സമഗ്രഗുണമേൻമാ വിദ്യാഭ്യാസം ആസൂത്രിതമായി നടപ്പിലാക്കും
സമഗ്രഗുണമേന്മാ വിദ്യാഭ്യാസം ആസൂത്രിതമായി നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും അതനുസരിച്ചുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഓരോ ക്ലാസിലും കുട്ടികൾ നേടേണ്ട അറിവും കഴിവും അതത് ക്ലാസിൽ തന്നെ ലഭിച്ചു എന്ന് ഉറപ്പാക്കും. ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠന നില അറിഞ്ഞ് ആവശ്യമായ പഠന പിന്തുണ ഉറപ്പാക്കി കുട്ടികളെ പഠനത്തിൽ മുന്നേറാൻ പ്രാപ്തരാക്കും. ജനാധിപത്യം, മതനിരപേക്ഷത, തുല്യത തുടങ്ങി ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളും സാമൂഹിക മൂല്യങ്ങളും പൗരബോധവും കുട്ടികളിൽ വളർത്തുന്ന തരത്തിൽ പഠന പ്രക്രിയകളെ വികസിപ്പിക്കും സ്കൂൾ തുറക്കുന്ന ആദ്യ രണ്ടാഴ്ച്ച നടപ്പിലാക്കുന്ന ബോധവൽക്കരണ പരിപാടിയിൽ രണ്ടു മുതൽ പത്ത് വരെ ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കും. സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മോഡ്യൂളുകൾ തയ്യാറാക്കും. ജൂൺ 3 മുതൽ 13 വരെയുള്ള ദിവസങ്ങളിലാണ് ഈ പ്രവർത്തനങ്ങൾ നടത്തുക. ഒരു ദിവസം ഒരു മണിക്കൂർ ഈ പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കും. നാടകം, സെമിനാർ എന്നിവയ്ക്ക് അതനുസരി...