പോസ്റ്റുകള്‍

ജനാധിപത്യത്തിന്‍റെ വിജയത്തില്‍ സന്തോഷം: സി.ബി.സി.ഐ

ജനാധിപത്യത്തിന്‍റെ വിജയത്തില്‍ സഭയ്ക്ക് അതിയായ സന്തോഷമുണ്െടന്നു തെരഞ്ഞടുപ്പ് വിജയത്തെക്കുറിച്ച് സി.ബി. സി. ഐ പ്രതികരിച്ചു. ജനാധിപ ത്യത്തിന്‍റെ വിജയം സഭയുടെയും വിജയമാണ് സി.ബി. സി.ഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് സ്റ്റനിസ്ലാവസ് ഫെര്‍ണാണ്ടസ് പറഞ്ഞു. ക്രൈസ്തവരും മതന്യൂന പക്ഷങ്ങളുടെയും വിജയമാണിത് ഒറീസയും, ഗുജറാത്തും ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് ഭാരത സഭ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസിന്‍റെ വിജയത്തിനൊപ്പം ഇതൊരു വെല്ലുവിളികൂടിയാണ് മതേതരമൂല്യങ്ങളെ സംരക്ഷിക്കാത്തവര്‍ നാളെ ചവറ്റുകുട്ടയിലെറിയപ്പെടും, കണ്ടമാലിലും, കര്‍ണാടകയിലും ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ തങ്ങളുടെ പെട്ടിയില്‍ വീഴുന്ന വോട്ടുകളെപ്പറ്റിയാണ് രാഷ്ട്രീയ നേതൃത്വം. ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പ് റവ ഡോ: റാഫേല്‍ ചീനാത്ത് പറഞ്ഞു. ക്രൈസ്തവന്‍റെ വേദനക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് ഡല്‍ഹി സഹായമെത്രാന്‍ റവ ഡോ: ഫ്രാങ്കോ മുളയ്ക്കല്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യവും മതേതരത്വവും ആഗ്രവിച്ച് അതിനായി പ്രവര്‍ത്തിച്ച സാധാരണക്കാരായ ജനതയെ സഭ ആദരിക്കുന്നു, വികസനവും ജനക്ഷേമ പദ്ധതികളുമാണ് രാജ്യത്തിന് വേണ്ടത് ഭിന്നതയും കലഹവുമല്ല, പുത...

പെരിങ്ങാട് പള്ളിയില്‍ തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിച്ചു

ഇമേജ്
പെരിങ്ങാട് വിശുദ്ധ തോമസ് ശ്ലീഹായുടെ നാമധേയത്തിലുള്ള നവീകരിച്ച ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിച്ചു. പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തില്‍ വച്ച് തിരുസ്വരൂപങ്ങള്‍ ആശീര്‍വദിച്ചശേഷം നിരവധി വാഹനങ്ങളുടെ അകന്പടിയോടെ പെരിങ്ങാട് സെന്‍റ് തോമസ് ദേവാലയത്തിലേക്ക് കൊണ്ടുവന്നു. ദേവാലയ കവാടത്തില്‍വച്ച് തിരുസ്വരൂപങ്ങള്‍ സ്വീകരിച്ച് പ്രദക്ഷിണമായി കൊണ്ടുവന്ന് രൂപക്കൂടുകളില്‍ പ്രതിഷ്ഠിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ പേരാമംഗലത്ത് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസ് പുന്നോലിപറന്പില്‍ സഹകാര്‍മികനായിരുന്നു. ഇതോടനുബന്ധിച്ച് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും നടന്നു.

ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍

കാക്കശേരി സെന്‍റ് മേരീസ് ദേവാലയത്തിലെ അള്‍ത്താരയ്ക്കുമുന്നില്‍വച്ച് ഊമപ്പെണ്ണിനെ ഉരിയാടാപയ്യന്‍ മിന്നുകെട്ടി വധുവായി സ്വീകരിച്ചു. കാക്കശേരി എടക്കളത്തൂര്‍ ജോസിന്‍റെയും ഫിലോമിനയുടെയും മകന്‍ സിജോയും മാള കുഴൂര്‍ പാറശേരി ഫ്രാന്‍സിസിന്‍റെയും കൊച്ചു ത്രേസ്യായുടെയും മകള്‍ ഫ്രാന്‍സിസുമാണ് വിവാഹിതരായത്. പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസ് പുന്നോലിപറന്പില്‍, മുന്‍ വികാരി ഫാ. പോള്‍ പയ്യപ്പിള്ളി എന്നിവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. കൈപറന്പിലെ സ്വകാര്യ പ്രസില്‍ പ്രിന്‍ററായി ജോലി ചെയ്യുകയാണ് സിജോ. കുന്നംകുളത്ത് എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ സിജോ തിരുവനന്തപുരത്ത് പ്രിന്‍റിംഗ് ടെക്നോളജിയില്‍ തൊഴില്‍ പരിശീലനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ഫ്രാന്‍സി ഇപ്പോള്‍ മാള എല്‍.ബി.എസില്‍ കംപ്യൂട്ടര്‍ കോഴ്സിന് പഠിക്കുകയാണ്. സിജോയുടെ സഹോദരന്‍ ഷിജോയുടെ വിവാഹവും ഒന്നിച്ചാണ് നടന്നത്. കാക്കശേരി പള്ളിയില്‍ നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളെകൂടാതെ മൗനത്തിന്‍റെ ലോകത്തുള്ള വരന്‍റെയും വധുവിന്‍റെയും ഒട്ടേറെ സുഹൃത്തുക്കളും എത്തിയിരുന്നു. നിശബ്്ധതയുടെ താഴ്വാ...

Face Expo Notice

ഇമേജ്
About

തിരുനാള്‍ ബാഡ്ജ്

ഇമേജ്
About About About About About

IGNOU

ഇമേജ്
About About About About About

Santhimadom

ഇമേജ്
About