പോസ്റ്റുകള്‍

കുര്‍ബാനയ്ക്കുള്ള വീഞ്ഞ് പരിശോധിച്ചത് വിവാദമായി

സി.എസ്.ഐ. സഭയിലെ പള്ളികളില്‍ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നതിന് സൂക്ഷിച്ചിരുന്ന വീഞ്ഞ് എകൈ്‌സസ് സംഘം പരിശോധനയ്ക്കായി എടുത്ത സംഭവം വിവാദമാകുന്നു. കോട്ടയം ജില്ലയില്‍ സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയിലെ മേലുകാവ് മറ്റം ബുക്ക് ഡിപ്പോയില്‍നിന്ന് കഴിഞ്ഞ മൂന്നിന് വൈകീട്ടാണ് പാലാ എകൈ്‌സസ് സി.ഐ. ടി.എ.അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുകുപ്പി വീഞ്ഞ് കൊണ്ടുപോയത്. വീഞ്ഞില്‍ ആല്‍ക്കഹോളിന്റെ അംശം കലര്‍ന്നിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പരിശോധിക്കാനാണ് കൊണ്ടുപോയതെന്ന് എകൈ്‌സസ് വിഭാഗം പറയുന്നു. എന്നാല്‍, പള്ളികളില്‍ വിശുദ്ധകുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നതിനായുള്ള വീഞ്ഞായിരുന്നു ഇതെന്ന് സഭാ അധികൃതര്‍ അറിയിച്ചു. സംസ്ഥാന എകൈ്‌സസ് ജോയിന്റ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേലുകാവുമറ്റത്ത് അന്വേഷണത്തിനെത്തിയതെന്ന് പാലാ എകൈ്‌സസ് സി.ഐ. ടി.എ.അശോക്കുമാര്‍ അറിയിച്ചു. മേലുകാവുമറ്റത്തുള്ള ഒരു ബേക്കറിയില്‍നിന്ന് വീഞ്ഞ് വാങ്ങി കുടിച്ചയാള്‍ കുഴഞ്ഞുവീണു എന്ന വിവരമാണ് കമ്മീഷണര്‍ക്ക് ലഭിച്ചത്. ബേക്കറിയില്‍ അന്വേഷിച്ചപ്പോള്‍ തൊട്ടടുത്ത ബുക്ക്സ്റ്റാളിലാണ് വീഞ്ഞുവില്പന നടക്കുന്നതെന്നറിഞ്ഞു. ഇവിടെ...

ഒന്നാംക്ലാസ് പ്രവേശനം ഇക്കൊല്ലം 5 വയസ്സില്‍

ഇമേജ്
ആറ് വയസ് വേണമെന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥ അംഗീകരിക്കുന്നതിനൊപ്പം തത്കാലം നിലവിലുള്ള സ്ഥിതി തുടരാന്‍ മന്ത്രിസഭായോഗം നിര്‍ദേശിച്ചു. നിലവില്‍ അഞ്ചു വയസ്സാണ് ഒന്നാംക്ലാസ് പ്രവേശനത്തിന് കേരളത്തില്‍ ബാധകം. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ രണ്ടുവര്‍ഷത്തെ സാവകാശമുണ്ട്. ഈ കാലയളവിനുള്ളില്‍ അഞ്ചു വയസ്സുള്ള കുട്ടികള്‍ക്കായി പ്രീപ്രൈമറി സ്‌കൂള്‍ തുടങ്ങി ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ്സാക്കി നിശ്ചയിക്കാമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ. മന്ത്രിസഭാ യോഗ തീരുമാനമുണ്ടായെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ല. കേന്ദ്രനിയമം ഒരു വര്‍ഷംമുമ്പ് പാസാക്കിയതിനാല്‍ ഒന്നാംക്ലാസ് പ്രവേശനത്തിന് അഞ്ചു വയസ് തത്കാലം തുടരാമെന്നതിന് സര്‍ക്കാര്‍ ഉത്തരവ് പ്രത്യേകമായി ഇറക്കേണ്ടിവരും. അതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയും വേണം.

