പോസ്റ്റുകള്‍
മരണത്തിരുനാള്‍
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
സെന്റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ നാളെ ആഘോഷിക്കും. രാവിലെ 5.30നുള്ള ദിവ്യബലിയോടെ മരണതിരുനാള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് രാവിലെ 7.30നും വൈകീട്ട് അഞ്ചിനും ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടാകും. പത്തിനുള്ള റാസ കുര്‍ബാനയ്ക്ക് തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അബൂക്കന്‍ മുഖ്യകാര്‍മികത്വം വഹിക്കും. റാസ കുര്‍ബാനയെത്തുടര്‍ന്ന് പാരിഷ് ഹാളില്‍ വിശുദ്ധന്റെ നേര്‍ച്ച ഭക്ഷണം സൗജന്യമായി വിതരണം ചെയ്യും. പതിനയ്യായിരത്തോളം പേര്‍ക്ക് സൗജന്യമായി ഊട്ടുഭക്ഷണം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ഏഴോടെ വിശുദ്ധ തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിച്ചുള്ള ദീപാലംകൃതമായ രഥഘോഷയാത്രകള്‍ വാദ്യമേളങ്ങളോടെ ദേവാലയത്തിലേക്ക് പുറപ്പെടും. രാത്രി ഒന്‍പതിന് ദേവാലയമുറ്റത്ത് ഫാന്‍സി വെടിക്കെട്ട് അരങ്ങേറും. രാത്രി 11ഓടെ ദീപാലംകൃതമായ തേരുകള്‍ ദേവാലയത്തിന് അഭിമുഖമായി അണിനിരക്കും. ഫാ. സജി വടക്കേത്തല, ഫാ. ജോസ് പുതുക്കരി, ഫാ. ജോബ് അറക്കാപറന്പില് എന്നിവര്‍ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് സഹകാര്‍മികരാകും. ട്രസ്റ്റിമാരായ ടി.ജെ. ജോണി, വി.ടി. ജോര്‍ജ്, സി.വി. ജോസ്, സി.കെ...
ചോദ്യപേപ്പറില്‍ വീണ്ടും ഹിഡന്‍ അജന്‍ഡ; ധ്യാനകേന്ദ്രത്തില്‍ പോകുന്നത് അന്ധവിശ്വാസമെന്ന്
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ധ്യാന കേന്ദ്രത്തില്‍ പോകുന്നത് അ ന്ധവിശ്വാസം കൊണ്ടാണെന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥികളെക്കാണ്ട് ഉത്തരക്കടലാസില്‍ നിര് ബന്ധമായി എഴുതിക്കാന്‍ വിദ്യാ ഭ്യാസ വകുപ്പ് ചോദ്യ പേ പ്പറിനെ കരുവാക്കുന്നു. അന്ധവിശ്വാസ ങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിക്കുന്ന കൈയെ ഴുത്ത് മാസികയ്ക്ക് കുട്ടികളെ ക്കൊണ്ട് എഡിറ്റോറി യല്‍ എഴുതി ക്കുകയാണ് മാ ര്‍ക്സിസ്റ്റ് വി ശ്വാ സിയായ അന്ധവിശ്വാ സി യെന്ന ചോദ്യകര്‍ത്താവ്. കുട്ടികളില്‍ നി രീശ്വരവാദം കുത്തിവയ്ക്കാനുള്ള ഇടതു സര്‍ക്കാരിന്റെ ഹിഡന്‍ അജന്‍ഡ വീണ്ടും മറനീക്കുന്നതാണ് ഇതിലൂടെ പ്രകട മാകുന്നത്. എട്ടാം ക്ലാസിലെ വാര്‍ഷിക പരീക്ഷാചോദ്യപേപ്പറിലൂടെയാണ് മതവിശ്വാസവും ധ്യാനകേന്ദ്രത്തില്‍ പോകുന്നതുമൊക്കെ തെറ്റാണെന്നു വരുത്താനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്. ഇന്നലെ നടന്ന മലയാളം പരീക്ഷയുടെ ചോദ്യക്കടലാസില് രണ്ടാമത്തേതാണ് വിവാദ ചോദ്യം . ജീവിതപ്രശ്നങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ നേരിടുന്നതിനു പകരം ജ്യോതിഷികളുടെയും ധ്യാനകേന്ദ്രങ്ങളുടെയും ആള് ദൈവങ്ങളുടേയും താങ്ങുതേടാനുള്ള പ്രവണത സമൂഹത്തില്‍ പെരുകുകയല്ലേ അന്ധവിശ്വാസങ്ങള്ക്കെതിരേ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിക്കുന്ന കൈയെഴു...
