Posts

കൂടുതല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ തുടങ്ങും- മന്ത്രി

ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് മന്ത്രി എം.എ.ബേബി നിയമസഭയില്‍ പറഞ്ഞു. ഒരു പഞ്ചായത്തില്‍ ഒരു സ്‌കൂളെങ്കിലും ഉണ്ടായിരിക്കണമെന്നതാണ് സര്‍ക്കാര്‍ നയം. ഇതിന്റെ ഭാഗമായി എറണാകുളം മുതല്‍ കാസര്‍കോട് വരെ ഹയര്‍സെക്കന്‍ഡറി അനുവദിച്ചു. എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ കൂടി ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ അനുവദിക്കും. ഒരു പഞ്ചായത്തില്‍ ഒന്നു മാത്രമല്ല, കൂടുതല്‍ സ്‌കൂളുകള്‍ വേണമെന്നുള്ളിടത്ത് അതും അനുവദിക്കും. തീര പ്രദേശം, എത്തപ്പെടാന്‍ പ്രയാസമുള്ള സ്ഥലം തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് സ്‌കൂളുകള്‍ അനുവദിക്കുക. ആനത്തലവട്ടം ആനന്ദന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ശമ്പളപരിഷ്‌കരണത്തിലെ അപാകം: ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ പ്രതിഷേധിച്ചു

Image
ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ടിലെ അപാകങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഹയര്‍സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ആര്യാടന്‍ മുഹമ്മദ് എം.എല്‍.എ. ധര്‍ണ ഉദ്ഘാടനം ചെയ്തു. ശമ്പളപരിഷ്‌കരണത്തില്‍ ഇടതുസര്‍ക്കാര്‍ അധ്യാപകരോട് വിവേചനം കാട്ടിയതായി അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യനടപടിയായി ഈ വിവേചനം അവസാനിപ്പിക്കുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ചെയര്‍മാന്‍ ടി. പ്രസന്നകുമാര്‍ അധ്യക്ഷതവഹിച്ചു. ശമ്പള പരിഷ്‌കരണത്തിലെ അനീതിക്കെതിരെ അധ്യാപക സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. പറഞ്ഞു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ., സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍, കെ.പി.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് ഹരിഗോവിന്ദ്, മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള, പി.എസ്.സി. എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി സാദിഖ്, എഫ്.എച്ച്.എസ്.ടി.എ. കണ്‍വീനര്‍ പി. വേണുഗോപാല്‍, ട്രഷറര്‍ ഷാജി പാരിപ്പള്ളി , ജോഷി ആന്റണി, സംഘടനാ ഭാരവാഹികളായ കെ.ടി. അബ്ദുല്‍ ലത്തീഫ്, എന്‍.എ. സേവ്യര്‍, മിന...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മിലാദ്ഇ ഷെറീഫുമായി (നബിദിനം) ബന്ധപ്പെട്ട് ഫിബ്രവരി 15 ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും ഫിബ്രുവരി 16 ന് പ്രവൃത്തി ദിനവും ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ 16ന് നടത്തും.

