Posts
New VHSE – Course Curriculum (first year) 2015
- Get link
- X
- Other Apps
By
SIMON PAVARATTY
-
VHSE – Course Curriculum (first year) Accounting and Taxation (Com.) Agri -Business and Farm Services Agriculture - Crop Health Management Agriculture Science and Processing Technology Agro Machinery and Power Engineering Aquaculture Automobile Technology Banking and Insurance Services (Com.) Basic Nursing and Palliative care Bio Medical Equipment Technology Civil Construction Technology Computer Science and Information Technology Computerised Office Management (Com.) Cosmetology and Beauty Therapy Crèche and Pre-school Management Customer Relationship Management (Com.) Dairy Technology Dental Technology ECG & Audio metric Technology Electrical and Electronics Technology Electronics and Communication Technology Fashion and Apparel Designing Food and Restaurant Management Com.) Graphic Design and Printing Technology Livestock Management Marine Fisheries & Seafood Processing Marine Technology...
ഒരു സ്കൂളില്‍ ഒരു യൂണിഫോം മതിയെന്ന് ബാലാവകാശ കമ്മീഷന്
- Get link
- X
- Other Apps
By
SIMON PAVARATTY
-
യൂണിഫോമിന്റെ കാര്യത്തില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ആശ്വാസമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഇടപെടല്‍. സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും വരുന്ന അധ്യയന വര്‍ഷം മുതല്‍ ഒരു സ്കൂളില്‍ ഒരു യൂണിഫോം എന്ന തത്ത്വം നടപ്പാക്കണമെന്ന് കമ്മീഷന് ഉത്തരവിട്ടു. തൃശ്ശൂര്‍ സ്വദേശി ജിജു ആന്റോ താഞ്ചന്‍ നല്കിയ ഹര്‍ജി പരിഗണിച്ച കമ്മീഷന് അംഗം എന്‍. ബാബുവിന്റേതാണ് ഉത്തരവ്. ഒരു സ്കൂളില്‍ ഒരു യൂണിഫോം എന്ന രീതി കൊണ്ടുവരാന്‍ കമ്മീഷന് ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ചില സ്കൂളുകളില്‍ ഓരോ ദിവസവും ഓരോ യൂണിഫോം എന്ന രീതിയുണ്ടെന്നും അതത് ദിവസത്തെ യൂണിഫോം ധരിക്കാത്ത, അല്ലെങ്കില്‍ മാറി ധരിച്ചുവരുന്ന കുട്ടികളെ പുറത്തുനിര്‍ത്തുന്ന പ്രവണതയുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഓരോ ദിവസവും ഓരോ യൂണിഫോം ധരിക്കേണ്ടിവരുന്നത് വിദ്യാഭ്യാസച്ചെലവ് കൂടാന്‍ കാരണമാകുന്നുണ്ട്. ഹര്‍ജി പരിഗണിച്ച കമ്മീഷന് പൊതുവിദ്യാഭ്യാസ ഡയറക്ടറില്‍നിന്ന് റിപ്പോര്‍ട്ട് തേടി. വിവിധ പരിതസ്ഥിതികളില്‍നിന്ന് വരുന്ന കുട്ടികള്‍ക്ക് ഉടയാടകളുടെ വ്യത്യസ്തത കാരണം വിഷമം ഉണ്ടാകാതിരിക്കാനാണ് യൂണിഫോം ഏര്‍പ്പെടുത്തിയതെന്ന് ഡയറക്ടര...
ക്ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിക്ക് തുടക്കം
- Get link
- X
- Other Apps
By
SIMON PAVARATTY
-
കോളേജ്-സ്കൂള്‍ വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം തടയുന്നതിനായി ആഭ്യന്തരവകുപ്പിന്റെ ക്ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി പാവറട്ടി പോലീസിന്റെ നേതൃത്വത്തില്‍ തുടങ്ങി. പാവറട്ടി സ്റ്റേഷന് പരിധിയില്‍ വരുന്ന പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സര്‍ക്കാര്‍ പദ്ധതിയായ ക്ളീന്‍ കാമ്പസ് സേഫ് കാമ്പസ് നടപ്പാക്കുന്നത്. പ്രധാനമായും വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം തടയുകയാണ് ലക്ഷ്യം. ഇതിനായി സ്കൂളുകളിലും കാമ്പസുകളിലും പ്രത്യേക കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്. ക്ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ഭാഗമായി ആദ്യ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ളാസ് പെരുവല്ലൂര്‍ മദര്‍ കോളേജില്‍ നടത്തി. ഗുരുവായൂര്‍ സിഐ എം. കൃഷ്ണന് ഉദ്ഘാടനം ചെയ്തു. മദര്‍ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ സലീം അധ്യക്ഷനായി. ബാസ്റ്റ്യന്‍ ചെറുവത്തൂര്‍ ബോധവല്‍ക്കരണ ക്ളാസെടുത്തു. പാവറട്ടി സ്റ്റേഷന് എസ്എച്ച്ഒ സുരേഷ്, സീനിയര്‍ സി.പി.ഒ.മാരായ ബിനു ഡേവിഡ്, അനൂപ്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സി.വി. മിനി എന്നിവര്‍ പ്രസംഗിച്ചു.
സെന്റ് ജോസഫ്സിന് ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ്
- Get link
- X
- Other Apps
By
SIMON PAVARATTY
-
തൃശ്ശൂര്‍ ദേവമാതാ സി.എം.ഐ.യുടെ കീഴിലെ എഡ്യൂക്കേഷണല്‍ കോര്‍പ്പറേറ്റ് ഏജന്‍സി ഏര്‍പ്പെടുത്തിയ ബെസ്റ്റ് ഹൈസ്കൂള്‍ അവാര്‍ഡ് പാവറട്ടി സെന്റ് ജോസഫ്സിന്. നൂറ് ശതമാനം വിജയവും പഠന പ്രവര്‍ത്തന മികവിനോടൊപ്പം പാഠ്യേതര രംഗങ്ങളില്‍ ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളില്‍ സ്കൂള്‍ നേടിയ വിജയമാണ് അവാര്‍ഡിന് പരിഗണിച്ചത്. ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളിയില്‍ നിന്ന് സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട്, പ്രധാനാധ്യാപകന് വി.എസ്. സെബി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ് നേടിയ സ്കൂളിനെ പി.ടി.എ. കമ്മിറ്റി അഭിനന്ദിച്ചു.