പാവറട്ടി തീര്‍ഥകേന്ദ്രത്തില്‍ ബുധനാഴ്ച തിരുനാള്‍ നാളെ ആരംഭിക്കും

സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തില്‍ വലിയനോന്പിലെ ബുധനാഴ്ച തിരുനാള്‍ നാളെ ആരംഭിക്കും. വലിയ നോന്പ് ആരംഭം മുതല്‍ ഉയര്‍പ്പുതിരുനാള്‍വരെയുളള ഏഴു ബുധനാഴ്ചകളിലായാണ് തിരുനാള്‍ ആഘോഷിക്കുന്നത്. നോന്പിലെ എല്ലാ ബുധനാഴ്ചയും രാവിലെ 5.30, ഏഴ്, 8.15, പത്ത്, വൈകീട്ട് അഞ്ച്, ഏഴ് എന്നീ സമയങ്ങളില്‍ ദിവ്യബലിയും വിശുദ്ധ യൗസേപ്പിതാവിന്‍റെ നൊവേനയും ഉണ്ടായിരിക്കും.  പത്തിന് ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കുശേഷം ദേവാലയ അള്‍ത്താരയില്‍വച്ച് ശിശുക്കള്‍ക്കുള്ള ആദ്യ ചോറൂണ്‍ നടക്കും. തിരുനാളിനെത്തുന്നവര്‍ക്ക് പാരിഷ് ഹാളില്‍ സൗജന്യ നേര്‍ച്ചഊട്ടും ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ചയിലെ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. സജു വടക്കേത്തല മുഖ്യകാര്‍മികത്വം വഹിക്കും. പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അന്പൂബക്കന്‍ നേര്‍ച്ചഭക്ഷണ ആശീര്‍വാദം നിര്‍വഹിക്കും. ഓരോ ബുധനാഴ്ച തിരുനാളിനും പതിനായിരത്തോളം പേര്‍ ഊട്ടുഭക്ഷണത്തിന് എത്തിചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാ. അനീഷ് ചെറുപ്പറന്പില്‍, എം.പി. ജറോം, ടി.ജെ. സൈമണ്‍, എന്‍.കെ. ജോസഫ്, പി.കെ. ജോബ് എന്നിവര്‍ പാവറട്ടിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

പേ ഫിക്സ് ചെയ്യുന്നത് എങ്ങിനെ?

ഇമേജ്
ശമ്പളപരിഷ്‌കരണം - എന്ത് ? കാലാസൃതമായി ജീവിതനിലവാരത്തില്‍ വരുന്ന മാറ്റങ്ങള്‍ പൊതുവിപണിയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഏകോപ്പിക്കാനാണ് ശമ്പളപരിഷ്‌കരണം നടത്തുന്നതെന്ന് പൊതുവില്‍ പറയാം. അങ്ങിനെ ഏകോപിപ്പിക്കുമ്പോള്‍ പൊരുത്തക്കേടുകളും സ്വാഭാവികമാണ്. അതിനെ അനോമലി എന്നാണ് പറയുക. അത് പരിഹരിക്കുന്നതിനും സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കും. ശമ്പളപരിഷ്‌കരണം എങ്ങിനെ ? 1.07.2009ല്‍ നിലവിലുണ്ടായിരുന്ന ശമ്പളത്തോട് 64 % ഡി.എ, ഫിറ്റ്‌മെന്റ്, സര്‍വ്വീസ് വെയിറ്റേജ് എന്നിവ കൂട്ടിയാണ് പുതുക്കിയ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. 1-1-2010 മുതല്‍ പുതുക്കിയ അടിസ്ഥാന ശമ്പളത്തിന്റെ 8% ഡി.എയും 1-7-2010 മുതല്‍ 18% ഡി.എയും നമുക്ക് ലഭിക്കും. ഹൌസ് റെന്റ് അലവന്‍സിലും സിറ്റി കോമ്പന്‍സേറ്ററി അലവന്‍സിലും മാറ്റമുണ്ട്. പക്ഷേ അടിസ്ഥാന ശമ്പളം നിര്‍ണയിക്കുന്നതിന് അതൊന്നും പരിഗണിക്കുന്നതേയില്ല. അതിനായി വേണ്ടത് സര്‍വ്വീസില്‍ പ്രവേശിച്ച തീയതി, ഓപ്ഷന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന ദിവസം, 1-7-2009 ലെ അടിസ്ഥാന ശമ്പളം (Basic Pay) എന്നിവയാണ്. പിന്നെ അല്പം ലോജിക്കും. House Rent Allowance Pay Range B2 Class City C ...

