പോസ്റ്റുകള്‍

ആത്മീയ ചൈതന്യം പകര്‍ന്ന പാവറട്ടി തിരുനാളിന് പ്രൗഢഗംഭീര പരിസമാപ്തി

ഇമേജ്
തീര്‍ഥാടകര്‍ക്ക് ആത്മീയചൈതന്യം പകര്‍ന്ന പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ 135-ാം മാധ്യസ്ഥ തിരുനാളിന് പ്രൗഢഗംഭീരമായ പരിസമാപ്തി. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ വെള്ളിവര്‍ണ്ണ തോരണങ്ങള്‍ മേലാപ്പുചാര്‍ത്തിയ പ്രദക്ഷിണ വീഥിയിലൂടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചു നടത്തിയ തിരുനാള്‍ പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കുചേര്‍ന്നു. തിരുനാള്‍ പ്രദക്ഷിണം സമാരംഭിക്കുന്പോള്‍ പാവറട്ടിയിലെ സിമന്‍റ്, പെയിന്‍റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ദേവാലയസന്നിധിയില്‍ വെടിക്കെട്ട് നടന്നു. തിരുനാള്‍ പ്രദക്ഷിണം പള്ളിനടയിലെ വിശുദ്ധ അന്തോണീസിന്‍റെ കപ്പേളയിലെത്തി തിരിച്ച് തീര്‍ഥകേന്ദ്രത്തില്‍ സമാപിച്ചു. ഇന്നലെ രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ ഗാനപൂജയ്ക്ക് ഫാ. ഡേവീസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. റവ. ഡോ. വിന്‍സന്‍റ് കുണ്ടുകുളം തിരുനാള്‍ സന്ദേശം നല്‍കി. ഫാ. അനീഷ് ചെരുപറന്പില്‍ സഹകാര്‍മികനായിരുന്നു. കമനീയമായി അലങ്കരിച്ച തീര്‍ഥകേന്ദ്രം മുഖമണ്ഡപത്തില്‍ പ്രതിഷ്ഠിച്ച വിശുദ്ധന്‍റെ തിരുസ്വരൂപം ദര്‍ശിക്കുന്നതിനും അനുഗ്രഹങ്ങള്‍ യാചിക്കുന്നതിന...

അനുഗ്രഹം തേടി പാവറട്ടി തിരുനാളിനു പതിനായിരങ്ങള്‍

ഇമേജ്
പാവറട്ടി: ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ അനുഗ്രഹ ദായകനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് വിശ്വാസതീക്ഷണതയോടെ പതിനായിരങ്ങളെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തിസാന്ദ്രമായ കൂടുതുറക്കല്‍ തിരുകര്‍മ്മങ്ങള്‍ നടന്നു. അള്‍ത്താരയുടെ മുകളില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധന്‍റെ രൂപകൂട് തുറന്നതോടെ പള്ളിക്കകവും പരിസരവും വിശുദ്ധ യൗസേപ്പിതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ഥനാ മന്ത്രത്താല്‍ മുഖരിതമായി. പിന്നീട് വിശുദ്ധ യൗസേപ്പിതാവ്, പരിശുദ്ധ കനികാമറിയം, വിശുദ്ധ പത്രോസ് ശ്ലീഹ എന്നിവരുടെ തിരുസ്വരൂപങ്ങള്‍ ദേവാലയ മുഖമണ്ഡപത്തില്‍ പ്രത്യേകം അലങ്കരിച്ച രൂപകൂടില്‍ ഭക്തജനങ്ങള്‍ക്ക് പൊതുവണക്കത്തിനായി സ്ഥാപിച്ചു. ഭക്തിസാന്ദ്രമായ കൂടുതുറക്കല്‍ ശുശ്രൂഷയ്ക്കുശേഷം തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന്‍ പള്ളി വെടിക്കെട്ട് കണ്‍വീനര്‍ സുബിരാജ് തോമസിന് യോഗ തിരി കൈമാറിയതോടെ വെടിക്കെട്ടിന് തുടക്കമായി. ആകാശത്ത് വര്‍ണപുഷ്പങ്ങള്‍ വിരിയിച്ച വെടിക്കെട്ട് ആരംഭിക്കും മുന്നേ പള്ളി...

