Posts

സ്‌കൂൾ മാനേജുമെന്റ് കമ്മിറ്റി (SMC)

സംസ്ഥാനത്തെ എല്ലാ ഗവൺമെന്റ്/എയ്ഡഡ് വിദ്യാലയങ്ങളിലും പി.റ്റി.എയുടെ കൂടെ പ്രവർത്തിക്കുന്ന ഒരു പ്രധാനപ്പെട്ട ഘടനയാണ് സ്‌കൂൾ മാനേജുമെന്റ് കമ്മിറ്റി (SMC). 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തെ അടിസ്ഥാനമാക്കിയാണിത് രൂപീകരിച്ചത്. SMC രൂപീകരണ മാർഗനിർദ്ദേശങ്ങൾ: 750-ൽ താഴെ കുട്ടികളുള്ള സ്കൂളുകൾ: 16 അംഗങ്ങൾ (കൺവീനർ, ജോയിന്റ് കൺവീനർ ഒഴികെ) 750-ൽ കൂടുതലുള്ള സ്കൂളുകൾ: 21 അംഗങ്ങൾ 75% അംഗങ്ങൾ മാതാപിതാക്കളിൽ നിന്ന് തെരഞ്ഞെടുക്കണം കാലാവധി 2 വർഷം കുട്ടിയുടെ വിദ്യാഭ്യാസം അവസാനിച്ചാൽ അംഗത്വം നഷ്ടപ്പെടും 50% അംഗങ്ങൾ വനിതകൾ ആയിരിക്കണം 2 മാസംകൊണ്ട് ഒരിക്കൽ യോഗം ചേരണം ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ രക്ഷാകർത്താക്കളിൽ നിന്ന് ക്വാറം: 16 അംഗ കമ്മിറ്റിക്ക് 9, 21 അംഗ കമ്മിറ്റിക്ക് 11 SMC അംഗങ്ങൾ: Member 16 Member Committee 21 Member Committee Principal Convener Convener HM / Vice Principal Joint Convener Joint Convener Ward Member 1 1 Educational Expert 1 1 School Le...

യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം - കേരളത്തിലെ നവോന്മേഷത്തിന്റെ പാത

Image
യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം - കേരളത്തെ വിജ്ഞാന സമൂഹമാക്കി മാറ്റാൻ 2021-22ലെ സംസ്ഥാന ബജറ്റിൽ, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ചാലക ശക്തിയാക്കാനും വിജ്ഞാന സമൂഹമാക്കി മാറ്റാനും നാലുഘടകങ്ങളുള്ള കൃത്യമായ കർമ്മപരിപാടിയാണ് നിർദ്ദേശിച്ചത്. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളുടെ നൈപുണ്യ വികസനത്തിനും തൊഴിൽ നൽകുന്നതിനുമുള്ള കർമ്മപരിപാടി ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ വിപുലമായ ശ്രമങ്ങൾ ഉൽപ്പാദന പ്രവർത്തനങ്ങൾക്കും ഇന്നൊവേഷനും പ്രാധാന്യമുള്ളതും cutting-edge സാങ്കേതികവിദ്യകളും ഏകോപിപ്പിക്കാവുന്ന രീതിയിൽ ഉന്നതവിദ്യാഭ്യാസം പുനസംഘടിപ്പിക്കൽ കൃഷി, മൃഗപരിപാലനം, ക്ഷീരോൽപ്പാദനം, മത്സ്യബന്ധനം, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ ഡിജിറ്റൽ രൂപാന്തരത്തിലേക്ക് അന്നത്തെ ധനമന്ത്രിയുടെ നിർദ്ദേശ പ്രകാരം നോളജ് ഇന്നൊവേഷൻ ഫണ്ട് എന്ന പ്രത്യേക ഫണ്ട് രൂപീകരിക്കാനായി തീരുമാനമായി. തുടര്‍ന്നാണ് കെ-ഡിസ്‌ക് കേരളത്തിലെ ഇന്നൊവേഷൻ മേഖലയെ ചിട്ടപ്പെടുത്തുന്നതിനായി യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം സമഗ്രമായി രൂപകൽപ്പന ചെയ്തത്. ഈ പ്രോഗ്രാം അമേരിക്കൻ ഐക...