നമ്മള്‍ ആ പെണ്‍കുട്ടിയെ കൊന്നുകളഞ്ഞിരിക്കുന്നു

Image
സുഗതകുമാരി ഇത്രയധികം ദാരുണവും ദയനീയവുമായ ഒരു സംഭവം ഈയിടെയൊന്നും ഉണ്ടായിട്ടില്ല. അങ്ങനെ പറഞ്ഞാല്‍ പോരല്ലോ; ലജ്ജാവഹം എന്നുകൂടി പറയേണ്ടേ. ഒറ്റയ്ക്ക് ട്രെയിനില്‍ യാത്രചെയ്തു എന്നതാണോ ആ കുട്ടി ചെയ്ത തെറ്റ്. ഇറങ്ങാനുള്ള സമയമായിരിക്കുന്നു. നാളെ പെണ്ണുകാണാന്‍ വരികയാണ്. കാത്തിരിക്കുന്ന ആ പെണ്‍കുട്ടിയുടെ മനസ്സിന്റെ അവസ്ഥ, പെട്ടെന്ന് ആക്രമിക്കപ്പെട്ടപ്പോഴുള്ള ആ പരിഭ്രാന്തി... ഇതെല്ലാം നമുക്ക് ഊഹിച്ചുകൂടേ. അവള്‍ എത്ര ഭയന്നുകാണും. എത്ര നിലവിളിച്ചുകാണും. അമ്മേ എന്നായിരിക്കും, അങ്ങനെയല്ലേ എല്ലാ കുട്ടികളും നിലവിളിക്കുക. ആരും കേട്ടില്ല. ആരും കേട്ടില്ലേ, അതോ കേട്ടവരും മിണ്ടാതെ, ശ്രദ്ധിക്കാതിരുന്നോ? ചങ്ങല വലിച്ച് നിര്‍ത്താന്‍ ആര്‍ക്കും സാധിച്ചില്ലേ. നിലവിളി കേട്ടപ്പോള്‍ ആരോ ചാടുന്നതുകണ്ടു എന്നൊക്കെ പറയുന്നു. അപ്പോള്‍ ചങ്ങല വലിച്ചൊന്നു നിര്‍ത്തി എന്താണെന്നു നോക്കാന്‍ ആരും ഇല്ലായിരുന്നോ അവിടെ. ഇത്ര ക്രൂരവും ഇത്ര ഉദാസീനവും നിസ്സംഗവുമായിപ്പോയല്ലോ നമ്മുടെ സമൂഹം. അപ്പോള്‍, ആരെങ്കിലും കണ്ടിരുന്നെങ്കില്‍ വീണിടത്തുനിന്നും ആ കുട്ടിയെ എടുത്തു രക്ഷിച്ചുകൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അവിടെനിന്നു വലിച്ചിഴച...

റോഡ് ഷോ എന്ത്? എങ്ങനെ? വീഡിയോയും ചിത്രങ്ങളും

Image
അധ്യാപകര്‍ക്ക് സൗജന്യനിരക്കില്‍ ലാപ്​ടോപ് / നെറ്റ്ബുക്ക് വിതരണം ചെയ്യുന്നതിനു മുന്നോടിയായുള്ള 'റോഡ്ഷോ' (പ്രദര്‍ശനം) എന്താണെന്നും എങ്ങനെയാണെന്നും കണ്ട് മനസ്സിലാക്കാനാകുന്ന രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഈ വിഡീയോ കാണാന്‍ കഴിയും. ഫെബ്രുവരി നാലാം തീയതി വെള്ളിയാഴ്ച എറണാകുളം ജില്ലക്കാര്‍ക്കു വേണ്ടിയുള്ള ബുക്കിങ്ങോടുകൂടെ ഇടപ്പള്ളി റീജിയണല്‍ റിസര്‍ച്ച് സെന്ററില്‍ (ആര്‍ട്ടിസ്റ്റ് ഹാള്‍) ഉത്ഘാടനം ചെയ്യപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു ജില്ലക്കാര്‍ക്കും അവരുടെ ജില്ലാ ആസ്ഥാനങ്ങളില്‍ വെച്ച് പ്രദര്‍ശനവും ബുക്കിങ്ങും നടക്കും. പ്രദര്‍ശന ഷെഡ്യൂളിനെക്കുറിച്ചും റോഡ്ഷോയിലേക്ക് ബുക്കിങ്ങിനായി പോകുന്ന അധ്യാപകര്‍ കൊണ്ടു പോകേണ്ട രേഖകളെപ്പറ്റിയും താഴെ സൂചിപ്പിട്ടുണ്ട്. വായിച്ചു നോക്കുമല്ലോ. റോഡ് ഷോയുടെ ചിത്രങ്ങളും താഴെ നല്‍കിയിരിക്കുന്നു. എന്താണ് റോഡ് ഷോ? ഐടി@സ്ക്കൂള്‍ സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ള ലാപ്​ടോപും നെറ്റ്ബുക്കും നമുക്ക് നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിന് അവസരമൊരുക്കുന്ന പ്രദര്‍ശനമാണ് റോഡ് ഷോ. എല്ലാ ജില്ലയിലും എ...

