Posts

ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചില്ലെങ്കില്‍ ഇനി ഫൈന്‍

Image
തുടര്‍ച്ചയായ 24 മാസങ്ങള്‍ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാതിരുന്നാല്‍ ഇനി മുതല്‍ അക്കൗണ്ട് മരവിപ്പിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിബന്ധന പ്രകാരമാണ് ഇത്. ഉപഭോക്താക്കള്‍ അക്കൗണ്ടു വഴി ഇടപാടുകള്‍ ഒന്നും നടത്താതിരുന്നാല്‍ ഇനി അക്കൗണ്ട് ഓട്ടോമാറ്റികലായി തന്നെ ഇന്‍-ഓപറേറ്റീവ്, ഡോര്‍മെന്‍റ് എന്ന് തരം തിരിക്കപ്പെടും. ഡെബിറ്റ്, ക്രെഡിറ്റ് ട്രാന്‍സാക്ഷനുകളും തേഡ് പാര്‍ട്ടി ട്രാന്‍സാക്ഷനുകളും ഉള്‍പ്പെടയുള്ള ഇടപാടുകളാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ അക്കൗണ്ടില്‍ മിനിമം തുക ഇല്ലാത്തതിന്‍റെ പേരില്‍ ബാങ്കുകള്‍ക്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ സാധിക്കില്ലെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. അതേപോല നിക്ഷേപങ്ങളിലുള്ള പലിശ ബാങ്ക് തന്നെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഇടുകയാണെങ്കില്‍ അത് ഉപഭോക്താകവ് നടത്തുന്ന ഇടപാടായി കണക്കാക്കും. ഇത് അക്കൗണ്ട് പ്രവര്‍ത്തനനിരതമായി തന്നെ തുടരാന്‍ സഹായിക്കും. പതിവായി ചെറിയ ഇടപാടുകള്‍ നടത്തുന്നത് അക്കൗണ്ട് പ്രവര്‍ത്തന രഹിതമാവുന്നതു തടയാന്‍ സഹായിക്കും. അതായത് എടിഎം വഴിയുള്ള പിന്‍വലിക്കലും പേമെന്‍റുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എന്തെങ്കിലും കാരണത്താല്‍ മറ്റു രാജ്യങ്...

ദര്‍ശന തിരുനാളിന് കൊടിയേറി

Image
സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്‍റെ ദര്‍ശന തിരുനാളിന് കൊടിയേറി. തീര്‍ഥ കേന്ദ്രം സഹവികാരി ഫാ. സജു വടക്കേത്തലയാണ് തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റുകര്‍മം നിര്‍വഹിച്ചത്. ജനുവരി ഒന്ന്, രണ്ട് തിയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അബൂക്കന്‍, ട്രസ്റ്റി പി.കെ. ജോസ്, ദര്‍ശനസഭ പ്രസുദേന്തി ഫ്രാന്‍സിസ് വാഴപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷകമ്മിറ്റിയാണ് തിരുനാളാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തുടര്‍ന്ന് നടക്കുന്ന മതബോധന വാര്‍ഷികാഘോഷചടങ്ങില്‍ രൂപതാ വികാരി ജനറാള്‍ മോണ്‍ വിന്‍സെന്‍റ് ആലപ്പാട്ട് പള്ളിയുടെ വെബ്സൈറ്റിന്‍റെ ഉദ്ഘാടനവും നിര്‍വഹിക്കും. മാരാംകോട് ഇടവകയില്‍ നിന്നും ഫാ. ഷിബു നെല്ലിശേരിയുടെ നേതൃത്വത്തില്‍ വെളയനാട് പുരാതനദേവാലയത്തില്‍ എത്തിച്ചേര്‍ന്ന 25 അംഗ പ്രഥമ തീര്‍ഥാടകസംഘത്തിന് ദേവാലയത്തില്‍ സ്വീകരണം നല്‍കി.

