ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് 5 മണിക്കൂർ പരിശീലനം


ജൂൺ 2 ന് ആരംഭിക്കുന്ന പുതിയ അധ്യയനവർഷത്തോടൊപ്പം ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് അഞ്ചു മണിക്കൂർ ദൈർഘ്യമുള്ള പ്രത്യേക പരിശീലന പരിപാടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവരുന്നു. കൗമാരപ്രായത്തിൽ ഉണ്ടാകുന്ന വിവിധ അനുഭവങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതിനാൽ, ഈ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേക പരിഗണന നിർബന്ധമാണ്.

വിദ്യാർത്ഥികളുടെ ശാരീരിക, മാനസിക, സാമൂഹികാരോഗ്യ വികസനത്തിനായി സ്കൂൾ തലത്തിൽ വിവിധ വകുപ്പുകളും ഏജൻസികളും ചേർന്ന് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ഇന്നത്തെ കാലഘട്ടത്തിൽ യുവജനങ്ങളിൽ വർദ്ധിച്ചു വരുന്ന അക്രമപ്രവണത, ലഹരിസാധനങ്ങളുടെ ഉപയോഗം, മാനസിക സമ്മർദ്ദം, അപകടകരമായ വാഹന ഉപയോഗം, ഡിജിറ്റൽ ആസക്തി, റാഗിംഗ് തുടങ്ങിയ പ്രശ്നങ്ങൾ ശാസ്ത്രീയമായി നേരിടേണ്ടത് അനിവാര്യമായിട്ടുണ്ട്.

ഇതിന്റെ ഭാഗമായി, വിദ്യാർത്ഥികളെ പോസിറ്റീവ് മനോഭാവങ്ങളിലേക്കും ആരോഗ്യകരമായ നിലപാടുകളിലേക്കും വഴി നയിക്കാൻ വിവിധ മേഖലകളിലെ വിദഗ്ധരുടെ സഹകരണത്തോടെ പരിശീലന മോഡ്യൂളുകൾ വികസിപ്പിച്ചു. ഈ മോഡ്യൂളുകൾ മേയ് 22, 23, 24 തീയതികളിൽ വീണ്ടും പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ നടത്തി. തുടർന്ന്, മേയ് 30, 31 തീയതികളിൽ ഓരോ വിദ്യാഭ്യാസ ജില്ലയിൽ നിന്നുമുള്ള രണ്ടുപേര അധ്യാപകരെ തിരഞ്ഞെടുത്തു പരിശീലനം നൽകി. ഈ മാസ്റ്റർ ട്രെയിനർമാർ പിന്നീട് ജില്ലാതലത്തിൽ പരിശീലനം നൽകും.


ഈ പരിശീലനത്തിലൂടെ ഹയർ സെക്കൻഡറി വിഭാഗത്തിലെ നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് നേട്ടം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Comments

Popular posts from this blog

Micro Notes Plus One Business Studies - Chapters 1-11

സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം (School Social Service Scheme)

UNIT 1 ECONOMIC ENVIRONMENT FOR BUSINESS