അയ്യായിരത്തോളം വരുന്ന കൗമാര പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന തൃശ്ശൂര്‍ ജില്ലാ സ്കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച പാവറട്ടിയില്‍ തിരശീല ഉയരും. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗക്കാരാണ് മത്സരത്തിനെത്തുന്നത്. പ്രധാന വേദിയായ പാവറട്ടി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെന്റ് ജോസഫ്സ് ബി.എഡ് ട്രൈയ്നിങ് കോളേജ്, സി.കെ.സി. ഗേള്‍സ് ഹൈസ്കൂള്‍, സി.കെ.സി. ടീച്ചേഴ്സ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റിയൂട്ട്, സി.കെ.സി. എല്‍.പി. സ്കൂള്‍, എല്‍.എഫ്.എല്‍.പി.സ്കൂള്‍ എന്നിവിടങ്ങളിലെ 11 വേദികളിലാണ് മത്സരം നടക്കുന്നത്. പാവറട്ടി സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, സി.കെ.സി. ഗേള്‍സ് ഹൈസ്കൂള്‍, സി.കെ.സി. എല്‍.പി. സ്കൂള്‍, എന്നിവിടങ്ങളിലാണ് ഓപ്പണ്‍ സ്റ്റേജുകളുള്ളത്. ആണ്‍കുട്ടികള്‍ക്ക് സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പെണ്‍കുട്ടികള്‍ക്ക് സി.കെ.സി. ഗേള്‍സ് ഹൈസ്കൂളിലുമാണ് താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന് ബുധനാഴ്ച രാവിലെ 8.30ന് തൃശ്ശൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഉഷാ കിരണ്‍ പതാക ഉയര്‍ത്തും. 8.45ന് പാവറട്ടി സംസ്കൃത വിദ്യാപീഠം...