പാരാമെഡിക്കൽ കോഴ്സുകൾ
ആരോഗ്യ പരിപാലനരംഗത്തു ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമൊപ്പം പ്രാധാന്യമേറിയ ചുമതലയും ഉത്തരവാദിത്വവുമാണു പാരാമെഡിക്കല്‍ ടെക്നീഷ്യന്മാര്‍ക്കുള്ളത്. ഫിസിയോതെറാപ്പി, ഓഡിയോളജി, പ്രോസ്തറ്റിക് എന്‍ജിനീയറിംഗ്, സ്പീച്ച് തെറാപ്പി, ഒപ് താല്‍മിക് ടെക്നോളജി, മെഡിക്കല്‍ ലാബ് ടെക്നോളജി തുടങ്ങി നിരവധി ശാഖകളിലാണു പാരാമെഡിക്കല്‍ മേഖല വ്യാപിച്ചുകിടക്കുന്നത്. ആശുപത്രികളിലും റീഹാബിലിറ്റേഷന്‍ സെന്ററുകളിലും ഡയഗ്നോസ്റ്റിക് സെന്ററുകളിലും മറ്റുമാണു തൊഴിലസവരങ്ങള്; വിദേശങ്ങളിലും മികച്ച സാദ്ധ്യതകളുണ്ട്. പാരാമെഡിക്കല്‍ മേഖലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഡിപ്ലോമാ കോഴ്സുകളും ധാരാളമായുണ്ട്. ഈ കോഴ്സുകള്‍ പാസ്സായവരെയും അവരുടെ കരിയര്‍ അവസ്ഥകളെയുംവച്ച് ഈ മേഖലയെ വിലയിരുത്തുന്നത് തെറ്റാകും. കാരണം, ബാച്ചിലര്‍ ഡിഗ്രിതലത്തിലെ പഠനവും മേല്പറഞ്ഞ കോഴ്സുകളും തമ്മില്‍ പഠനത്തിന്റെ ഉള്ളടക്കത്തിലും കരിയര്‍ സാദ്ധ്യതകളിലും ഏറെ അന്തരമുണ്ട്. ഉയര്‍ന്ന കരിയര്‍ ആഗ്രഹിക്കുന്നവര്‍ ഡിഗ്രി തലത്തില്‍ തന്നെ വിദ്യാഭ്യാസം നേടണമെന്നു സാരം. വിവിധ പാരാമെഡിക്കല്‍ മേഖലകളെക്കുറിച്ചു പൊതുവായി മനസ്സിലാക്കാം. ഫിസിയോ തെറാപ്പി വ്യായാമങ്ങള്‍, ഇലക്ട്രോ ത...