പോസ്റ്റുകള്‍

ഒരാള്‍ക്ക് എത്ര ഭൂമി വേണം?

ഇമേജ്
വിശ്വവിഖ്യാതനായ റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ (War and Peace) എന്ന ചെറുകഥാ സമാഹാരത്തില്‍ മനോഹരമായ ഒരു കഥയുണ്‍ട്. ‘ഒരാള്‍ക്ക് എത്ര ഭൂമി വേണെം?’ എന്നാണ് കഥയുടെ പേര്. രാജാവ് സൗജന്യമായി ഭൂമി വിതരണം ചെയ്യുന്ന വാര്‍ത്ത നാട്ടിലൊക്കെ വിളംബരം ചെയ്തു. തികച്ചും സൗജന്യമായി വസ്തു സ്വന്തമാക്കാന്‍ ചെറിയ ഒരു നിബന്ധന പാലിച്ചാല്‍ മതി. ഒരു ദിവസം ഒരാള്‍ എത്ര ഭൂമി നടന്നു പൂര്‍ത്തിയാക്കുന്നുവോ അത്രയും സ്ഥലം അയാള്‍ക്ക് അവകാശമാ­ക്കാം. ഭൂമി മോഹിച്ചെത്തിയവരുടെ കൂട്ടത്തില്‍ പാവപ്പെട്ട പാഹ­മെന്ന ഒരു ചെറുപ്പക്കാരനും ഉണ്‍ടായിരുന്നു. രാവിലെ തന്നെ കൊട്ടാരത്തിലെത്തിയ പാഹമിന് രാജസേവകന്‍ സ്വന്തമാക്കാനുള്ള ഭൂമി കാട്ടിക്കൊടുത്തു. അത്യുത്സാഹത്തോടെ അയാള്‍ നടപ്പാരംഭിച്ചു. നടന്നാല്‍ കുറച്ചു ഭൂമിയേ സ്വന്തമാക്കാന്‍ കഴിയൂ എന്ന് ചിന്തിച്ച് അയാള്‍ വേഗം ഓടാന്‍ തുടങ്ങി. ഇടയ്ക്ക് കലശലായി ദാഹിച്ചെങ്കിലും വെള്ളം കുടിക്കാന്‍ നിന്നാല്‍ സ്ഥലം നഷ്ടപ്പെടുന്നതോര്‍ത്ത് അതിന് തുനിഞ്ഞില്ല. ഭക്ഷിക്കാന്‍ സമയം കളയാതെ കൂടുതല്‍ ഭൂമിയ്ക്കായി ഓട്ടം തുടര്‍ന്നു. ഇടയ്ക്ക് കുഴഞ്ഞു വീണെങ്കിലും ഇഴഞ്ഞും വലിഞ്ഞുമൊക്കെ പ...

ക്രൈസ്തവസഭയെ അവഹേളിച്ച് വീണ്ടും അധ്യാപക പഠനസഹായി

ഇമേജ്
ക്രൈസ്തവ സഭയെ മനഃപൂര്‍വം അവഹേളിക്കാന്‍ ഉദ്ദേശിച്ചു മലയാളം അധ്യാപകരുടെ ജില്ലാതല ക്ലസ്റ്ററില്‍ സിഡി പ്രദര്‍ശനം. വൃദ്ധസദനങ്ങള്‍ പ്രത്യേകിച്ചു ക്രൈസ്തവസഭയുടെ നേതൃത്വത്തിലുള്ളവ കച്ചവടസ്ഥാപനങ്ങളാണെന്നു സ്ഥാപിക്കുന്ന വിധത്തിലാണു സിഡിയിലെ അവതരണം. തേഞ്ഞ കാലടികളിലൂടെ എന്ന പേരിലുള്ള സിഡി ജിഎച്ച്എസ്എസ് തടത്തില്‍പറന്പില്‍ സ്കൂളിലെ ഒന്‍പത് സി ക്ലാസിലെ കുട്ടികള്‍ തയാറാക്കിയതെന്നാണു ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഏതാനും സ്കൂള്‍ കുട്ടികളുടെ സംഭാഷണങ്ങളും ചില വൃദ്ധജനങ്ങളെയും കാണിച്ചശേഷം, വൃദ്ധസദനങ്ങളും കച്ചവട സ്ഥാപനങ്ങളാണെന്നുള്ള വിലയിരുത്തല്‍ ഡോ.ഡി.ശശിധരന്‍ എന്ന മനഃശാസ്ത്രജ്ഞന്‍ സിഡിയിലൂടെ നല്കുന്നു. അതിനുശേഷം കാണിക്കുന്നതു ഒരു ബോര്‍ഡാണ്. കരുണാഭവന്‍ (Home of Compassion) , താമരശേരി രൂപത, വൃന്ദാവന്‍ കോളനി. താമരശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ആരംഭിച്ചതാണു ചേവായൂരിലെ കരുണാഭവന്‍. 56 വൃദ്ധജനങ്ങള്‍ ഈ സ്ഥാപനത്തില്‍ അന്തേവാസികളാണ്. വിവിധ മതസ്ഥരായ നല്ലവര്‍ പ്രതിദിനം നല്കുന്ന സാന്പത്തികസഹായംവഴിയാണു സ്ഥാപനം നടന്നുപോകുന്നത്. ബോര്‍ഡില്‍ പേരുപറഞ്ഞു പ്രസ്തുത സ്ഥാപനത്തെ അവഹേളിക്ക...