The Grand feast 2011 PHOTOS

ഇമേജ്

നടയ്ക്കല്‍ മേളം ആസ്വാദകരുടെ മനം കവര്‍ന്നു

പാവറട്ടി: തീര്‍ഥകേന്ദ്രം തിരുനാളിനോടനുബന്ധിച്ച് വടക്കു സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നടയ്ക്കല്‍ മേളം ആസ്വാദകരുടെ മനം കവര്‍ന്നു. മേള വിദ്വാന്‍ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും 100ഓളം കലാകാരന്മാരും ചേര്‍ന്നായിരുന്നു നടയ്ക്കല്‍ മേളം അവതരിപ്പിച്ചത്. ഐജി ജോസ് ജോര്‍ജ് നടയ്ക്കല്‍ മേളം ഉദ്ഘാടനം ചെയ്തു.  തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന്‍ അധ്യക്ഷനായിരുന്നു. എം.ജെ. ലിയോ, കെ.ജെ. ജയിംസ്, ജോയി വെള്ളറ, പി.പി. രാജു, ജോണ്‍ ടി. വെള്ളറ തുടങ്ങിയവര്‍ സംസാരിച്ചു. മേള പ്രേമികളെ ആവേശം കൊള്ളിച്ച് മട്ടന്നൂരിന്‍റെ ശരീര ചലനങ്ങളും ഭാവമാറ്റങ്ങളും തിരുനാളിനെത്തിയ മേള പ്രേമികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി. പള്ളി നടയിലെ കൊടിമരത്തിനു സമീപത്തുനിന്നും മേളം ആരംഭിച്ച് ചെന്പട കൊട്ടി പാണ്ടിയിലേക്ക് കടന്ന് ദേവാലയ മൈതാനിയിലെത്തിയപ്പോള്‍ മേളാസ്വാദകരുടെ ആവേശം വാനോളം ഉയര്‍ന്നിരുന്നു. ഇത് മൂന്നാം തവണയാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മേള വിസ്മയം തീര്‍ക്കാന്‍ പാവറട്ടി തിരുനാളിനെത്തുന്നത്.

തിരുനാളിന് വ്യാപാരികളുടെ പന്തലും

ഇമേജ്
സെന്‍റ് ജോസഫ് തീര്‍ത കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനെ വരവേല്‍ക്കാന് പാവറട്ടി ഡെന്റല് വ്യാപാരികള് ബഹുനില വര്‍ണ പന്തല് ഉയര്‍ത്തി. പാവറട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ത്രേസ്യാമ്മ റപ്പായി ഇന്ന് വൈകീട്ട് ഏഴിന് പന്തല് ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓണ് കര്‍മം നിര്‍വഹിക്കും. മര്‍ച്ചന്‍റ് അസോസിയേഷന് ഭാരവാഹികളായ എം.വി. ശശിധരന്, ഇ.ടി. സണ്ണി, സി.എല്. റാഹേല്, എ.സി. ജോര്‍ജ്, യൂത്ത് വിംഗ് ഭാരവാഹികളായ എ.ജെ. വര്‍ഗീസ്, കെ.എ. വില്‍സന്, വി. ഡെന്നി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് തിരുനാള് പന്തല് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.

