യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം - കേരളത്തിലെ നവോന്മേഷത്തിന്റെ പാത
യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം - കേരളത്തെ വിജ്ഞാന സമൂഹമാക്കി മാറ്റാൻ 2021-22ലെ സംസ്ഥാന ബജറ്റിൽ, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ചാലക ശക്തിയാക്കാനും വിജ്ഞാന സമൂഹമാക്കി മാറ്റാനും നാലുഘടകങ്ങളുള്ള കൃത്യമായ കർമ്മപരിപാടിയാണ് നിർദ്ദേശിച്ചത്. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളുടെ നൈപുണ്യ വികസനത്തിനും തൊഴിൽ നൽകുന്നതിനുമുള്ള കർമ്മപരിപാടി ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ വിപുലമായ ശ്രമങ്ങൾ ഉൽപ്പാദന പ്രവർത്തനങ്ങൾക്കും ഇന്നൊവേഷനും പ്രാധാന്യമുള്ളതും cutting-edge സാങ്കേതികവിദ്യകളും ഏകോപിപ്പിക്കാവുന്ന രീതിയിൽ ഉന്നതവിദ്യാഭ്യാസം പുനസംഘടിപ്പിക്കൽ കൃഷി, മൃഗപരിപാലനം, ക്ഷീരോൽപ്പാദനം, മത്സ്യബന്ധനം, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ ഡിജിറ്റൽ രൂപാന്തരത്തിലേക്ക് അന്നത്തെ ധനമന്ത്രിയുടെ നിർദ്ദേശ പ്രകാരം നോളജ് ഇന്നൊവേഷൻ ഫണ്ട് എന്ന പ്രത്യേക ഫണ്ട് രൂപീകരിക്കാനായി തീരുമാനമായി. തുടര്‍ന്നാണ് കെ-ഡിസ്ക് കേരളത്തിലെ ഇന്നൊവേഷൻ മേഖലയെ ചിട്ടപ്പെടുത്തുന്നതിനായി യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം സമഗ്രമായി രൂപകൽപ്പന ചെയ്തത്. ഈ പ്രോഗ്രാം അമേരിക്കൻ ഐക...