പോസ്റ്റുകള്‍

ആര്‍ഭാട വിവാഹങ്ങള്‍ ക്രൈസ്തവ വിരുദ്ധം -വര്‍ക്കി വിതയത്തില്‍

ഇമേജ്
കോടികള്‍ മുടക്കിയുള്ള ആര്‍ഭാട വിവാഹങ്ങള്‍ ക്രൈസ്തവ വിരുദ്ധമാണെന്നും അത് ഒഴിവാക്കണമെന്നും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയുടെ കാരുണ്യവര്‍ഷം 2011-ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദൈവം സമ്പത്ത് നല്‍കുന്നത് ദുര്‍വ്യയം ചെയ്യാനല്ലെന്നും സഹജീവികളോട് കരുണ കാട്ടാനാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്‌നേഹവും കരുണയും വാക്കുകളില്‍ ഒതുങ്ങുന്ന കാലമാണിത്. ഇത് പ്രവൃത്തിയില്‍ പ്രകടമാകണം. ക്രൈസ്തവരോട് മാത്രമല്ല എല്ലാ വിഭാഗത്തില്‍പ്പെട്ടവരോടും കരുണയും അലിവും പുലര്‍ത്താന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും വര്‍ക്കി വിതയത്തില്‍ ആഹ്വാനം ചെയ്തു.

പ്രവേശന പരീക്ഷ: തീരുമാനം നീളുന്നതില്‍ ആശയക്കുഴപ്പം

ഇമേജ്
പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തെക്കുറിച്ച് ഈ വര്‍ഷവും ആശങ്കയും ആശയക്കുഴപ്പവും. ദേശീയ പ്രവേശന പരീക്ഷ നടത്താനുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ നീക്കവും എന്‍ട്രന്‍സ് പരീക്ഷ പരിഷ്‌കരിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമവും എല്ലാംകൂടി പ്രവേശന പരീക്ഷയെ സംബന്ധിച്ച അന്തിമ തീരുമാനം നീണ്ടുപോകാന്‍ ഇടയാക്കുന്നു. മെഡിക്കല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ ഒറ്റ പ്രവേശന പരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ വിജ്ഞാപനമാണ് ആശയക്കുഴപ്പത്തിനുള്ള പ്രധാന കാരണം. ഈ വിജ്ഞാപനം റദ്ദാക്കണമെന്നും മുന്‍ വര്‍ഷങ്ങളിലെപ്പോലെ അതത് സംസ്ഥാനങ്ങള്‍ പരീക്ഷ നടത്തിക്കൊള്ളുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്വയംഭരണ സ്ഥാപനമായ മെഡിക്കല്‍ കൗണ്‍സില്‍ ഈ നിര്‍ദേശം അംഗീകരിക്കില്ലെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വന്നിട്ട് ദിവസങ്ങളായെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ വിജ്ഞാപനം റദ്ദാക്കാന്‍ കൂട്ടാക്കിയിട്ടില്ല. ജനവരി മധ്യത്തോടെ ചേരുന്ന സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തി അന്തിമതീരുമാനം കൈക്കൊള്ളാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ദേശ...

