പോസ്റ്റുകള്‍

മാർച്ച് 17, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എയ്ഡഡ് സ്‌കൂള്‍ നിയമനം:സര്‍ക്കാര്‍ ഉത്തരവ് കോടതി ശരിവച്ചു

ഇമേജ്
എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ നിയമനത്തിനൊപ്പം പ്രൊട്ടക്ടഡ് അധ്യാപകരെയും 1:1 എന്ന അനുപാതത്തില്‍ നിയമിക്കണമെന്ന സര്‍ക്കാര്‍ വ്യവസ്ഥ ഹൈക്കോടതി ശരിവച്ചു. നിരോധം നിലനില്‍ക്കുമ്പോള്‍ നിയമനം നടത്തിയ സ്‌കൂളുകള്‍ക്ക് ബാധകമാവും വിധമാണ് സര്‍ക്കാര്‍ ഈ വ്യവസ്ഥ കൊണ്ടുവന്നത്. നിയമന നിരോധം 2006-07 മുതല്‍ 2009-10 വരെയുള്ള കാലത്ത് നടത്തിയ നിയമനങ്ങള്‍ക്ക് അംഗീകാരം കിട്ടാന്‍ മാനേജര്‍മാര്‍ അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് 1:1 നിയമനം സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു കൊടുക്കണമെന്നാണ് 2010 ജനവരി 12 ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലെ ഒരു വ്യവസ്ഥ. 2010-11 മുതല്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ പുതിയ നിയമനത്തിനൊപ്പം പ്രൊട്ടക്ടഡ് അധ്യാപകരെയും തുല്യ അനുപാതത്തില്‍ നിയമിച്ചുകൊള്ളാമെന്ന കരാറാണ് അമ്പത് രൂപയുടെ മുദ്രപ്പത്രത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പിട്ടു നല്‍കേണ്ടത്. സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തും അനുകൂലിച്ചുമുള്ള ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്റെ ഈ ഉത്തരവ്. ഇത്തരമൊരു കരാര്‍ കേരള വിദ്യാഭ്യാസ നിയമത്തിനും ചട്ടത്തിനും എതിരാണെന്നാണ് ഹര്‍ജിക്കാരില്‍ ഒരു വി...

ശന്പള പരിഷ്കരണം: വര്‍ധന രണ്ടു സ്റ്റേജ് മാത്രമാക്കി

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശന്പളം പരിഷ്കരിച്ചതിലുള്ള അപാകതകള്‍ പരിഹരിക്കുന്നതിന്‍റെ ഭാഗമായി ഉയര്‍ന്ന ശന്പള സ്കെയില്‍ ലഭിച്ചവരുടെ വര്‍ധന രണ്ടു സ്റ്റേജു വരെ മാത്രമായി പരിമിതപ്പെടുത്തി. ചില വിഭാഗം ജീവനക്കാര്‍ക്ക് അസാധാരണമായ വര്‍ധന ശന്പളത്തിലും അലവന്‍സുകളിലും വരുത്തിയിരുന്നു. സാധാരണ വര്‍ധനവിനു പുറമേ അഞ്ചു സ്റ്റേജു വരെ വര്‍ധന നല്‍കാനായിരുന്നു ശന്പളക്കമ്മീഷന്‍റെ ശിപാര്‍ശ. ഇതു രണ്ടു സ്റ്റേജായി കുറവു വരുത്തിയതില്‍ പരാതിയുണ്െടങ്കില്‍ അനോമലി പരിഹാര സെല്ലിന്‍റെ വിശദപരിശോധനയ്ക്കു നല്‍കുമെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ശന്പള പരിഷ്കരണത്തെക്കുറിച്ചു പരിശോധിച്ച മന്ത്രിസഭാ ഉപസമിതിയാണ് ഈ നിര്‍ദേശം നല്‍കിയത്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചില അപാകതകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇവ പരിശോധന കൂടാതെ പരിഹരിക്കാനാവില്ലെന്നു മന്ത്രി പറഞ്ഞു. ചില വകുപ്പുകളില്‍ ഒരേ നിരക്കില്‍ ശന്പളം വാങ്ങിയിരുന്നവരില്‍ ഒരു വിഭാഗത്തിനു മാത്രം ശന്പള വര്‍ധന വരുത്തിയിട്ടുണ്ട്. ഇതും വിശദമായി പരിശോധിക്കും. ആരോഗ്യവകുപ്പിലെ ഫാമിലിവെല്‍ഫെയര്‍ ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍, ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റിലെ ലോ ഓഫീസര്...