Posts

Plus One Single Window Admission-2025

Image
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഒഫീഷ്യലി പബ്ലിഷ് ചെയ്ത Prospectus & Govt Order റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്.ഏകജാലക കാര്യങ്ങളിൽ പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ  ആണ് ഫൈനൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി  മെയ് 20 ആണ്   +1 HSE Prospectus 2025 Simon Mash 413KiB ഇതുമായി ബന്ധപ്പെട്ട് കുട്ടികളൂം അധ്യാപകരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. ഈ വർഷവും അപേക്ഷകൾ  ഓൺലൈനായി കുട്ടികൾ തന്നെ ആണ് സമർപ്പിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.  CBSE മാത്തമാറ്റിക്സ് standard പഠിച്ചകുട്ടികൾക്ക് മാ...

സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ പാടില്ല: ബാലാവകാശ കമ്മിഷൻ

സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ നിർദേശിച്ചു. പരിപാടികൾ ശനി ,  ഞായർ ദിവസങ്ങളിൽ പകൽ സമയം ആരംഭിച്ച് രാത്രി  9.30  നകം തീരുന്ന രീതിയിൽ ക്രമീകരിക്കണം. സ്‌കൂൾ പ്രവർത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും തടസ്സപ്പെടുത്തുന്ന രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. സർക്കാരിതര ഏജൻസികളും ,  ക്ലബ്ബുകളും ,  വിവിധ സംഘടനകളും സ്‌കൂൾ അവധി ദിവസങ്ങളിൽ മാത്രമേ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാവു.           പഠനത്തോടൊപ്പം കലാ-കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നത് കുട്ടിയുടെ അവകാശമാണ്. കുട്ടികൾക്ക് സമ്മർദ്ദമോ തടസ്സങ്ങളോ ഇല്ലാതെ കലാ-കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന സാഹചര്യം ഓരോ സ്‌കൂളിലും ഉണ്ടാവണം. പഠനത്തിന്റെ ഭാഗമായുള്ള കലാ-കായിക മത്സരങ്ങളിലെ പങ്കാളിത്തവും കുട്ടികൾക്ക് മാനസിക സമ്മർദങ്ങളില്ലാതെ കടന്നുപോകാവുന്ന അനുഭവമായി മാറണമെന്നും കമ്മിഷൻ നിരീക്ഷിക്കുന്നു.സ്‌കൂൾ വാർഷികം രാത്രി ഏറെ വൈകി അവസാനിപ്പിക്കുന്നതായും വിവിധ കലാപരിപാടികൾക്ക്  ഉച്ചമുതൽ മേക്കപ്പിട്ട് വി...

ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ: 9900 പുതിയ തസ്തികകൾ

മിനിമം പത്താം ക്ലാസ്സ്, ITI, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. തസ്തികയുടെ പേര് : അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആകെ ഒഴിവുകൾ : 9900 ജോലി സ്ഥലം:  അഖിലേന്ത്യാ തലത്തിൽ ശമ്പളം :  ₹19,900/- അപേക്ഷ ആരംഭിക്കുന്ന തീയതി :  2025 ഏപ്രിൽ 12 അപേക്ഷിക്കേണ്ട അവസാന തീയതി : 2025 മേയ് 11 ഔദ്യോഗിക വെബ്സൈറ്റ് :  indianrailways.gov.in പത്താം ക്ലാസ്സ്/SSLC + ITI: NCVT/SCVT അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മില്ല്‌റൈറ്റ്/മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ & TV), ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്, ആർമേച്ചർ & കോയിൽ വൈൻഡർ, മെക്കാനിക് (ഡീസൽ), ഹീറ്റ് എഞ്ചിൻ, ടേണർ, മഷിനിസ്റ്റ്, റെഫ്രിജറേഷൻ & എയർ-കണ്ടീഷനിംഗ് മെക്കാനിക് തുടങ്ങിയ ട്രേഡുകളിൽ. പത്താം ക്ലാസ്സ്/SSLC + അപ്രന്റീസ്ഷിപ്പ്: മുകളിൽ പറഞ്ഞ ട്രേഡുകളിൽ പൂർത്തിയാക്കിയ കോഴ്സ്. പത്താം ക്ലാസ്സ്/SSLC + ഡിപ്ലോമ: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ മൂന്നു വർഷ ഡിപ്ലോമ അല്ല...

SPECIAL LEAVE FOR HEART SURGERY - Enhanced

 GO(P)No41-2025-FinDated03-04-2025_94.pdf

ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി.

ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. സര്‍വ്വീസിലിരിക്കെ മരിക്കുമ്ബോള്‍ 13 വയസ് തികഞ്ഞ മക്കള്‍ക്ക് മാത്രമേ ഇനി ആശ്രിത നിയമനം വഴി ജോലി ലഭിക്കൂസർവീസ് നീട്ടികൊടുക്കല്‍ വഴിയോ പുനർനിയമനം മുഖേനയോ സർവ്വീസില്‍ തുടരുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതർക്ക് അർഹതയുണ്ടായിരിക്കില്ല. മരണപ്പെട്ട ജീവനക്കാരൻ്റെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാൻ പാടില്ലെന്നതുമാണ് പുതിയ വ്യവസ്ഥകള്‍. പതിമൂന്ന് വയസ് പ്രായപരിധി വെക്കുന്നതില്‍ സര്‍വ്വീസ് സംഘടനകള്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അത് മന്ത്രിസഭാ യോഗം കണക്കിലെടുത്തില്ല. ആശ്രിത നിയമനം വേണ്ടാത്തവർക്ക് സമാശ്വാസ ധനം അടക്കം നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും അക്കാര്യവും പുതുക്കിയ മാനദണ്ഡങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. പൊതുഭരണ വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനത്തിനായി ഒഴിവുകള്‍ അനുവദിച്ച്‌ നല്‍കുന്നത്. വിവിധ വകുപ്പുകളില്‍ നിന്ന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് സീനിയോറിറ്റി ലിസ്റ്റ് അപ്ഡേറ്റ് ചെയ്യും. ഏകീകൃത സോഫ്റ്റുവെയറില്‍ ...

പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ ആഘോഷപരിപാടികൾ വേണ്ട

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂൾ കൊമ്പൗണ്ടിൽ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.

അധ്യാപകർക്കെതിരെ നടപടികൾക്ക് മുമ്പ് പ്രാഥമിക അന്വേഷണം അനിവാര്യമെന്ന് ഹൈക്കോടതി

Image
കുട്ടികളുടെ നല്ലഭാവിക്കായി ചെറിയ ശിക്ഷ നൽകിയാൽ കേസെടുക്കുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലി ചെയ്യേണ്ടത്’- അധ്യാപകർക്കെതിരെ നടപടികൾക്ക് മുമ്പ് പ്രാഥമിക അന്വേഷണം അനിവാര്യമെന്ന് ഹൈക്കോടതി Click here to download the High Court ruling on the procedure to be followed regarding complaints filed by Students & Parents against Teachers.