Posts

Pavaratty digital vedikkety

Image

Pavaratty

Image

തെരഞ്ഞെടുപ്പ് ഡ്യൂട്ടി : പരാതി പരിഹരിക്കാന്‍ സമിതി

Image
തെരഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കപ്പെടുന്ന വരുടെ പരാതി പരിഹരിക്കുന്നതിനു സമിതി രൂപീകരിക്കുവാന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. ഒരു വീട്ടില്‍ നിന്ന് ഭാര്യക്കും ഭര്‍ത്താവിനും തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടെങ്കില്‍ ഒരാളെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കും. പുരുഷന്മാര്‍ ലഭ്യമാണമെങ്കില്‍ സ്ത്രീ ജീവനക്കാരെ നിയോഗിക്കരുതെന്നും സര്‍ക്കുലറില്‍ ഉണ്ട്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, രണ്ടു വയസില്‍ താഴെയുളള കുട്ടികളുളളവര്‍ എന്നിവരെ ഒഴിവാക്കണം. ആരോഗ്യപ്രശ്നമുളളവരെയും മുന്‍ഗണനാടിസ്ഥാനത്തില്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും. തെരഞ്ഞെടുപ്പു ജോലിക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോള്‍ ജില്ലയിലെ എല്ലാ ഓഫീസിന്‍റെ യും പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ഒന്നോ രണ്ടോ ഓഫീസുകളില്‍ നിന്നായി ഡ്യൂട്ടിക്കു നിയോഗിക്കുന്നത് ഒഴിവാക്കി ആ ക്ഷേ പരഹിതമായി ജോലി ഏ ല്‍പ്പിച്ചു നല്‍കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

സമൂഹ നന്മയ്‌ക്കൊരു വിദ്യാര്‍ത്ഥി' പദ്ധതിയുമായി തെക്കുഭാഗം ചാരിറ്റബിള്‍ സൊസൈറ്റി

Image
​ വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ 140-ാം തിരുനാളിനോടനുബന്ധിച്ച് തെക്കുഭാഗം ചാരിറ്റബിള്‍ സൊസൈറ്റിയുടെ 'സമൂഹ നന്മയ്‌ക്കൊരു വിദ്യാര്‍ത്ഥി' എന്ന പദ്ധതിയുടെ രണ്ടാംഘട്ടം ഞായറാഴ്ച നടക്കും. വൈകീട്ട് 6.30ന് പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി. 2016-17 വര്‍ഷത്തില്‍ ഇരുപതോളം നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനമാണ് തെക്കുഭാഗം ചാരിറ്റബിള്‍ സൊസൈറ്റി ഏറ്റെടുക്കുന്നത്. പ്‌ളസ് വണ്‍ മുതലുള്ള ഉയര്‍ന്ന പഠനച്ചെലവ് തെക്കുഭാഗം വഹിക്കും. ജാതിമത ഭേദമെന്യേയാണ് 'സമൂഹ നന്മയ്‌ക്കൊരു വിദ്യാര്‍ത്ഥി' പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസിഡന്റ് കെ.ഡി. ജോസ്, കണ്‍വീനര്‍ കെ.എഫ്. ലാന്‍സന്‍, വൈസ് പ്രസിഡന്റ് എ.ടി. ആന്റോ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതിയുെട ഔദ്യോഗിക ഉദ്ഘാടനം സിനിമാതാരം രമേഷ് പിഷാരടി നിര്‍വ്വഹിക്കും. പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, ആശ്രമ ദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ വോയ്‌സ് ഓഫ് കൊച്ചിന്റെ മെഗാനൈറ്റ് ഷോയും അരങ്ങേറും. ​

ഈസ്റ്ററിന്റെ ആശംസകള് സ്നേഹപൂര്വ്വം നേരുന്നു.