ദര്‍ശന തിരുനാളിന് കൊടിയേറി

സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്‍റെ ദര്‍ശന തിരുനാളിന് കൊടിയേറി. തീര്‍ഥ കേന്ദ്രം സഹവികാരി ഫാ. സജു വടക്കേത്തലയാണ് തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റുകര്‍മം നിര്‍വഹിച്ചത്. ജനുവരി ഒന്ന്, രണ്ട് തിയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അബൂക്കന്‍, ട്രസ്റ്റി പി.കെ. ജോസ്, ദര്‍ശനസഭ പ്രസുദേന്തി ഫ്രാന്‍സിസ് വാഴപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷകമ്മിറ്റിയാണ് തിരുനാളാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തുടര്‍ന്ന് നടക്കുന്ന മതബോധന വാര്‍ഷികാഘോഷചടങ്ങില്‍ രൂപതാ വികാരി ജനറാള്‍ മോണ്‍ വിന്‍സെന്‍റ് ആലപ്പാട്ട് പള്ളിയുടെ വെബ്സൈറ്റിന്‍റെ ഉദ്ഘാടനവും നിര്‍വഹിക്കും.  മാരാംകോട് ഇടവകയില്‍ നിന്നും ഫാ. ഷിബു നെല്ലിശേരിയുടെ നേതൃത്വത്തില്‍ വെളയനാട് പുരാതനദേവാലയത്തില്‍ എത്തിച്ചേര്‍ന്ന 25 അംഗ പ്രഥമ തീര്‍ഥാടകസംഘത്തിന് ദേവാലയത്തില്‍ സ്വീകരണം നല്‍കി.

പാവറട്ടിയില്‍ കരിസ്മാറ്റിക് ഫയര്‍ ഫീസ്റ്റ്

അതിരൂപതാ കരിസ്മാറ്റിക് ഗ്രാന്‍ഡ്‌കോണ്‍ഫറന്‍സ് ഫയര്‍ ഫീസ്റ്റ്- 2010 പാവറട്ടി പാരിഷ് ഹാളില്‍ തുടങ്ങി. മാര്‍ ജേക്കബ് തൂങ്കുഴി ഉദ്ഘാടനം ചെയ്തു. മാര്‍ റാഫേല്‍ തട്ടില്‍ അതിരൂപത കരിസ്മാറ്റിക് ഡയറക്ടര്‍ ഫാ. ബിജു പാണേങ്ങാടന്‍, ഫാ. ഫ്രാന്‍സീസ് തലക്കോട്ടൂര്‍, പാവറട്ടി തീര്‍ത്ഥകേന്ദ്രം അസി. വികാരി ഫാ. ജോസ് പുതുക്കരി, ആര്‍.എസ്.ടി. ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാണിക്കല്‍, കോ-ഓര്‍ഡിനേറ്റര്‍ സണ്ണിതേര്‍മഠം എന്നിവര്‍ പ്രസംഗിച്ചു. കുര്‍ബ്ബാന, പ്രവചനപ്രഘോഷണം, ഡോക്യുമെന്ററി പ്രദര്‍ശനം, പാനല്‍ചര്‍ച്ച, ദിവ്യ കാരുണ്യ ആരാധന എന്നിവയാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വികാരി ജനറല്‍ മോണ്‍. ഫ്രാന്‍സീസ് ആലപ്പാട്ട് എന്നിവര്‍ ബുധനാഴ്ച കോണ്‍ഫറന്‍സില്‍ സന്ദേശം നല്‍കി.

