പോസ്റ്റുകള്‍

പാവറട്ടി ഇടവക യുവജനസംഗമം 13-ന്

തീര്‍ഥകേന്ദ്രത്തിലെ മുഴുവന്‍ യുവജനങ്ങളെയും പങ്കെടുപ്പിച്ച് 13-ന് പാരീഷ് ഹാളില്‍ യുവജനസംഗമം യുവത-2009 ചലച്ചിത്ര പിന്നണി ഗായകന്‍ ഫ്രാങ്കോ ഉദ്ഘാടനം ചെയ്യും. രാവിലെ 8.45-ന് യുവജന ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. സെമിനാര്‍, ടാലന്‍റ് ഹണ്ട്, ഗ്രൂപ്പ് ഡൈനാമിക്സ്, ഓപ്പണ്‍ ഫോറം, ചര്‍ച്ചകള്‍, സ്നേഹവിരുന്ന് തുടങ്ങിവ യുവജനസംഗമത്തിന്‍റെ ഭാഗമായി നടക്കും. എം.എ. ജോഷി, റവ. ഡോ. ലോറന്‍സ് തൈക്കാട്ടില്‍, പി.ഐ. ലാസര്‍, ഫാ. ജോസ് പുന്നോലിപറന്പില്‍ തുടങ്ങിയവര്‍ സെമിനാറിനു നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ ഫാ. ആന്‍റോ ഒല്ലൂക്കാരന്‍, ടി.ജെ. സൈമണ്‍, കെ.പി.ജോസ്, ഒ.കെ. ഫ്രാന്‍സിസ്, ടി.ജെ. ജോസ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

പെരിങ്ങാട് പള്ളിയില്‍ തിരുനാളിന് കൊടിയേറി

പെരിങ്ങാട് സെന്‍റ് തോമസ് പള്ളിയില്‍ മധ്യസ്ഥനായ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളിന് കൊടികയറി. വികാരി ഫാ. ജോസ് പുന്നോലിപറന്പില്‍ കൊടിയേറ്റം നിര്‍വഹിച്ചു. 19, 20 തീയതികളിലാണ് തിരുനാള്‍. 14 വരെ ദിവസവും വൈകീട്ട് 5.30-ന് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന തുടര്‍ന്ന് ധ്യാനം. ധ്യാനം നയിക്കുന്നത് ഗാഗുല്‍ത്താ ധ്യാനകേന്ദ്രത്തിലെ ഫാ. ജോഷി പറപ്പുള്ളി. 19-ന് വൈകീട്ട് 5.30-ന് ലദീഞ്ഞ്, കുര്‍ബാന, സന്ദേശം, നൊവേന, കൂടുതുറക്കല്‍ ശുശ്രൂഷ, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍. 20-ന് രാവിലെ 6.30-ന് വിശുദ്ധ കുര്‍ബാന, 10-ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന. കാര്‍മികന്‍: ഫാ. സിന്‍റോ തൊറയില്‍. സന്ദേശം: ഫാ. ഡിറ്റോ കൂള. തുടര്‍ന്ന് നൊവേന, പ്രദക്ഷിണം.

100 രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ്

എന്‍ജിനിയേഴ്സ് ദിനമായ 15ന് നൂറു രോഗികള്‍ക്ക് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ സൗജന്യ ഡയാലിസിസ് നടത്തും. കെ.എസ്.ഇ.ബി എന്‍ജിനിയേഴ്സ് അസോസിയേഷനും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജും സംയുക്തമായാണ് ഡയാലിസിസ് നടത്തുന്നത്.

കെസിഎസ്എല്‍ ഏകാങ്കനാടകമത്സരം

അതിരൂപത കെസിഎസ്എല്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി സ്കൂള്‍ തല നാടകമത്സരത്തിന് തുടക്കമായി. മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സെന്‍റ് തോമസ് ഹയര്‍ സെ ക്കന്‍ഡറി സ്കൂളില്‍ അതിരൂപത കെസിഎസ്എല്‍ ഡയറക്ടര്‍ ഫാ. തോമസ് കാക്കശേരി നിര്‍വഹിച്ചു. ജെയിംസ് ചിറ്റിലപ്പിള്ളി, കൊ ച്ചുറാണി, ജോയ് കൂള, ജോണ്‍ റാ ഫേല്‍ എന്നിവര്‍ പങ്കെടുത്തു. 20-ഓളം സ്കൂളുകളാണ് മത്സരത്തി ല്‍ പങ്കെടുക്കുന്നത്