Young Innovators Programme (YIP) 8.0 – Igniting the Future of Innovation in Kerala

Image
🌟 യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (YIP) 8.0 – പുതുവൈജ്ഞാനിക കേരളത്തിനായി 🌟 കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) അവതരിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (YIP) 8-ാം പതിപ്പിലേക്ക് സ്വാഗതം. വിദ്യാർത്ഥികളിൽ ശാസ്ത്രവൈദഗ്ധ്യവും നവോത്ഥാന ചിന്തയും ഉണർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന ഈ പ്രോഗ്രാം, ഇനി പതിനായിരങ്ങൾക്കാണ് സാധ്യതകൾ തുറക്കുന്നത്. 🔍 YIP എന്നത് എന്താണ്? YIP എന്നത് കേരളത്തിൽ നവോപജ്ഞാന സമൂഹം സൃഷ്ടിക്കാൻ തയ്യാറാകുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും നവീന പഠനത്തിലൂടെ മുന്നോട്ട് നയിക്കുന്ന K-DISC-ന്റെ ഫ്ലാഗ്‌ഷിപ്പ് പദ്ധതി യാണ്. പ്രശ്നപരിഹാര ശൈലി, ക്രിയാത്മക ചിന്ത, ശാസ്ത്രീയ മനോഭാവം എന്നിവ വികസിപ്പിക്കുന്നതാണ് ലക്ഷ്യം. 🎯 ദർശനം: വിദ്യാർത്ഥികളെ നവീകരണ ചക്രത്തിൽ പങ്കെടുപ്പിച്ചുകൊണ്ട്, അവരെ സമൂഹപരിവർത്തനത്തിന് നേതൃത്വം നൽകുന്ന മാറ്റങ്ങൾക്കാരാക്കുക. 🧠 ലക്ഷ്യം: ഡിസൈൻ തിങ്കിംഗ്, കൂട്ടായ്മ, നേതൃത്വം, റൂട്ട്കോസ് അനാലിസിസ് തുടങ്ങിയ 21-ആം നൂറ്റാണ്ടിന്റെ പ്രധാന വിദ്യകൾ ശിക്ഷണത്തിലൂടെ നൽകുന്നു. 🧠 YIP വഴി വിദ്യാർത്ഥികളിൽ വളർത...

സ്പാർക്കിൽ Non Salary HR ബില്ലുകൾക്ക് Paperless സംവിധാനം

ജൂലൈ 2025 മുതൽ SPARK വഴി Non-Salary HR ബില്ലുകൾക്ക് Paperless സംവിധാനം 2025 ജൂലൈ മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റ് ബില്ലുകളും SPARK സിസ്റ്റത്തിലൂടെ പൂർണ്ണമായും കടലാസ് രഹിതമായി സമർപ്പിക്കേണ്ടതായി കേരള സർക്കാർ ഉത്തരവിട്ടിരിക്കുന്നു. G.O.(P) No. 44/2025/Fin (തീയതി: 09.04.2025) പ്രകാരം Non-Salary HR Claims ഉൾപ്പെടെ എല്ലാ ബില്ലുകളും SPARK വഴി PDF ആയി അപ്‌ലോഡ് ചെയ്ത് സമർപ്പിക്കേണ്ടതായിരിക്കും. ബില്ലുകളുടെ തരം: Salary Bills, Arrear & Allowance Bills: Salary Matters മെനുവിൽ നിന്ന് Non-Salary HR Claims: Accounts മെനുവിൽ നിന്ന് (TR 59(C) ഫോർമാറ്റിൽ) Non-Salary HR Claims ഇവയെ ഉൾപ്പെടും: GPF താത്കാലിക വായ്പ / NRA / ക്ലോഷർ TA / Transfer TA Medical Reimbursement LTC Terminal Surrender മരണപ്പെട്ട ജീവനക്കാരുടെ ശമ്പള/അറിയർ താത്കാലിക/ദിവസ വേതന ജീവനക്കാരുടെ ശമ്പളങ്ങൾ SPARK വഴി Supporting Documents അപ്‌ലോഡ് ചെയ്യുന്നത്: പുതിയ നടപടിക്രമം: SPARK ലോഗിൻ ചെയ്ത് PDF ഫോർമാറ്റിൽ ബില്ലുകളും അനുബന്ധ രേഖകളും അപ്‌ലോഡ് ചെയ്യണം. ട്രഷറിയിലേക്ക് കടലാസ് റിക്ക്വയർമെന്...

