Posts

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ ഗ്രേസ് മാർക്ക് ഉത്തരവിറങ്ങി: പരമാവധി 30 മാർക്ക്

ഈ വർഷം മുതൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ പരമാവധി 30 മാർക്ക് ഗ്രേസ് മാർക്ക് നൽകും. 2022-23 അധ്യയന വർഷം മുതൽ ഗ്രേസ് മാർക്ക് അനുവദിക്കുന്നതിനുള്ള മാനദണ്ഡം പരിഷ്ക്കരിച്ച് ഉത്തരവിറങ്ങി. കഴിഞ്ഞ ദിവസം നടന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേസ് മാർക്ക് പരമാവധി 30 മാർക്ക് ആയി നിജപ്പെടുത്തി. 2022-23 അധ്യയന വർഷം മുതൽ താഴെപ്പറയും പ്രകാരം ഗ്രേസ്മാർക്ക് നൽകും. പൊതുവിദ്യാഭ്യാസ വകുപ്പു നടത്തുന്നതോ സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ, കായിക വകുപ്പ് എന്നിവ അംഗീകരിച്ചതോ ആയ അസ്സോസ്സിയേഷനുകൾ നടത്തുന്ന അക്വാറ്റിക്സ്, അത്ലറ്റിക്സ് എന്നീ മത്സരങ്ങളിലും, ഗെയിംസ് ഇനങ്ങൾക്കും 4 സ്ഥാനം വരെ നേടുന്നവർക്ക് 7 മാർക്ക് വീതം ലഭിക്കുന്നതാണ്. 8-ാം ക്ലാസ്സിലോ, ക്ലാസ്സിലോ പഠിക്കുമ്പോൾ സംസ്ഥാനതല സ്കൂൾ കലോത്സവത്തിലോ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ മേളയിലോ പങ്കെടുത്ത് ലഭിക്കുന്ന ഉയർന്ന ഗ്രേഡ്, ഗ്രേസ് മാർക്കിനു പരിഗണിക്കണമെങ്കിൽ 10-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തിരിക്കണമെന്നില്ല. പകരം റവന്യൂ ജില്ലാതല മത്സരത്തിൽ അതേ ഇനത്തിൽ ‘എ’ ഗ്രേഡ് ലഭിച്ചാൽ മതിയാകുന്നതാണ്. 8ാം ക്ലാസിലും 9-ാം ക്ലാസി...

വിദ്യാർഥികളെ വിദ്യാഭ്യാസ വകുപ്പിന്റേതല്ലാത്ത മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കരുത്

Image
സ്കൂൾ വിദ്യാർഥികളെ വിദ്യാഭ്യാസ വകുപ്പിന്റേതല്ലാത്ത പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് നിർദേശം. മന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. വകുപ്പിന്റെതല്ലാത്ത പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണമെന്നും യോഗത്തിൽ ധാരണയായി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഈ വർഷം മുതൽ ഗ്രേസ് മാർക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് 2ദിവസത്തിനകം പുറത്തിറങ്ങും. നിശ്ചിത മാനദണ്ഡങ്ങളോടെയാകും ഗ്രേസ് മാർക്ക് നൽകുക. ഇതുസംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങുമെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ തസ്തികയിൽ 3000ത്തിലധികം ഒഴിവുകൾ