കൂടുതുറക്കല് ശുശ്രൂഷയ്ക്ക് തിരുസ്വരൂപങ്ങള് ഒരുക്കി

യൗസേപ്പിതാവിന്‍റെ തിരുനാളിന്‍റെ പ്രധാന ചടങ്ങായ കൂടുതുറക്കല് ശുശ്രൂഷയ്ക്ക് തിരുസ്വരൂപങ്ങളൊരുങ്ങി. തീര്‍ഥ കേന്ദ്രത്തിന്‍റെ സങ്കീര്‍ത്തിയില് തിരുസ്വരൂപങ്ങള് കിരീടവും ലില്ലിപൂവും ചാര്‍ത്തി മനോഹരമാക്കി. തിരുനാളിനുള്ള കിരീടങ്ങളും മറ്റാഭരണങ്ങളും ട്രസ്റ്റിമാരുടെ നേതൃത്വത്തില് സ്വര്‍ണം പൂശി മനോഹരമാക്കിയിരുന്നു. വലിയ കിരീടം, ചെറിയ കിരീടങ്ങള്, യൗസേപ്പിതാവിന്‍റെ ലില്ലി പൂ, പത്രോസിന്‍റെ താക്കോല്, വളകള് തുടങ്ങിയവയാണ് തിരുസ്വരൂപങ്ങളില് ചാര്‍ത്തിയിട്ടുള്ളത്. ഉണ്ണിയേശുവിനെ കൈയിലേന്തിയ വിശുദ്ധ യൗസേപ്പിതാവിന്‍റെയും പരിശുദ്ധ കന്യാമറിയത്തിന്‍റെയും വിശുദ്ധ പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങളാണ് കൂടുതുറക്കല് ശുശ്രൂഷയ്ക്കുശേഷം പുറത്തേക്ക് എഴുന്നള്ളിക്കുന്നത്. നാളെ വൈകീട്ട് അഞ്ചിന് അതിരൂപത സഹായ മെത്രാന് മാര് റാഫേല് തട്ടിലിന്‍റെ മുഖ്യകാര്‍മികത്വത്തില് സമൂഹബലിയര്‍പ്പണം നടക്കും. തുടര്‍ന്ന് വിശുദ്ധ യൗസേപ്പിതാവിന്‍റെ നൊവേനയ്ക്കുശേഷം അള്‍ത്താരയില് പ്രതിഷ്ഠിച്ച വിശുദ്ധ യൗസേപ്പിതാവിന്‍റെ രൂപക്കൂട് വിശ്വാസികള്‍ക്കായി തുറക്കും.ആത്മീയ ചൈതന്യം പകരുന്ന വിശുദ്ധന്‍റെ തിരുസ്വരൂപം ദര്‍ശിക്കാന് ഈ സമയം ദേവാലയത്തിനകത്തും പുറത്തു...

പാവറട്ടി തിരുനാള്: ദീപാലങ്കാര സ്വിച്ച് ഓണും ഫാന്‍സി വെടിക്കെട്ടും ഇന്ന്

പാവറട്ടി: ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ഥ കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് ദേവാലയ ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓണ് കര്‍മവും ഫാന്‍സി വെടിക്കെട്ടും ഇന്ന് നടക്കും. പാവറട്ടി സെന്‍റ് തോമസ് ആശ്രമാധിപന് ഫാ. സെബി പാലമറ്റത്ത് രാത്രി എട്ടിന് ദീപാലങ്കാര സ്വിച്ച് ഓണ് കര്‍മം നിര്‍വഹിക്കുന്നതോടെ തീര്‍ഥകേന്ദ്രം ബഹുവര്‍ണ ദീപ പ്രഭയില് മുങ്ങും. തുടര്‍ന്ന് പാവറട്ടിയിലെ ഇലക്ട്രിക്കല് തൊഴിലാളികളുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് നടക്കും. ദേവാലയവും പരിസരവും തോരണങ്ങളാല് നിറഞ്ഞു കഴിഞ്ഞു. പാരിഷ് ഹാളില് ഊട്ടുസദ്യക്കുള്ള ഒരുക്കങ്ങള് തകൃതിയായി തുടങ്ങി കഴിഞ്ഞു. പാരിഷ് ഹാളിലേക്കുള്ള വഴിയില് തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സൗകര്യങ്ങള് ഒരുക്കിയിട്ടുണ്ട്. വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് തീര്‍ഥ കേന്ദ്രത്തിലേക്കെത്തുന്ന ലക്ഷകണക്കിന് നാനാജാതി മതസ്ഥരായ ഭക്തജനങ്ങളെ സ്വീകരിക്കാന് പാവറട്ടിയും പരിസരങ്ങളും ഒരുങ്ങി കഴിഞ്ഞു.