സ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാ

ഈ അധ്യയന വർഷം മുതൽ സ്‌കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേദഗതികൾ വരുന്നു.  കലോത്സവത്തിൽ ഒരു മത്സരാർത്ഥിക്ക് പരമാവധി 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും (സംസ്‌കൃതം, അറബിക് കലോത്സവങ്ങൾ ഉൾപ്പെടെ) മത്സരിക്കാം. സ്‌കൂൾ തല കലോത്സവത്തിന് പ്രവേശന ഫീസ് ഈടാക്കാൻ പാടില്ല. ഹൈസ്‌കൂളുകൾക്ക് ഇരുപതിനായിരം രൂപയും യു.പി., എൽ.പി. സ്‌കൂളുകൾക്ക് പതിനായിരം രൂപയും പിടിഎ ഫണ്ടിൽ നിന്ന് ചെലവഴിക്കാൻ  പ്രധാന അധ്യാപകന്/പ്രിൻസിപ്പ ലിന്  അധികാരമുണ്ട്. അപ്പീൽ ഫീസ് സ്‌കൂൾ തലത്തിൽ 1000/ രൂപയും, ഉപജില്ലാ തലത്തിൽ 2000/ രൂപയും, റവന്യൂ ജില്ലാ/ സംസ്ഥാന തലങ്ങളിൽ 5000/ രൂപയുമാണ്. അപ്പീൽ അനുകൂലമായാൽ ഫീസ് തിരികെ ലഭിക്കും. നൃത്ത ഇനങ്ങൾക്ക് റെക്കോർഡ് ചെയ്ത സി.ഡി./പെൻഡ്രൈവ്/ഹാർഡ് ഡിസ്‌ക് എന്നിവ മാത്രമേ ഉപയോഗിക്കാവൂ. ശാസ്‌ത്രോത്സവ മാന്വൽ പരിഷ്‌കരിച്ചു കഴിഞ്ഞു. ഉത്തരവും ഇറങ്ങി. കായികോത്സവ മാന്വൽ പരിഷ്‌കരണത്തിനുള്ള സമിതികൾ യോഗം ചേർന്നിട്ടുണ്ട്. ഉടൻ ഉത്തരവിറങ്ങും.

ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രി പ്രവേശനം: അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു; ജൂലൈ 5നകം സ്ഥിരീകരിക്കണം

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമുള്ള വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ പരിശോധിക്കാം. വിവരങ്ങൾ സ്ഥിരീകരിക്കേണ്ടത് എങ്ങനെ? അപേക്ഷകർ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം നൽകിയിട്ടുള്ള വ്യക്തിഗത അക്കാദമിക വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിച്ച് 'Confirm' ബട്ടൺ ക്ലിക്ക് ചെയ്യണം. വിവരങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ അത് തിരുത്താനും ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാനുമുള്ള അവസാന തീയതി ജൂലൈ 5 വൈകിട്ട് 5 മണി വരെയാണ്. ശ്രദ്ധിക്കുക: പുതിയ ക്ലെയിമുകൾ സാധ്യമല്ല ഈ ഘട്ടത്തിൽ പുതിയ ക്ലെയിമുകൾ നൽകുവാൻ സാധിക്കുകയില്ല. നിലവിലുള്ള വിവരങ്ങൾ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താനും ആവശ്യപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്യാനും മാത്രമാണ് ഇപ്പോൾ അവസരം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കപ്പെടുമെന്ന് അധികൃതർ അറിയ...

സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം (School Social Service Scheme)

സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം (SSSS) – 2025-26 മാര്‍ഗരേഖ വിദ്യാര്‍ഥികളില്‍ മാനവികവും ഭരണഘടനാപരവുമായ മൂല്യബോധം വളര്‍ത്തുന്നതിനായി രൂപീകരിച്ച പദ്ധതി ആണ് School Social Service Scheme (SSSS) . 2025-26 അധ്യയന വര്‍ഷത്തിനുള്ള മാര്‍ഗരേഖ പ്രകാരം, പദ്ധതി നടപ്പാക്കുന്നതിന് നിര്‍ദേശിച്ചിരിക്കുന്ന പ്രധാന നടപടികള്‍ ചുവടെ: 🟢 യോഗ്യതയും അംഗീകാര നടപടികളും സര്‍ക്കാര്‍ മേഖലയിലെ ഹൈസ്‌കൂളുകളും യു പി സ്‌കൂളുകളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് അപേക്ഷ നല്‍കണം . അപേക്ഷാ ഫോറത്തിന്റെ മാതൃക ലഭിക്കാന്‍ 👉 ഇവിടെ ക്ലിക്കുചെയ്യുക . ജില്ലാ/സംസ്ഥാന തല മോണിറ്ററിങ്ങ് സമിതിയുടെ അംഗീകാരത്തിനുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസില്‍ നിന്ന് രജിസ്റ്റര്‍ നമ്പര്‍ ലഭിക്കും . റജിസ്റ്റര്‍ ലഭിച്ച വിദ്യാര്‍ഥികള്‍ യൂണിറ്റ് വിവരങ്ങളുള്ള ബോര്‍ഡ് സ്കൂളില്‍ സ്ഥാപിക്കണം . മാതൃക 👉 ഇവിടെ . 🟢 അംഗത്വവും വിദ്യാര്‍ഥി തെരഞ്ഞെടുപ്പും ജൂണ്‍ 15ന് മുമ്പ് പുതിയ അംഗങ്ങളായി ചേര്‍ക്കുന്നതിന് അപേക്ഷ ക്ഷണിക്കണം. യൂണിറ്റിന്റെ ആദ്യ വര്‍ഷം: 5-ാം ക്ലാസിലും 8-ാ...