പള്ളിആക്രമണത്തില്‍ പ്രതിഷേധം

ബാംഗളൂരിലെ സെന്‍റ് ഫ്രാന്‍സീസ് ദേവാലയത്തില്‍ ആ ക്രമണം നടത്തിയ സംഭവത്തില്‍ കെ.സി.ബി.സി മദ്യവിരുദ്ധസമിതി തൃശൂര്‍ അതിരൂപത കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജോജു പനയ്ക്കല്‍ അധ്യക്ഷ ത വഹിച്ചു. പ്രസിഡന്‍റ് ആന്‍റണി പന്തല്ലൂക്കാരന്‍, ടി.എല്‍ പൗലോസ്, മാര്‍ട്ടിന്‍ പേരെക്കാടന്‍, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, ടി.സി. കുര്യാക്കോസ്, കെ.എല്‍ ആന്‍റണി, പ്രേമ മൈക്കിള്‍, ലൂസി ഈനാശു എന്നിവര്‍ പ്രസംഗിച്ചു. ബാംഗളൂരിലെ ഹെബഗുഡി സെന്‍റ് ഫ്രാന്‍സീസ് ദേവാലയത്തിലെ തിരുസ്വരൂപങ്ങള്‍ നശിപ്പിക്കുകയും പള്ളിസാമഗ്രികള്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കണമെന്ന് കേരള ന്യൂനപക്ഷഫ്രണ്ട് സംസ്ഥാനകമ്മിറ്റി അടിയന്തിരയോഗം ആവശ്യപ്പെട്ടു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തില്‍ ചെയര്‍മാന്‍ സൈബാസ്റ്റ്യന്‍ ചൂണ്ടല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സി.എ. ജോണി, പി.ടി കൊച്ചപ്പന്‍ പല്ലന്‍, വി.ടി ജോസ്, വര്‍ഗീസ് നായങ്കര എന്നിവര്‍ പ്രസംഗിച്ചു.

ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചലച്ചിത്ര ശില്പശാല

ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടും ദേവമാത കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയും ചേര്‍ന്ന് 18 മുല്‍ 20 വരെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ത്രിദിന ചലച്ചിത്ര ശില്‍പശാല നടത്തും. തലോര്‍ ദീപ്തി ഹൈസ്കൂല്‍ കാന്പസില്‍ നടത്തുന്ന ക്യാന്പില്‍ ചലച്ചിത്രാസ്വാദനം, തിരക്കഥാരചന, സംവിധാനം, ഛായാഗ്രഹണം എന്നീ വിഷയങ്ങളില്‍ ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകര്‍ പരിശീലനം നല്‍കും. ക്യാന്പംഗങ്ങള്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്വസ്വചിത്രത്തിന്‍റെ നിര്‍മാണവും പരിശീലന പദ്ധതിയുടെ ഭാഗമാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9446589830, 9495072304 എന്നീ നന്പറുകളില്‍ ബന്ധപ്പെടണം.

മാധ്യമങ്ങള്‍ സമൂഹ നന്മയ്ക്ക് നിലകൊള്ളണം: മാര്‍ തൂങ്കുഴി

മാധ്യമങ്ങള്‍ സമൂഹനന്‍മയ്ക്ക് വേണ്ടിയാണ് നിലകൊള്ളേണ്ടതെന്ന് ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി പറഞ്ഞു. അതിരൂപത ബുള്ളറ്റിന്‍റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഡി.ബി.സി.എല്‍.സിയില്‍ സംഘടിപ്പിച്ച മാധ്യമശില്‍പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ തൂങ്കുഴി. സമൂഹത്തിലെ തിന്‍മക്കെതിരെ പ്രതികരിച്ച് സമൂഹ നന്‍മ ഉറപ്പുവരുത്തേണ്ട വലിയ ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. അതിരൂപത പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഫാ. റാഫേല്‍ ആക്കാമറ്റത്തില്‍ അധ്യക്ഷത വഹിച്ചു. ദീപിക ന്യൂസ് എഡിറ്റര്‍ ഡേവീസ് പൈനാടത്ത്, ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടര്‍ സി.കെ.തോമസ്,ജോര്‍ജ് പൊടിപ്പാറ, എം.പി. സുരേന്ദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു. പ്ലാറ്റിനം ജൂബിലി ജനറല്‍ കണ്‍വീനര്‍ ഫാ. ഫ്രാന്‍സിസ് ആളൂര്‍, മാധ്യമ ശില്‍പശാല ചെയര്‍മാന്‍ ഫാ. ലിജോ ചിറ്റിലപ്പിള്ളി, ജോര്‍ജ് ചിറമ്മല്‍, യു.സി.ജോയ്, ജോസഫ് കാരക്കട, സിസ്റ്റര്‍ ജോസഫിന്‍, സിസ്റ്റര്‍ റെയ്മ എന്നിവര്‍ പ്രസംഗിച്ചു.