്‍ അന്‍പത് ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത                           ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) 2017 ഫിബ്രവരി 12ന് നടത്തും. പ്രോസ്‌പെക്ടസും, സിലബസും എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ബിരുദാനന്തര ബിരുദ പരീക്ഷയില്‍ അന്‍പത് ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്‍.ടി.ടി.സി, ഡി.എച്ച്.ടി തുടങ്ങിയ ട്രെയിനിങ് കോഴ്‌സുകള്‍ ബി.എഡിന് തുല്യമായി പരിഗണിക്കുന്നതല്ല. എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം ന...

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം വര്‍ഷത്തിലൊരിക്കല്‍

ഇമേജ്
സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം കരട് മാനദണ്ഡമായി ഡിസംബര്‍ ആറിന് സംഘടനകളുമായി ചര്‍ച്ച മാറ്റം ഏപ്രില്‍, മെയ് മാസങ്ങളില്‍ മാത്രം പ്രധാന മാനദണ്ഡം സീനിയോറിറ്റി നടപടി ഓണ്‍ലൈനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം വര്‍ഷത്തിലൊരിക്കല്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ മാത്രമാക്കും. സ്‌കൂളുകളില്‍ ക്രമീകരണ സ്ഥലംമാറ്റം ജൂലായ്, ആഗസ്തില്‍ നടക്കും. സീനിയോറിറ്റിയായിരിക്കും സ്ഥലംമാറ്റത്തിനുള്ള പ്രധാന മാനദണ്ഡം. സര്‍ക്കാര്‍ രൂപംനല്‍കിയ മാനദണ്ഡങ്ങളുടെ കരടിലാണ് ഈ നിര്‍ദേശങ്ങളുള്ളത്. നിര്‍ദേശങ്ങളെക്കുറിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചീഫ് സെക്രട്ടറി ഡിസംബര്‍ ആറിന് ചര്‍ച്ചനടത്തും. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയായിരിക്കും സ്ഥലംമാറ്റനടപടി. ഇതിനായി ജീവനക്കാരുടെ ഇലക്ട്രോണിക്‌സ് ഡാറ്റാബേസ് തയ്യാറാക്കും. പൊതുസ്ഥലംമാറ്റം വര്‍ഷത്തിലൊരിക്കലാണെങ്കിലും ഓഫീസ് പ്രവര്‍ത്തനത്തിന് ഒരാളെ സ്ഥലംമാറ്റണമെന്ന് സര്‍ക്കാരിന് ബോധ്യമായാല്‍ അക്കാരണം ചൂണ്ടിക്കാട്ടി അതു ചെയ്യാം. പ്രധാന നിര്‍ദേശങ്ങള്‍ * പൊതുസ്ഥലംമാറ്റത്തിന് എല്ലാ വര്‍ഷവും മുന്‍ഗണനാ പട്ടിക തയ്യാറാക്കും. അടുത്ത പട്ടിക വരു...