പോസ്റ്റുകള്‍

മാർച്ച് 19, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇന്ത്യൻ ആർമി കേരള റാലി 2024: അഗ്നിവീർ തിരഞ്ഞെടുപ്പ്

ഇമേജ്
കരസേനയിൽ അഗ്നിവീരായി ചേരാനുള്ള അവസരം! ഇന്ത്യൻ ആർമി അഗ്നിപഥ് പദ്ധതിയിൽ വിവിധ അഗ്നിവീർ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. പ്രധാന കാര്യങ്ങൾ: സംഘടന: ഇന്ത്യൻ ആർമി, അഗ്നിപഥ് പദ്ധതി തസ്തിക: അഗ്നിവീർ (ജനറൽ ഡ്യൂട്ടി), അഗ്നിവീർ (ടെക്നിക്കൽ), അഗ്നിവീർ (ഓഫീസ് അസി./ സ്റ്റോർ കീപ്പർ ടെക്നിക്കൽ), അഗ്നിവീർ ട്രേഡ്സ്മാൻ പത്താം ക്ലാസ് പാസ്സ്, അഗ്നിവീർ ട്രേഡ്സ്മാൻ എട്ടാം ക്ലാസ് പാസ്സ്. ജോലി തരം: കേന്ദ്ര ഗവൺമെന്റ് ജോലി റിക്രൂട്ട്മെൻ്റ് തരം: നേരിട്ടുള്ള റിക്രൂട്ട്മെൻ്റ് ജോലി സ്ഥലം: ഇന്ത്യയിലുടനീളം ശമ്പളം: ₹40,000/- (പ്രതിമാസം) അപേക്ഷയുടെ രീതി: ഓൺലൈൻ അവസാന തീയതി : 22 മാർച്ച് 2024 യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്  22.03.2024 വരെ ഓൺലൈനായി അപേക്ഷിക്കാം.  എട്ടാം ക്ലാസ്സ്, പത്താം ക്ലാസ്സ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രായം: 17.5 - 21 വയസ്സ് യോഗ്യത  1. അഗ്നിവീർ ജനറൽ ഡ്യൂട്ടി (ജിഡി)  ഓരോ വിഷയത്തിലും 45% മാർക്കോടെയും കുറഞ്ഞത് 33% മാർക്കോടെയും പത്താം ക്ലാസ് മെട്രിക്.  2. അഗ്നിവീർ ടെക്നിക്കൽ  ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പം സയൻസ്...

വിദ്യാർത്ഥികൾ കുറയുന്നു: ഹയർ സെക്കന്ററിയിലും തസ്തിക നിർണയം വരുന്നു

ഇമേജ്
വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ ആദ്യമായി തസ്തിക നിർണയത്തിനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കന്ററി സ്‌കൂളുകളിൽ തസ്തിക നിർണയം നടത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് വിവരശേഖരണം തുടങ്ങി.  ഹയർ സെക്കന്ററി വിഭാഗമുള്ള ഗവ-എയ്‌ഡഡ് സ്‌കൂളുകളിലാണ് ഇതിനുള്ള നടപടി ആരംഭിച്ചത്. നിലവിൽ അധികമുള്ള അധ്യാപകരെ പുനർവിന്യസിക്കുന്നതിനൊപ്പം പിഎസ്‌സി വഴിയുള്ള പുതിയ നിയമനങ്ങൾ പരമാവധി കുറയ്ക്കുകയുമാണ് ലക്ഷ്യം. 25 വിദ്യാർഥികളിൽ താഴെയുള്ള ബാച്ചുകളിൽ തസ്ത‌ികകൾ ഒഴിവാക്കുമെന്നാണ് സൂചന. സീനിയർ അധ്യാപക സ്ഥാനത്തേക്കുള്ള സ്ഥാനക്കയറ്റവും തസ്തിക നിർണ്ണയത്തിന്റെ അടിസ്ഥാനത്തിലാകും.  നിലവിൽ 10-ാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മാത്രമാണു തസ്‌തിക നിർണയം നടത്തുന്നത്. ഹയർ സെക്കൻഡറിയിൽ എയ്‌ഡഡ് സ്‌കൂളുകളിൽ പുതിയ തസ്‌തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടു മാത്രമായിരുന്നു കണക്കെടുപ്പ്. ഇനി തസ്‌തികകൾ നിലനിർത്തുന്നതിനും ഇതാവും അടിസ്ഥാനം.  സർക്കാർ സ്കൂ‌ളുകളിലെല്ലാം ബാച്ചുകൾ അനുവദിക്കുന്നതിനൊപ്പവും വിരമിക്കലിനും സ്ഥാനക്കയറ്റത്തിനും അനുസരിച്ചുമാണ് തസ്‌തിക...