Image
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ തസ്തികയിലേക് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇപ്പോൾ അപേക്ഷിക്കാം. ആകെ 3000ൽ അധികം ഒഴിവുകളാണ് ഉള്ളത്. 4 വർഷത്തെക്കാണ് ഇപ്പോൾ നിയമനം നടത്തുന്നത്. സയൻസ് വിഷയങ്ങളിൽ 50% മാർക്കോടെ മാത്‍സ്, ഫിസിക്സ്‌, ഇംഗ്ലീഷ് എടുത്ത് 12  ക്ലാസ്സ്‌ ജയിച്ചവർക് (ഇംഗ്ലീഷ് വിഷയത്തിൽ 50%ലഭിച്ചിരിക്കണം )അപേക്ഷിക്കാം. 50% മാർക്കോടെ 3 വർഷത്തെ എഞ്ചിനീയറിംഗ് ജയിച്ചവർക്കും (മെക്കാനിക്കൽ /ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് /ഓട്ടോമൊബൈൽ കമ്പ്യൂട്ടർ സയൻസ്/ഇൻസ്‌ട്രുമെന്റേഷൻ ടെക്നോളജി /ഐ ടി )(ഇംഗ്ലീഷ് വിഷയത്തിന് 50%മാർക്ക്‌ നിർബന്ധം)അപേക്ഷിക്കാം. സയൻസ് ഇതര വിഷയക്കാർ 50% മാർക്കോടെ 12- ക്ലാസ്സ്‌ വിജയിച്ചവർ (ഇംഗ്ലീഷ് വിഷയത്തിൽ 50% മാർക്ക്‌ നിർബന്ധം), അല്ലെങ്കിൽ ഇംഗ്ലീഷ് വിഷയത്തിൽ 50%മാർക്കോടെ ഫിസിക്സ്‌,മാത്‍സ് എടുത്തു 2 വർഷ വൊക്കേഷണൽ കോഴ്സ് ജയിച്ചവർക്കും  അപേക്ഷിക്കാം. സയൻസ് പഠിച്ചവർക് സയൻസ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. ഓൺലൈൻ  റജിസ്ട്രേഷൻ ഫോം പൂരിക്കുമ്പോൾ സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിങ്ങിൽ പങ്കെടുക്കാനുള്ള ഓപ്ഷൻ ലഭ്യമാണ്.ശാരീരിക യോഗ്യത: ഉയരം പുരുഷന്മാർക്...

നൂറ് ദിന കർമ്മ പദ്ധതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റേത് 35 പദ്ധതികൾ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് 100 ദിന കർമ്മ പദ്ധതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റേതായി  ഉൾപ്പെടുത്തിയിട്ടുള്ളത് 35 പദ്ധതികൾ. 48,009 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ഇതിൽ 10 പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞതായും മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.   ഗണിതം, സയൻസ് മുതലായ വിഷയങ്ങളിൽ നൂതനങ്ങളായ പ്രവർത്തനങ്ങൾക്ക് ശിശു സൗഹൃദ ഗണിത ശാസ്ത്ര പഠനം പദ്ധതിയിലൂടെ തുടക്കം കുറിക്കും.  പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.എസ്.കെ., എസ്.സി.ഇ.ആർ.ടി.,  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിവിധ ഏജൻസികൾ, കെ.ഡിസ്‌ക്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി  നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ മൈൽഡ് കാറ്റഗറിയിൽപ്പെട്ട ഭിന്നശേഷിക്കാരായ വ്യക്തികൾക്ക്  പ്രതീക്ഷാ സംഗമം പദ്ധതിയിലൂടെ അനുയോജ്യമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. അതിലേക്കായി ഡി.വി.ആർ കോഴ്സ് പൂർത്തീകരിച്ച ടീച്ചർ ട്രെയിനീസ് വഴി  സർവ്വേ നടത്തി തൊഴിൽ ദാതാക്കളേയും അനുയോജ്യമായ തൊഴിലും കണ്ടെത്തും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും (ഗവണ്മെൻറ്/എയിഡഡ്...

