വാണിജ്യ വ്യവസായ മന്ത്രാലയത്തിൻറെ സ്വയംഭരണ സ്ഥാപനമായ ഫുട്ട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്(എഫ്.ഡി.ഡി.ഐ.) ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോയിഡ, ഫർസ്ഗൻജ്ന്നെ, കൊൽക്കത്തെ, റോക് ജോധ്പൂർ, ഛിന്ദ്വാര, ഗുണ, അങ്കലേശ്വർ, പട്ന, ഹൈദരാബാദ്, ചണ്ഡീഗഡ് കാമ്പസുകളിലാണ് ഡിസൈൻ, ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ മേഖലകളിലെ പ്രോഗ്രാമുകൾ നടത്തുന്നത് ബിരുദതലകോഴ്സുകൾ ഫൂട്ട് വെയർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ, ഫാഷൻ ഡിസൈൻ,ലെതർ ഗുഡ്സ് ആൻഡ് മാക്സസറീസ് ഡിസൈൻ എന്നീ സവിശേഷ മേഖലകളിൽ ബാച്ചിലർഓഫ് ഡിസൈൻ (ബി.ഡിസ്.), റീട്ടെയിൽ ആൻഡ് ഫാഷൻ മർക്കൻഡെസിൽ ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രെഷൻ (ബി. ബി.എ.) പ്രൊഗ്രാമുകൾ ലഭ്യമാണ്. യോഗ്യത പ്ലസ്ടു, തുല്യ പരീക്ഷയോ, എ.ഐ.സി.ടി.ഇ. അംഗീകൃത മൂന്നുവർഷഡിപ്ലോമയോ ജയിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായം 25 വയസ് ബിരുദാനന്തര ബിരുദ തലകോഴ്സുകൾ ഫുട്ട്വെയർ ഡിസൈൻ ആൻഡ്...