പോസ്റ്റുകള്‍

സെപ്റ്റംബർ 30, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഡിജിറ്റല്‍ ടെക്സ്റ്റ്ബുക്ക് തയ്യാറായി; 1000 സ്മാര്‍ട്ട്ക്ലാസ് മുറികളും സജ്ജമാക്കുന്നു

കോഴിക്കോട്: പാഠഭാഗങ്ങള്‍ പുസ്തകരൂപത്തില്‍ അച്ചടിച്ചുനല്‍കുന്ന രീതി മാറി ഡിജിറ്റല്‍ രൂപത്തിലേക്ക് വഴിമാറുന്നു. സംസ്ഥാനത്തെ എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ ഫിസിക്‌സ് ,കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ് പുസ്തകങ്ങളാണ് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ മാതൃകയില്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുക. സിഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ െഎ.ടി. അറ്റ് സ്‌കൂള്‍ തയ്യാറാക്കിയ ഡിജിറ്റല്‍ ടെക്സ്റ്റ് പുസ്തകങ്ങള്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുറത്തിറക്കാനാണ് പരിപാടി. പാഠപുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുന്നതിെന്‍റ ഭാഗമായി സംസ്ഥാനത്ത് പുതിയതായി 1000 സ്മാര്‍ട്ട്ക്ലാസ് മുറികളും സജ്ജമാക്കും. ഇതിനുപുറമേ 7000 ടാബ്‌ലറ്റുകള്‍ കുട്ടികള്‍ക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഇടെക്സ്റ്റ് എന്ന രൂപത്തില്‍ ആരംഭിച്ച പദ്ധതി ഇപ്പോള്‍ ഡിജിറ്റല്‍ കൊളാബറേറ്റിവ് ടെക്സ്റ്റ് ബുക്കായി വികസിപ്പിക്കാന്‍ െഎ.ടി.അറ്റ് സ്‌കൂളിന് സാധിച്ചിട്ടുണ്ട്. ഇതുപ്രകാരം ഓരോ വിഷയത്തിലും ഓരോ പാഠത്തിലെ പഠിക്കാന്‍ പ്രയാസമുള്ള ഭാഗങ്ങള്‍ ഹാര്‍ഡ് സ്‌പോട്ടുകളായി വേര്‍തിരിക്കും. ഇതില്‍ ക്ലിക്ക് ചെയ്താല്...