മാതാപിതാക്കള്‍ അറിയാന്‍

Image
ഞാന്‍ ചോദിക്കുന്നതൊക്കെ എനിക്കു വാങ്ങിത്തരേണ്ട. അങ്ങനെ ചെയ്താല്‍ ജീവിതത്തില്‍ ചെറിയൊരു നിരാശപോലും എനിക്കു താങ്ങാനാവില്ല. ചിലപ്പോള്‍ ഞാന്‍ വാശിപിടിച്ച് കരയും. തറയില്‍ കിടന്ന് ഉരുണ്ട് ബഹളം വെയ്ക്കും. എന്നാലും എനിക്ക് എന്താണ് വാങ്ങിത്തരേണ്ടതെന്ന് മാതാപിതാക്കളായ നിങ്ങള്‍ തന്നെ തീരുമാനിക്കണം. *ചിലപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ കുറച്ച് വികൃതികള്‍ കാണിക്കും. അതു മാതാപിതാക്കള്‍ സഹിക്കണം. ഈ പ്രായത്തില്‍ മാത്രമല്ലേ കുസൃതിത്തരങ്ങള്‍ നിറഞ്ഞ ജീവിതം ഞങ്ങള്‍ക്കു സാധിക്കൂ. അല്പം കുസൃതിയില്ലെങ്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്താണ് വ്യത്യാസം.  *എന്നെ എപ്പോഴും ശാസിക്കാതിരിക്കുക. സാധാരണഗതിയില്‍ പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും. എന്നെ എപ്പോള്‍ ശാസിക്കണമെന്ന് നിങ്ങള്‍ സ്വയം തീരുമാനിക്കണം. എപ്പോഴും ശാസിക്കണമെന്ന് ഒരിക്കലും തീരുമാനിക്കരുത്.  *നിങ്ങള്‍ എനിക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ എപ്പോഴും അതു പാലിക്കുക. അല്ലെങ്കില്‍ വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ മനസിലാക്കും.  *ഞാന്‍ എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്െടങ്കില്‍ ദയവായി തിരുത്തുക. അല്ലെങ്കില്‍ തെ...

കുട്ടികളെ മിടുക്കരാക്കാന്‍

Image
മിടുക്കരായിരിക്കുക എന്നത് ഒരു ശീലം കൂടെയാണ്. കഴിവുകള്‍ കുട്ടികളില്‍ വളര്‍ത്തിയെടുത്താലേ അവര്‍ മിടുക്കുള്ളവരായി മാറുകയുള്ളു. *കുട്ടികളെ കളിക്കാന്‍ അനുവദിക്കുകയാണ് അവരെ മിടുക്കരാക്കാനുള്ള ആദ്യ വഴി. കളിയിലൂടെ അവരുടെ വ്യക്തിത്വത്തിന് ആകമാനം വളര്‍ച്ച കിട്ടുമെന്ന് ഓര്‍ക്കുക. *വെയില്‍ കൊള്ളാനും മഴ നനയാനും മണ്ണില്‍ കളിക്കാനും അനുവദിക്കുന്നത് വഴി അവര്‍ക്ക് മാനസികോല്ലാസവും പ്രതിരോധശേഷിയും കൈവരും. *അടങ്ങിയിരിക്കാന്‍ വേണ്ടി കുട്ടികളെ ടി.വി കാണാനും കംപ്യൂട്ടര്‍ ഗെയിം കളിക്കാനും പ്രേരിപ്പിക്കരുത്. അത് അവരുടെ വ്യക്തിവികാസത്തെ ബാധിക്കും. *ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ കുട്ടികള്‍ക്ക് തുല്യപരിഗണനയും പ്രോത്സാഹനവും നല്‍കാന്‍ ശ്രദ്ധിക്കണം. *കുട്ടികളെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്ത് സംസാരിക്കരുത്. അതവരുടെ ആത്മവിശ്വാസത്തെ നശിപ്പിക്കും. *അമിതമായി നിയന്ത്രിക്കുന്നതും ദേഷ്യപെടുന്നതും കുട്ടികളുടെ ക്രിയാത്മകതയെയും ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഒഴിവാക്കുക. *അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അതെത്ര നിസാരമായിരുന്നാലും പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യണം.

ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത കൂടി

സംസ്ഥാന ജീവനക്കാര്‍ക്ക് കുടിശ്ശികയുള്ള ഒരു ഗഡു ക്ഷാമബത്തകൂടി അനുവദിക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി ഡോ.തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. ഫിബ്രവരി മാസത്തെ ശമ്പളം മുതല്‍ ഇത് നല്‍കിത്തുടങ്ങും. അടിസ്ഥാന ശമ്പളത്തിന്റെ 16 ശതമാനംവരുന്ന ഈ ക്ഷാമബത്ത നല്‍കാന്‍ 70 കോടി രൂപയാണ് അധികം വേണ്ടതെന്നും മന്ത്രി പറഞ്ഞു.