ക്ലസ്റ്റര്‍ ബഹിഷ്‌കരിക്കും: സംയുക്ത അധ്യാപക സമിതി

ഇമേജ്
ഇടത് സര്‍ക്കാരിന്റെ അധ്യാപകദ്രോഹ നടപടികള്‍ക്കെതിരെയും ശമ്പള പരിഷ്‌കരണ ശുപാര്‍ശകള്‍ പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ടും 29ന് സംയുക്ത അധ്യാപക സമിതി സംസ്ഥാന വ്യാപകമായി ക്ലസ്റ്റര്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എം.ഡി. റാഫി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉയര്‍ന്ന യോഗ്യതകള്‍ ഉള്ള ഹയര്‍ സെക്കന്‍ഡറി , വൊക്കേഷണല്‍ അധ്യാപകര്‍ക്ക് യോഗ്യതകള്‍ കുറവുള്ള മറ്റ് ജീവനക്കാരേക്കാള്‍ ശമ്പളം കുറവ് അനുവദിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ആരോപിച്ചു. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ബാബു പി. ആളൂര്‍, കെ.വി. ജയരാജന്‍, ഇ.കെ. സോമന്‍, കെ.പി. ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.

CE Monitoring Dates

CE Monitoring Dates-07-02-2011 to 11-02-2011 CE Uploading- March 3 to 5.

അധ്യാപകര്‍ക്ക് സെന്‍സസ് ഡ്യൂട്ടി; പരീക്ഷാക്കാലത്തിനുമുന്പേ സ്കൂളുകള്‍ അടച്ചിടേണ്ടിവരും

അധ്യാപകരെ സെന്‍സസ് ഡ്യൂട്ടിക്കു നിയോഗിച്ചതോടെ വാര്‍ഷികപരീക്ഷയ്ക്കു തയാറെടുക്കുന്നതിനു തൊട്ടുമുന്പേ സംസ്ഥാനത്തെ സ്കൂളുകള്‍ അടച്ചിടേണ്ട ഗതികേടാവും. ഫെബ്രുവരി അഞ്ചു മുതല്‍ മാര്‍ച്ച് അഞ്ചുവരെയുള്ള കാലയളവില്‍ സെന്‍സസെടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതിനായി അധ്യാപകര്‍ക്കു 13 ദിവസത്തോളം അവധി നല്കും. എല്ലാ സ്കൂളുകളിലെയും പ്രധാന അധ്യാപകര്‍ ഒഴികെ മിക്ക അധ്യാപകര്‍ക്കും സെന്‍സസ് ഡ്യൂട്ടി നല്‍കിയിട്ടുള്ളതിനാല്‍ സ്കൂളുകള്‍ അടച്ചിടാതെ മറ്റു മാര്‍ഗമില്ലാത്ത സ്ഥിതിയാണ്. സെന്‍സസ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടവര്‍ നിശ്ചിതസമയത്തിനുള്ളില്‍ വിവരങ്ങള്‍ (ഡേറ്റ) ശേഖരിച്ചില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും നിര്‍ദേശമുണ്ട്. മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയെപ്പാലും ബാധിക്കുന്നതാണ് ഈ തീരുമാനം. കൂടാതെ വാര്‍ഷികപരീക്ഷയ്ക്ക് ഒരുങ്ങുന്ന സമയമായതിനാല്‍ അധ്യാപകരില്ലാതെ വരുന്നതു വിദ്യാര്‍ഥികളെയും ബാധിക്കും. സിലബസ് തീര്‍ക്കാനും എടുത്ത വിഷയങ്ങള്‍ റിവിഷന്‍ നടത്താനുമുള്ള വിലപ്പെട്ട സമയമാണ് അധ്യാപകരെ സെന്‍സസ് ഡ്യൂട്ടിക്കു നിയോഗിച്ചതിലൂടെ നഷ്ടപ്പെടുക. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ഥ...

ഹയര്‍സെക്കന്‍ഡറി ക്ലസ്റ്റര്‍ മീറ്റിങ് 24ന്

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ ക്ലസ്റ്റര്‍ മീറ്റിങ് 24ന് നടക്കും. ക്ലസ്റ്റര്‍ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. 29ന് നിശ്ചയിച്ചിരുന്ന ക്ലസ്റ്ററുകളും 24-നായിരിക്കും നടത്തുകയെന്ന് ഡയറക്ടര്‍ അറിയിച്ചു.

AKSTU notice on pay anomaly

ഇമേജ്