പോസ്റ്റുകള്‍

ഫെബ്രുവരി 21, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

pavaratty by election 2013

യു.ഡി.എഫ്. ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ മൂന്നാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ 73.2 ശതമാനം പോളിങ്. കനത്ത പോലീസ് ബന്തവസ്സിലാണ് വോട്ടെടുപ്പ് നടന്നത്. 50 പോലീസുകാരാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്നത്. കോണ്‍ഗ്രസ് 'എ', 'ഐ' വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രണ്ട് ചേരികളിലായാണ് യു.ഡി.എഫ്. മത്സരിച്ചത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയടക്കം മൂന്ന് സ്ഥാനാര്‍ത്ഥികളും ശക്തമായ പ്രചാരണമാണ് വാര്‍ഡില്‍ കാഴ്ചവെച്ചത്. രാവിലെ പോളിങ് മന്ദഗതിയിലായിരുന്നെങ്കിലും ഒന്നരയോടെ 65 ശതമാനമായി. 942ല്‍ 688 വോട്ടുകള്‍ പോള്‍ ചെയ്തു. ബാലറ്റ് പെട്ടികള്‍ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. 22ന് പാവറട്ടി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍. ദേശീയ പൊതുപണിമുടക്കിനെ തുടര്‍ന്നാണ് ബുധനാഴ്ച നടക്കേണ്ടിയിരുന്ന വോട്ടെണ്ണല്‍ വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.

P T Kuriakose

ഇമേജ്

പി.ടി. കുര്യാക്കോസ് സ്മാരക വ്യാഖ്യാനം 23ന്

ഇമേജ്
കേന്ദ്ര മാനവവിഭവശേഷി വികസനവകുപ്പിന്റെ കീഴിലുള്ള രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ ഡീംഡ് യൂണിവേഴ്‌സിറ്റി 2010ല്‍ തുടക്കംകുറിച്ച പി.ടി. കുര്യാക്കോസ് സ്മാരക അന്താരാഷ്ട്ര വ്യാഖ്യാനം 23ന് രാവിലെ 10ന് പാവറട്ടിയിലെ കുര്യാക്കോസ് മാസ്റ്റര്‍ സ്മൃതിഭവനില്‍ നടക്കും. കാലടി യൂണിവേഴ്‌സിറ്റി വിസിറ്റിങ് പ്രൊഫസര്‍ പി.വി. രാമന്‍കുട്ടി സ്മാരകപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി വ്യോമാതീതാനന്ദ, തൃശ്ശൂര്‍ ആര്‍ച്ച് ഡയാസിസ് വികാരി ജനറല്‍ ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഗുരുവായൂര്‍ കാമ്പസ് പ്രിന്‍സിപ്പല്‍ പ്രൊഫ. എം.എ. ബാബു അധ്യക്ഷനാകും. Photos of കുര്യാക്കോസ് മാസ്റ്റര്‍ സ്മൃതിഭവന്‍  പാവറട്ടി 

കുര്യാക്കോസ് മാസ്റ്റര്‍ സ്മൃതിഭവന്‍ പാവറട്ടി

ഇമേജ്