സെന്‍സസ് ഡ്യൂട്ടിയുള്ളവര്‍ക്ക് വേണ്ടി

Image
ഫെബ്രുവരി അഞ്ചു മുതല്‍ സെന്‍സസിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണല്ലോ. സെന്‍സസ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പട്ടവരില്‍ മറ്റു വകുപ്പുകളില്‍ നിന്നുള്ളവരും ഉണ്ടെങ്കിലും ഭുരിപക്ഷവും അദ്ധ്യാപകര്‍ തന്നെയാണ്. "സെന്‍സസിന്റെ ആദ്യഘട്ടം മധ്യവേനലവധിക്കാലത്തായിരുന്നു. അതു കൊണ്ടു തന്നെ ബുക്കു വായിച്ചു പഠിക്കാന്‍ നേരമുണ്ടായിരുന്നു. ഇത് പക്ഷെ പരീക്ഷക്കാലത്താണ്. പോര്‍ഷന്‍ തീര്‍ക്കാന്‍ നെട്ടോട്ടമോടുന്ന ഈ സമയത്ത് സെന്‍സസ് ബുക്കൊക്കെ നോക്കി പഠിക്കാന്‍ സമയം കിട്ടുമോ എന്തോ..?" സെന്‍സസ് ട്രെയിനിങ്ങില്‍ പങ്കെടുക്കവ ഉയര്‍ന്നു കേട്ട ഈ അഭിപ്രായമാണ് ഈ പോസ്റ്റ് തയാറാക്കവെ മനസ്സിലേക്കോടിയെത്തുന്നത്. സെന്‍സസിന്റെ ഭാഗമായ 'സംക്ഷിപ്തവീടുപട്ടിക (AHL) പുതുക്കല്‍', കുടുംബവിവരപ്പട്ടിക (Household Schedule) എന്നിവയുമായി ബന്ധപ്പെട്ട ഒരു സെന്‍സസ് ക്യാപസ്യൂളാണ് ഇന്ന്. കൊല്ലം ജില്ലയിലെ വാളത്തുങ്കല്‍ ഗവണ്‍വെന്റ് ഗവ.വി.എച്ച്.എസ്.എസിലെ ഗണിതാധ്യാപകനായ ഷാജിദാസ് സാര്‍ ഏറെ സമയമെടുത്ത് ഇത് തയാറാക്കി അയച്ചിരിക്കുന്നത്. താഴെയുള്ള ലിങ്കില്‍ നിന്നും അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സെന്‍സസ് ടിപ്സിന...

Income Tax Software for Teachers and Govt Employees

Image
 Free Download ( അവസാന തിയ്യതി 2011 Feb 28) To DOWNLOAD this Software(Published on 30 January 2011) Click Here   ഹെല്‍പ്പ് 1.ഈ പേക്കേജ് സാലറി വിഭാഗത്തിലുള്ള താങ്കളുടെ ഇന്‍‌കം ടാക്സ് റിട്ടേണ്‍ നിര്‍മ്മിക്കാന്‍ സഹായിക്കും. 2.ഇത് എക്സലില്‍ പ്രവര്‍ത്തിക്കുന്നു. 3.എക്സല്‍ പ്രോഗ്രാം വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാന്‍ താഴെ പറയുന്നവ ചെയ്യുക:- a) എക്സല്‍ പ്രോഗ്രാമില്‍ ഒരു ഫയല്‍ ഓപ്പണ്‍ ചെയ്യുക. b) Tools--> Macro-->Security-->Click ചെയ്യുക. c) Securiy ലെവല്‍ Low ആക്കുക d) OK ക്ലിക്ക് ചെയ്യുക e) എക്സല്‍ പൂര്‍ണ്ണമായും ക്ലോസ് ചെയ്യുക. f) Save ചെയ്യണമെന്നില്ല g) ഇനി ടാക്സ് റിട്ടേണ്‍ പ്രോഗ്രം വേണ്ട രീതിയില്‍ പ്രവര്‍ത്തനക്ഷമമായിരിക്കും.അതിനായി EASY TAX പ്രോഗ്രാം ഓപ്പണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. For more help:9947009559 It is Totally Free ** It is Very Simple also *** Use it and Make calculations Easy ** It is Very Useful for Teachers ,Govt. Employees ***