എല്ലാ സ്‌കൂളിലും മലയാളപഠനം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ

ഇമേജ്
*പത്താം ക്ലാസ്‌വരെ മലയാളം ഒന്നാം ഭാഷയാക്കണം * ഹയര്‍സെക്കന്‍ഡറിയില്‍ മലയാളപഠനത്തിന് അവസരംവേണം * മലയാളം പഠിക്കാതെ സ്‌കൂള്‍ ഫൈനല്‍ പാസാകാനാകില്ല തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളഭാഷാ പഠനം നിര്‍ബന്ധിതമാക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ ഇതുസംബന്ധിച്ച് പഠനം നടത്തിയ സമിതിയില്‍ ധാരണയായി. പത്താം ക്ലാസ്സുവരെ മലയാളം ഒന്നാം ഭാഷയായിത്തന്നെ പഠിപ്പിക്കണമെന്നും 11, 12 ക്ലാസുകളില്‍ മലയാളം പഠിക്കുന്നതിന് എല്ലാ സ്‌കൂളുകളിലും അവസരം ഉണ്ടാകണമെന്നുമാണ് സമിതി നിര്‍ദേശിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന്റെ യോഗ്യതാമാനദണ്ഡമായി മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കും. മലയാളം പഠിക്കാതെ പത്താംതരം ജയിക്കാന്‍ അവസരം നല്‍കരുതെന്നും ശുപാര്‍ശ ചെയ്യാനാണ് ധാരണ. ആര്‍.വി.ജി. മേനോന്‍ അധ്യക്ഷനായ കമ്മിറ്റിയാണ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. കമ്മിറ്റി ഒരു സിറ്റിങ്കൂടി നടത്തി റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കും. റിപ്പോര്‍ട്ട് ഈ മാസംതന്നെ സര്‍ക്കാരിന് സമര്‍പ്പിക്കും. ഇപ്പോള്‍ നാലാം ക്ലാസ്‌വരെ എല്ലാ വിഭാഗം സ്‌കൂളുകളിലും മലയാളം പഠിപ്പിക്കുന്നുണ്ട്. കൂടാതെ ഇംഗ്ലീഷും ...

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

ഇമേജ്
ഒമ്പതാം ശമ്പളക്കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ധനവകുപ്പിന്റെ www.finance.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് എഴുന്നൂറ് പേജോളം വരുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ വെബ്‌സൈറ്റില്‍ നിന്നുള്ള ഒമ്പതാം ശമ്പളക്കമ്മീഷന്റെ ലിങ്ക് പേജിലും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന ഗവണ്മന്റ് നിയോഗിച്ച ജസ്റ്റീസ് രാജേന്ദ്ര ബാബു അദ്ധ്യക്ഷനായുള്ള 9-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ വെള്ളിയാഴ്ച ഗവണ്മന്റിനു സമര്‍പിച്ച നിര്‍ദേശങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് പൂര്‍ണ രൂപത്തില്‍ വായിക്കാന്‍ താഴെ കൊടുത്ത ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക 9-ാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട്- ഭാഗം 1 9-ാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട്-ഭാഗം 2 (വകുപ്പുകള്‍) 9-ാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട്-ഭാഗം 3 (അലവന്‍സുകള്‍, സര്‍വകലാശാലകള്‍ എന്നിവ) 9-ാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട്- അനുബന്ധങ്ങള്‍ 9-ാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട്- കൂട്ടിച്ചേര്‍ക്കലും ശുദ്ധിപത്രവും റിപ്പോര്‍ട്ടിലെ ശുപാര്‍കളിലെ അപാകങ്ങള്‍ ചൂണ്ടിക്കാട്ടുകയോ അഭിപ്രായങ്ങള്‍ പറയകയോ ചെയ്യാനുള്ളവര്‍ അത് രേഖപ്പെടുത്തു...

ശമ്പളപരിഷ്‌കരണം ഗുണകരമായില്ലെന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍

ഇമേജ്
ശമ്പളം പരിഷ്‌കരിച്ചപ്പോള്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കും ആനുപാതിക വര്‍ധനയുണ്ടായില്ലെന്ന് ആക്ഷേപം. മുമ്പ് സമാന സ്‌കെയിലിലുണ്ടായിരുന്നവരേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ശമ്പളം പുതുക്കിയതെന്നാണ് മുഖ്യപരാതി. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും പ്ലസ്ടുവിലേയും വിഎച്ച്എസ്ഇ നോണ്‍ വൊക്കേഷണല്‍ വിഭാഗത്തിലേയും സീനിയര്‍ അധ്യാപകര്‍ക്കും മുമ്പ് ഒരേ നിരക്കിലായിരുന്നു ശമ്പളം. 11,070-18,450 സ്‌കെയിലില്‍ ശമ്പളം പുതുക്കിയപ്പോള്‍ സീനിയര്‍ അധ്യാപകര്‍ക്ക് 19,240-32,110 ഉം, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് 20,740-33,680 ഉം ആയി. മാത്രമല്ല, കൂടുതല്‍ വര്‍ഷം സര്‍വീസുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ കുറയുന്ന സ്ഥിതിയുമുണ്ട്. 20 വര്‍ഷം സര്‍വീസുള്ളയാള്‍ക്ക് 37,036 രൂപയാണ് പുതിയ സ്‌കെയില്‍ പ്രകാരം ലഭിക്കേണ്ടത്. എന്നാല്‍, പുതിയ സ്‌കെയിലിലെ ഉയര്‍ന്ന പരിധി 32,110 രൂപയാണ്. ശമ്പള സ്‌കെയിലിലെ പരിധി ഉയര്‍ത്താതെ ഈ അപാകം പരിഹരിക്കാനാവില്ല. കോളേജ് അധ്യാപകരും പ്ലസ്ടു അധ്യാപകരും തമ്മിലുള്ള അന്തരം ഭീമമായി വര്‍ധിക്കുന്ന സ്ഥിതിയുണ്ട്. പി.ജി.യും നെറ്റുമാണ് കോളേജ് അധ്യാപക യോഗ്യത. പി.ജി.യും ബി....