അഡീഷ​ണല്‍ ഷീറ്റുകളും പ്രിന്‍സിപ്പല്‍മാര്‍ ഡി.ഇ.ഒ യില്‍ നിന്നും ശേഖരിക്കണം.

2011 SSLC, ഹയര്‍ സെക്കന്റെറി എന്നിവയുടെ ഉത്തരക്കടലാസുകള്‍, സി.വി കവറുകള്‍ എന്നിവ ഇനിയും ആവശ്യമുണ്ടെങ്കില്‍ ചീഫ് സൂപ്രണ്ട് അതാതു ഡി.ഇ.ഒ കളില്‍ നിന്നും ശേഖരിക്കണം, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയുടെ അഡീഷ​ണല്‍ ഷീറ്റുകളും പ്രിന്‍സിപ്പല്‍മാര്‍ ഡി.ഇ.ഒ യില്‍ നിന്നും ശേഖരിക്കണം. 

നോന്പുകാല ബുധനാഴ്ചയാചരണം.

ഇമേജ്
ദിവ്യബലി സമയക്രമം രാവിലെ : 5.30, 7, 8.15, 10. വൈകീട്ട് : 5, 7. 10 മണിയുടെ ദിവ്യബലിക്കുശേഷം കുട്ടികള്‍ക്ക് ചോറൂണ്, ഭക്തജനങ്ങള്‍ക്ക് നേര്‍ച്ചഭക്ഷണ വിതരണം എന്നിവ ഉണ്ടായിരിക്കും. വലിയ നോന്പിലെ ബുധനാഴ്ചകളില്‍ -10 am ന് കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ 09-03-11 ഫാ. സജു വടക്കേത്തല 16-03-11 ഫാ. ജോസ് പുതുക്കരി MSFS 23-03-11 ഫാ. ഷിബു ചീരമറ്റത്തില്‍ CSJBP 30-03-11 ഫാ. ജോജു ചിരിയങ്കണ്ടത്ത് 06-04-11 ഫാ. ജോസ് എടക്കളത്തൂര്‍ 13-04-11 ഫാ. ജോസ് പുലിക്കോട്ടില്‍ 20-04-11 ഫാ. ജോസ് തെക്കക്കര

നോന്പുകാലം

ഇമേജ്
നോന്പാരംഭം   വിവാഹാഘോഷങ്ങള് ‍ ക്ക് മുടക്ക് . 2011 മാര് ‍ ച്ച് 06 ാം തിയ്യതി മുതല് ‍ 50 നോന്പ് ആരംഭിക്കുന്നു . അന്നുമുതല് ‍ ഉയിര് ‍ പ്പുതിരുനാള് ‍ (2011 ഏപ്രില് ‍ 24) വരെ വിവാഹാഘോഷങ്ങള് ‍ ക്ക് മുടക്കമായിരിക്കും . മാര് ‍ ച്ച് 7 ാം തിയതി വിഭൂതി തിങ്കള് ‍. രാവിലെ 5.30 ന് വിഭൂതി തിരുകര് ‍ മ്മങ്ങള് ‍. രാവിലെ 7.30 നും വൈകിട്ട് 5 നും ദിവ്യബലി ഉണ്ടായിരിക്കും . നോന്പുകാലത്ത് എല്ലാ ദിവസവും രാവിലെ 5.30 ന് ‍ റെ വി . കുര് ‍ ബാനയ്ക്കുശേഷം വി . കുരിശിന് ‍ റെ വഴി . നോന്പിലെ എല്ലാ ബുധനാഴ്ചയും നോന്പുകാല ബുധനാഴ്ചയാചരണം . രാവിലെ 5.30 നും , 7 നും , 8.15 നും , 10 നും വൈകിട്ട് 5 നും , 7 നും ദിവ്യബലി . രാവിലെ 10 മണിയുടെ ദിവ്യബലിക്കുശേഷം കുട്ടികള് ‍ ക്ക് ചോറൂണ് , ഭക്തജനങ്ങള് ‍ ക്ക് നേര് ‍ ച്ചഭക്ഷണ വിതരണം .