CRPF റിക്രൂട്ട്‌മെന്റ് 2023

 CRPF റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം : വിവിധ വിഷയങ്ങളിൽ കോൺസ്റ്റബിൾ (ടെക്‌നിക്കൽ & ട്രേഡ്‌സ്‌മാൻ) തസ്തികകളിലേക്ക് CRPF റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചു. വിവിധ തസ്തികകളിലായി 9,212 ഒഴിവുകളാണുള്ളത്.  10th/12th പാസ്/ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം .  ജോലിയുടെ സംഗ്രഹം  ജോലി : കോൺസ്റ്റബിൾ (ടെക്നിക്കൽ & ട്രേഡ്സ്മാൻ)  യോഗ്യത  : 10th/12th പാസ്/ഐടിഐ  ആകെ ഒഴിവുകൾ :  9,212 പോസ്റ്റുകൾ  ശമ്പളം :  രൂപ. 21,700 – 69,100 അവസാന തീയതി :  2023 ഏപ്രിൽ 25  വിദ്യാഭ്യാസ യോഗ്യത:  CT/ഡ്രൈവർ:  ഒരു അംഗീകൃത ബോർഡിൽ നിന്നുള്ള SSLC അല്ലെങ്കിൽ തത്തുല്യം,  ഹെവി ട്രാൻസ്‌പോർട്ട് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുകയും റിക്രൂട്ട്‌മെന്റ് സമയത്ത് ഡ്രൈവിംഗ് ടെസ്റ്റ് വിജയിക്കുകയും വേണം.  CT/ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ:  ഒരു അംഗീകൃത ബോർഡിൽ നിന്നുള്ള SSLC അല്ലെങ്കിൽ തത്തുല്യം,  ദേശീയ അല്ലെങ്കിൽ സംസ്ഥാന കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് അല്ലെങ്കിൽ മറ്റേതെങ്കിലും അംഗീകൃത സ്ഥാപനം അംഗീകരിച്ച മെക്കാനിക് മോട്ടോർ വ...

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (CRPF) 9223 ഒഴിവുകൾ: അപേക്ഷ മാർച്ച്‌ 27മുതൽ

രാജ്യത്തെ അർദ്ധ സൈനിക വിഭാഗമായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (സിആർപിഎഫ്) കോൺസ്റ്റബിൾ തസ്തികളിലേക്ക് അപേക്ഷിക്കാൻ അവസരം. ടെക്നിക്കൽ/ട്രേഡ്സ്മാൻ വിഭാഗങ്ങളിലായി ആകെ 9223 ഒഴിവുകളുണ്ട്. പത്താം ക്ലാസ് വിജയിച്ച സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. മാർച്ച് 27 മുതൽ ഏപ്രിൽ 25 വരെ http://crpf.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ജനറൽ, ഒബിസി വിഭാഗക്കാർക്കു 100 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗക്കാർക്കും സ്ത്രീകൾക്കും വിമുക്തഭടന്മാർക്കും ഫീസ് അടയ്‌ക്കേണ്ടതില്ല. നെറ്റ് ബാങ്കിങ് / യുപിഐ / ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് മുഖേന ഫീസ് അടയ്ക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. വനിതകൾക്കുള്ള ഒഴിവുകൾ ബഗ്ലർ, കുക്ക്, വാട്ടർ കാരിയർ, വാഷർ വുമൺ, ഹെയർ ഡ്രസർ, സഫായ്ക,സഫായ, രംചാരി പുരുഷന്മാർക്കുള്ള ഒഴിവുകൾ ഡ്രൈവർ, മോട്ടർ മെക്കാനിക്- വെഹിക്കിൾ, കോബ്ലർ, കാർപെന്റർ, ടൈലർ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബഗ്ലർ, ഗാർഡനർ, പെയിന്റർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, രംചാരി, മേസൺ, പ്ലമർ, ഇലക്ട്രിഷ്യൻ. ശമ...

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്: അവസാന തീയതി മാർച്ച്‌ 30

കേരളത്തിനു പുറത്ത് അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയിലൂടെ മെറിറ്റ്/ റിസർവേഷൻ അടിസ്ഥാനത്തിൽ 2022-23 അധ്യയന വർഷം പ്രവേശനം നേടി പഠിക്കുന്ന അർഹരായവർക്ക് ഇ-ഗ്രാന്റ്‌സ് പോർട്ടൽ മുഖേന അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 30. കൂടുതൽ വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ നിന്ന് ലഭിക്കും.