LIST OF STUDENTS ELIGIBLE FOR FINANCIAL ASSISTANCE 2010-2011

ഇമേജ്
LIST OF STUDENTS ELIGIBLE FOR FINANCIAL ASSISTANCE 2010-2011 2 VHSE REGIONAL OFFICE, THRISSUR 3 DISTRICT: THRISSUR & IDUKKI RENEWAL 4 SL NO NAME OF STUDENT SCHOOL ALLOWANCES 5 AREA OF DISABILITY % OF DISABILITY CLASS BOY/GIRL BOOKS & STATIONARY UNIFORM SCHOLARSHIP (STATE GOVT) TRANSPORT ESCORT READERS TOTAL 6 RENEWAL  THRISSUR DISTRICT 7 1 VINILA M.R GVHSS DESAMANGALAM MR 45 II G 700 700 600 700 850 0 3550 8 2 JASMINE R GVHSS(G)THRISSUR CP 60 II G 700 700 600 700 850 0 3550 9 3 DHANYA V.K. GVHSS(G) THRISSUR MR 40 II G 700 700 600 700 850 0 3550 10 4 ANSA E.A GVHSS PUTHENCHIRA MR 40 II G 700 700 600 700 850 0 3550 11 5 HANOOB M. HANEEF KNMVHSS VATANAPPILLY OPH 60...

കുട്ടികളിലെ ലൈംഗികചൂഷണത്തിന് കാരണം മാതാപിതാക്കളുടെ ശ്രദ്ധക്കുറവ്

മാതാപിതാക്കളുടെ ശ്രദ്ധക്കുറവുകൊണ്ടാണ് കുട്ടികള്‍ പലപ്പോഴും ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നതെന്ന് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ.എം.കെ.സി. നായര്‍ പറഞ്ഞു. കൗമാരക്കാരുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകം സംഘടിപ്പിച്ച ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൗമാരപ്രായക്കാര്‍ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര തുടങ്ങിയവ കൂടുതലുള്ള ഭക്ഷണം ഒഴിവാക്കണം. സംസ്ഥാനത്ത് കൗമാര പ്രായക്കാരില്‍ 12 ശതമാനത്തിന് അമിത വണ്ണമുണ്ട്. വിളര്‍ച്ചയുള്ളവരും ഏറെയുണ്ട്. കുടുംബബന്ധം കൂടുതല്‍ സുദൃഢമാക്കിയാല്‍ കുട്ടികളിലെ മാനസിക പിരിമുറുക്കം ഒഴിവാക്കാനാകും. കുടുംബാംഗങ്ങള്‍ ഒരുമിച്ച് അത്താഴമെങ്കിലും കഴിക്കാന്‍ ശ്രമിക്കണമെന്ന് ഡോ.എം.കെ.സി. നായര്‍ പറഞ്ഞു. കുട്ടികളിലെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ സ്‌കൂളുകളില്‍ കൗണ്‍സലിംഗ് സൗകര്യം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ദേശീയ പ്രസിഡന്റ് ഡോ.ടി.യു. സുകുമാരന്‍ പറഞ്ഞു. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.ജി.വിജയകുമാര്‍ അധ്യക്ഷനായി. ഐഎംഎ കൊച്ചി ബ്രാഞ്ച്...