ജീവിതത്തെ ആത്മാര്‍ഥമായി വിലയിരുത്തുന്നതിനുള്ള സമയം
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സുവിശേഷത്തിലെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ ജീവിതത്തെ ആത്മാര്‍ഥമായി വിലയിരുത്തുന്നതിനുള്ള സമയമായാ ണ് തിരുസഭ നോന്പുകാലത്തെ കണക്കാക്കുന്നത്. അതിനാല്‍ ഈ വര്‍ഷം നീതിയെക്കുറിച്ചുള്ള ചിന്തകളാണ് ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത്. വിശുദ്ധ പൗലോസ് പറയുന്നു- ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്ക്കും ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി ലഭിക്കുന്നതാണ്. (റോമ 3.21).പെസഹ ത്രിദിനത്തിലാണല്ലോ നോന്പുകാലം പൂര്‍ത്തിയാകുന്നത്. അന്ന് ഉപവിയുടെയും ദാനത്തിന്റെയും രക്ഷയുടെയും പൂര്‍ണതയായ ദൈവത്തിന്റെ നീതിയുടെ ആഘോഷം നാം നടത്തും. അതുകൊണ്ട് ഈ നോന്പുകാലം, എല്ലാ നീതിയും പൂര്‍ത്തിയാക്കാന്‍ വന്ന ക്രിസ്തുരഹ സ്യ ത്തെക്കുറിച്ചുള്ള ആഴമായ അറിവിനും യഥാര്‍ഥമായ മനസ്താപത്തിനും ഓരോ ക്രൈസ്തവനെയും നയിക്കുന്ന കാലമായിരിക്കണം.നീതി എന്നാല്‍ ഓരോ വ്യക്തിക്കും അവന് അര്‍ഹതപ്പെട്ടത് ലഭിക്കുക എന്നാണെന്ന് മൂന്നാം നൂറ്റാണ്ടിലെ റോമന്‍ നിയമജ്ഞനായ ഉല്‍പ്പിയന്‍ നിര്‍വചിച്ചിട്ടുണ്ട്. മനുഷ്യന് അര്‍ഹതപ്പെട്ടതെല്ലാം ഉറപ്പാക്കാന്‍ നിയമത്തിനാവില്ല. അതു ദൈവത്തില്‍ നിന്നു ദാനമായി ലഭിക്കുന്നതാണ്. ദ...
വിശ്വാസ മൂല്യങ്ങളെ തച്ചുടയ്ക്കുന്ന മാധ്യമ സംസ്കാരം
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
വിശ്വാസ മൂല്യങ്ങളെ തച്ചുടയ്ക്കുന്ന മാധ്യമ സംസ്കാരം വ്യാപിക്കുന്നുവെന്ന് കെസിബിസി ജനറല്‍ സെക്രട്ടറിയും തൃശൂര്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പാലാരിവട്ടം പിഒസിയില്‍ ആരംഭിച്ച ആഗോള കത്തോലിക്കാ ദൃശ്യ-ശ്രാവ്യ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ സിഗ്്നിസിന്റെ ഇന്ത്യന്‍ വിഭാഗത്തിന്റെ ദേശീയ അസംബ്ലിയും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ തങ്ങളുടെ കാഴ്ചക്കാരുടെയും വായനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിനായി പരമ്പരാഗത വിശ്വാസങ്ങളെയും മൂല്യങ്ങളെയും സംസ്കാരത്തെയും കാറ്റില്‍പ്പറത്തുന്നു. കുടുംബ ബന്ധങ്ങളെ തള്ളിപ്പറയുകയും വിവാഹേതര ബന്ധങ്ങള്‍ ക്കും അക്രമങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുകയും ചെയ്യുന്നു.മാധ്യമങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം കണ്ടറിഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നതിനായി ചാനലുകള്‍ തുടങ്ങുന്നു. വ്യവസായം മാത്രം ലക്ഷ്യം വച്ചുകൊണ്ട് വന്‍കിട ബിസിനസുകാരും ഈ രംഗത്തേക്കു കടന്നു കയറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സത്യവിശ്വാസങ്ങള്‍ ജനങ്ങളിലെത്തിക്കുകയെന്ന കടമ...