Image
ഈസ്റ്ററിന്റെ ആശംസകള് സ്നേഹപൂര്വ്വം നേരുന്നു. നോന്പിന്റേയും പ്രായശ്ചിത്തത്തിന്റേയും വഴിയില്നിന്നും പതുക്കെ പതുക്കെ നാം ഉത്ഥാനമഹത്വത്തിന്റെ ധന്യമുഹൂര്ത്തത്തിലേയ്ക്ക് നടന്നു നീങ്ങുകയാണ്. രക്ഷകന്റെ ഉത്ഥാനത്തിലൂടെ കൈവന്ന പുതുജീവനില് ആഹ്ലാദിക്കുന്നതിനുള്ള അവസരമാണിത്. അന്ധകാരത്തില് നിന്നും പ്രകാശത്തിലേയ്ക്കുള്ള കടന്നുപോകലാണ് യേശുവിന്റെ ഉത്ഥാനം. പാപത്തിന്റെ അന്ധകാരത്തില് നിന്ന്, മരണത്തിന്റെ ശൂന്യതയില് നിന്ന്, പ്രകാശത്തിന്റെ പൂര്ണ്ണതയിലേയ്ക്ക് മുന്നേറാന് യേശുവിന്റെ ഉത്ഥാനം നമുക്ക് ശക്തി തരുന്നു.  വി. യോഹന്നാന് തന്റെ ലേഖനത്തില് പറയുന്നു, ‘ദൈവം പ്രകാശമാണ്. അവനില് അന്ധകാരമില്ല. ദൈവത്തോട് കൂട്ടായ്മയുണ്ടെന്ന് പറയുകയും അതേസമയം അന്ധകാരത്തില് നടക്കുകയും ചെയ്താല് നാം വ്യാജം പറയുന്നവരാകും. അവിടുന്ന് പ്രകാശത്തിലായിരിക്കുന്നതുപോലെ നമ്മളും പ്രകാശത്തില് സഞ്ചരിച്ചാല് നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും.’ (1 യോഹ 2: 57) . യേശുവാകുന്ന പ്രകാശത്തിലൂടെ സഞ്ചരിച്ചാല് മാത്രമേ, നമ്മെ സംബന്ധിച്ചിടത്തോളം ഈസ്റ്റര് അര്ത്ഥവത്താകുന്നുള്ളൂ. ഈ പ്രകാശം, അടുത്തുനില്ക്കുന്നവന് എന്റെ സഹോദരനാണെന്ന തിരിച്ചറിവ് നമുക്ക് നല...

യാത്രയയപ്പ് നല്‍കി

Image
ജില്ലാ വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ ഫോറം വിരമിക്കുന്ന വാടാനപ്പള്ളി കെ.എന്‍.എം.വി.എച്ച്.എസ്. പ്രിന്‍സിപ്പല്‍ കെ.വി. റോഷ്‌നിക്ക് യാത്രയയപ്പ് നല്‍കി. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ മേഖല വി.എച്ച്.എസ്.ഇ. അസി.ഡയറക്ടര്‍ ഡോ. ലീന രവിദാസ് ഉപഹാരം നല്‍കി. ഫോറം വൈസ് പ്രസിഡന്റ് എ. ജിനേഷ് അധ്യക്ഷനായി. ഡോ.സി. സന്തോഷ്, ഇ. മിനി, കെ.കെ. രവീന്ദ്രന്‍, കെ.വി. ഷൈന്‍, സൈമണ്‍ ജോസ്, ടോണി അഗസ്റ്റിന്‍, പി.വി. രാംദാസ് എന്നിവര്‍ സംസാരിച്ചു.

മരണത്തിരുനാള്‍ ഇന്ന്‌ .

Image
വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലെ മരണത്തിരുനാള്‍ ശനിയാഴ്ച ആഘോഷിക്കും. പ്രത്യേക നേര്‍ച്ച ഊട്ടിനുള്ള കലവറ ഒരുക്കം പൂര്‍ത്തിയായി. സ്‌പെഷല്‍ അച്ചാറിനുപുറമെ പപ്പടം, പായസം, നാലുവെട്ട്, ശര്‍ക്കരവരട്ടി എന്നിവ നേര്‍ച്ച ഊട്ടിലെ പ്രത്യേക വിഭവങ്ങളാകും. വിവിധ കുടുംബ യൂണിറ്റുകളുടെയും പാവറട്ടി സെന്ററിലെ ഓട്ടോ തൊഴിലാളികളുടെയും പങ്കാളിത്തത്തോടെ നേര്‍ച്ച ഊട്ടിലേക്കായുള്ള വിഭവ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മരണത്തിരുനാളിനോടനുബന്ധിച്ച് പള്ളിയുടെ അള്‍ത്താര ലില്ലിപ്പൂക്കള്‍കൊണ്ടും കാര്‍ണിഷ് പൂക്കള്‍ക്കൊണ്ടും അലങ്കരിച്ചു. തൃശ്ശൂര്‍ സ്‌നെദെഷ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വഴിപാടായാണ് അള്‍ത്താര അലങ്കാരം. രാവിലെ പത്തിന് നടക്കുന്ന റാസ കുര്‍ബ്ബാനയ്ക്ക് ഒല്ലൂര്‍ വികാരി ഫാ. ജോണ്‍ അയ്യങ്കാന കാര്‍മ്മികനാകും. പള്ളിയുടെ പാരിഷ് ഡയറക്ടറി 2016 പ്രകാശനം ചെയ്യും. 11.30ന് നടക്കുന്ന നേര്‍ച്ച ഊട്ട് തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ആശീര്‍വദിക്കും. ഇത്തവണ മുപ്പത്തിഅയ്യായിരം പേര്‍ക്കാണ് നേര്‍ച്ച ഊട്ട് ഒരുക്കുന്നത്. രാത്രി പത്തിന് വിവിധ ദേശങ്ങളില്‍നിന്ന് തേരോടുകൂടിയ വള എഴുന്നള്ളിപ്പുകള...