ബിഎസ്എഫില്‍ 2,788 കോണ്‍സ്റ്റബിള്‍
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ കോണ്‍സ്റ്റബിള്‍ (ട്രേഡ്സ്മാന്) തസ്തികയിലേക്കുള്ള 2021- 2022 വര്‍ഷത്തെ തെരഞ്ഞെടുപ്പ് വിജ്ഞാപനമായി. പുരുഷന്മാര്ക്കും വനിതകള്‍ക്കും അവസരമുണ്ട്. വിവിധ ട്രേഡുകളിലായി 2,788 ഒഴിവുകളുകളാണ് ഉള്ളത്. പുരുഷന്- 2651, വനിത- 137. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. താത്ക്കാലിക നിയമനമാണെങ്കിലും സ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ട്. ഒഴിവുകള്‍: കോബ്ലര്‍- 88, ടെയ്ലര്- 47, കുക്ക്- 897, വാട്ടര്‍ കാരിയര്‍- 510, വാഷര്‍മാന്‍- 338, ബാര്‍ബര്‍- 123, സ്വീപ്പര്‍- 617, കാര്‍പ്പെന്റര്‍- 13, പെയിന്റര്‍- മൂന്ന്, ഇലക്ട്രീഷ്യന്- നാല്, ഡ്രോട്ട്സ്മാന്‍- ഒന്ന്, വെയ്റ്റര്‍- ആ...